Tomboy love 8 ❤❤ [Fang leng] 522

അമ്മു : എന്നാൽ പ്ലാൻ മാറ്റണ്ട രണ്ട് പേരും കൂടി അങ്ങോട്ടേക്ക് എത്തണം സ്ഥലം ഞാൻ സെന്റ് ചെയ്യാം

ശ്രുതി : സ്ഥലമൊക്കെ ഞങ്ങൾക്ക് അറിയാം

അർജുൻ : അപ്പോൾ അറിഞ്ഞിട്ടാ വാരാത്തത് അല്ലേ

അമ്മു : എന്താ അജു ഇത് ഇവരെ കൂടി വിഷമിപ്പിക്കാൻ

 

അർജുൻ : എന്ത് വിഷമിപ്പിക്കാൻ ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞേ

 

അമൽ : നീ ഇതൊക്കെ വിട് ഇപ്പോഴുള്ള ജോലിയൊക്കെ എങ്ങനെയുണ്ട്

 

അർജുൻ : വലിയ കുഴപ്പമില്ല ഏട്ടാ ഞങ്ങൾക്ക് ജീവിക്കാനുള്ളത് കിട്ടുന്നുണ്ട്…

 

അമൽ : നിനക്ക് രാജീവ് അങ്കിളിന്റെ കമ്പനിയിൽ കയറികടെ എന്തിനാ ഇങ്ങനെ വല്ലവർക്കും വേണ്ടി കിടന്ന് കഷ്ടപ്പെടുന്നത് അങ്കിളിന് അതൊരു സഹായവുമാകും

 

അർജുൻ : ഇപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല ഏട്ടാ പിന്നെ ഞാൻ ചെറിയൊരു സപ്ലൈ ഏജൻസി തുടങ്ങാൻ പ്ലാൻ ഇടുന്നുണ്ട് ഒന്നോ രണ്ടോ പ്രോഡക്ടസ് മാത്രം വച്ചുകൊണ്ടുള്ള ഒരു സ്റ്റാർട്ടപ്പ്

 

അമൽ : ശരി നിന്റെ ഇഷ്ടം പോലെ ചെയ്യ്

 

അർജുൻ : കമ്പനിയുടെ അവസ്ഥ ഇപ്പോൾ എന്താ ഏട്ടാ ഓർഡർ ഒക്കെ കിട്ടുന്നുണ്ടോ

 

അമൽ : ആവശ്യത്തിന് ഉണ്ടെടാ എന്നാലും പഴയ ഒരിതില്ല

 

അർജുൻ : സാന്ദ്രയോ അവളെന്ത്‌ പറയുന്നു

 

അമൽ : അവള് psc കൊച്ചിങ്ങിന് പോകുന്നുണ്ട് കുറച്ച് മാരേജ് പ്രൊപോസലൊക്കെ വന്നു പക്ഷെ അവള് സമ്മതിക്കുന്നില്ല

 

അർജുൻ : സാരമില്ല അധികം പ്രായമൊന്നും ആയില്ലല്ലോ അവള് പഠിക്കട്ടെ

 

അമ്മു : എന്നാൽ ശരി നിങ്ങളുടെ പർച്ചേസ് നടക്കട്ടെ ഞങ്ങള് ഇറങ്ങുവാ പറഞ്ഞപോലെ അങ്ങോട്ടേക്ക്‌ ഇറങ്ങ് പിന്നെ ശ്രുതിയേച്ചി ഇടക്കൊക്കെ വിളിക്കണേ എനിക്ക് മിണ്ടാനും പറയാനും അങ്ങനെ അധികം ആളുകളൊന്നുമില്ല

 

ശ്രുതി : ശെരി അമ്മു ഞാൻ വിളിക്കാൻ… അജു എല്ലാം ശെരിയാവുമെടാ

 

അർജുൻ : ശരി ഏട്ടത്തി… ഏട്ടാ ഞങ്ങൾ ഇറങ്ങുവാ സമയം കിട്ടുമ്പോൾ അങ്ങോട്ടേക്ക് ഇറങ്ങ്

 

അമലിനോടും ശ്രുതിയോടും യാത്ര പറഞ്ഞു അമ്മുവും അർജുനും അവിടെ നിന്നും ഇറങ്ങി

 

കുറച്ച് സമയത്തിന് ശേഷം ഇരുവരും വീട്ടിൽ

 

അമ്മു : അജു നല്ല സന്തോഷത്തിലാണല്ലോ ഏട്ടനുമായുള്ള പിണക്കം മാറിയത് കൊണ്ടാണോ

 

അർജുൻ : അതിന് എനിക്ക് പിണക്കമൊന്നും ഉണ്ടായിരുന്നില്ലല്ലോ… പിന്നെ നീ പറഞ്ഞത് പോലെ അവരോട് സംസാരിച്ചപ്പോൾ എന്തോ ഒരു സന്തോഷം… എല്ലാവരും നന്നായി ഇരിക്കുന്നല്ലോ അത് മതി

 

അമ്മു : എന്നിട്ടാണോ ഞാൻ പോയി മിണ്ടാൻ പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞത്

 

അർജുൻ : അത് പിന്നെ നമ്മള് അങ്ങോട്ട് ചെന്നിട്ട് അവർ നമ്മളോട് മിണ്ടിയില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല അതാ

 

അമ്മു : അജൂന്റെ ഈ കോംപ്ലക്സും മുൻധാരണകളുമാ ആദ്യം മാറ്റേണ്ടത് ഇപ്പോൾ കണ്ടില്ലേ ചേട്ടനും ചേച്ചിയുമായുള്ള പ്രശ്നം തീർന്നില്ലേ ഇനി ഇതുപോലെ എല്ലാ പ്രശ്നവും തീരും… പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ

 

അർജുൻ : എന്ത് കാര്യം

 

അമ്മു : അത് പിന്നെ അമലേട്ടൻ പറഞ്ഞത് തന്നെയാ അച്ഛന്റെ കൂടെ കമ്പനിയിൽ പൊക്കൂടെ

 

അർജുൻ : എന്റെ അമ്മു നീ കൂടി…

 

അമ്മു : അജൂന്റെ ഇപ്പോഴുള്ള ജോലിയിൽ പ്രശ്നം ഉണ്ടായിട്ടല്ല അച്ചന് വയസായി വരുകയാ എല്ലാം ഒറ്റക്ക് നോക്കിനടത്തുന്നത് എങ്ങനെയാ അജു കൂടി ഉണ്ടെങ്കിൽ ഒരു സഹായമാകും…. എനിക്ക് എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ ഞാൻ കമ്പനിയിൽ ചെന്നിരുന്നേ

 

അർജുൻ : എന്റെ അമ്മു അങ്കിളിന് ഇപ്പോൾ ഒരു പ്രശ്നവുമില്ല വളരെ നന്നായിട്ടല്ലേ ഇപ്പോഴും കമ്പനി കാര്യങ്ങളൊക്കെ നോക്കുന്നത്… അങ്കിളിന് എപ്പോഴേങ്കിലും എന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയാൽ ഞാൻ ഉറപ്പായും കൂടെ ഉണ്ടാകും ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല അമ്മു… നമ്മുടെ ബന്ധങ്ങളും സ്നേഹവും ഒന്നും മുതലെടുക്കുന്നത് ശെരിയല്ല

 

അമ്മു : എപ്പോഴും അജൂന് ഓരോ ന്യായം കാണുമല്ലോ

 

അർജുൻ : നിനക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല ഞാൻ വെക്തമായി പറഞ്ഞു തരാം ഇപ്പോൾ ഞാൻ അങ്കിളിന്റെ കൂടെ കമ്പനിയിൽ പോയെന്ന് തന്നെ ഇരിക്കട്ടെ എനിക്ക് എന്ത് പോസ്റ്റ്‌ തന്നാലും അത് മരുമകൻ എന്ന പരിഗണന വച്ചായിരിക്കും അത് പോട്ടെ അവിടെയുള്ള മറ്റ് സ്റ്റാഫുകളും എന്നെ ആ ഒരു ലേബലിലാകും കാണുക ഞാൻ എന്തെങ്കിലും തെറ്റ് കാണിച്ചാൽ പോലും എനിക്ക് മുകളിൽ ഉള്ളവർ എന്നോട് ഒന്നും പറയില്ല കാരണം ഞാൻ മുതലാളിയുടെ മരുമകൻ അല്ലേ അത് കമ്പനിക്ക്‌ ദോശം ചെയ്യും… ഞങ്ങളുടെ കമ്പനി തുടങ്ങിയപ്പോൾ മുതൽ ഞാൻ കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഈ ഒരു പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇത് അങ്ങനെയല്ല പെട്ടെന്ന് ഒരു ദിവസം കയറി ചെന്ന് എല്ലാ പ്രിവിലേജും നേടിയെടുത്തുകൊണ്ട് ജോലി ചെയ്യുക എന്ന് പറയുമ്പോൾ നിനക്ക്‌ മനസ്സിലാകുന്നുണ്ടോ

 

അമ്മു : ഉം ഉണ്ട്…എന്നാൽ പിന്നെ അജു തുടങ്ങാൻ പോകുന്ന ബിസ്സിനെസ്സിൽ അച്ഛനെ കൂടി പാർട്ട്‌നറാക്ക്‌ അപ്പോൾ പിന്നെ കമ്പനിയുമായി അർജുന് പുറമേ നിന്നാണെങ്കിലും ഒരു ബന്ധം ഉണ്ടാകുമല്ലോ

 

അർജുൻ : എന്റെ അമ്മു ഞാൻ ചെറിയൊരു ബിസ്സ്നെസ്സാ പ്ലാൻ ചെയ്യുന്നെ രണ്ട് മൂന്നു പ്രോഡക്റ്റ് മാത്രം സപ്ലൈ ചെയ്യുന്ന ചെറിയൊരു ഏജൻസി ഓഫീസ് പോലും ഇല്ല എല്ലാം വീട്ടിൽ വച്ചാ പിന്നെ… പിന്നെ

 

അമ്മു  : പിന്നെ എന്താ

 

അർജുൻ : അത് പിന്നെ പ്രോഡക്റ്റിൽ 2 എണ്ണം മിട്ടായിയാണ്‌ ഈ ബിസ്സിനെസ്സിലൊക്കെയാണോ അങ്കിളിനെ പാർട്ട്നർ ആക്കേണ്ടത് അല്ല നീ ഇതൊന്നും സ്വയം പറയാൻ ഒരു സാധ്യതയുമില്ല നിന്നോട് ആരെങ്കിലും എന്നോട് ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞോ

 

അമ്മു : അത് പിന്നെ അജു… അമ്മ വിളിച്ചിരുന്നു

 

അർജുൻ : ഉം മനസ്സിലായി നീ ഞാൻ എന്തോ വലിയ ബിസ്സിനെസ്സ് തുടങ്ങാൻ പോകുന്നെന്നൊക്കെ വച്ച് കാച്ചികാണും അത് കേട്ടിട്ടായിരിക്കും ആന്റി ഇങ്ങനെയൊക്കെ പറഞ്ഞത്…

 

അമ്മു  : മിട്ടായി ബിസ്സിനെസ്സിന് എന്താ കുഴപ്പം…

 

അർജുൻ : ഒരു കുഴപ്പവുമില്ല ഇപ്പോൾ അങ്കിളിനെ ഇതിനിടയിലേക്ക്‌ കൊണ്ടുവരണ്ട അത്രേ ഉള്ളു

 

അമ്മു : അത് പിന്നെ അജു അച്ഛൻ ചിലപ്പോൾ വിളിക്കും

 

അർജുൻ : എന്തിന്

 

അമ്മു : ബിസ്സിനെസ്സിനെ പറ്റി സംസാരിക്കാൻ

 

അർജുൻ : എന്റെ അമ്മു നീ…

 

അമ്മു : അമ്മയാ അച്ഛനോട് പറഞ്ഞത് 🙄

 

അർജുൻ : ആര് പറഞ്ഞാലും വിളിക്കുമ്പോൾ നീ തന്നെ എടുത്തങ്ങ് സംസാരിച്ചാൽ മതി

 

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക്‌ പോയി പിന്നാലെ അമ്മുവും റൂമിലേക്ക്‌ എത്തി

 

അർജുൻ : എന്താ നിനക്ക്‌ വേറെ ജോലിയൊന്നും ഇല്ലേ

 

അമ്മു : അജു എന്തിനാ ദേഷ്യപ്പെടുന്നെ ബിസ്സിനെസ്സിന് ഇൻവെസ്റ്റ്‌മെന്റ് വേണമെന്ന് അജു തന്നെയല്ലേ പറഞ്ഞത് അച്ഛൻ ഇൻവെസ്റ്റ്‌ ചെയ്താൽ എന്താ പ്രശ്നം അല്ലെങ്കിലും അജു എന്റെ ഇഷ്ടമൊന്നും നോക്കിലല്ലോ

 

അർജുൻ : ആര് നോക്കില്ലെന്ന് ഈ റൂമിന് പച്ച പെയിന്റ് അടിച്ചത് ആരുടെ ഇഷ്ടം നോക്കിയാ പിന്നെ അന്ന് മാവ് കാക്കാൻ കൊമ്പൊക്കെ വെട്ടിമാറ്റണം എന്ന് പറഞ്ഞപ്പോൾ മാവിൽ വലിഞ്ഞു കയറിയത് ആരാ ഇവിടെ എല്ലാം നിന്റെ ഇഷ്ടത്തിനല്ലേ നടക്കുന്നെ

 

അമ്മു : മാവിൽ കയറിയ കഥയൊന്നും പറയണ്ട ഞാൻ കയറാൻ പോയതല്ലേ സമ്മതിക്കാതെ വലിഞ്ഞു കയറിട്ട്…

 

അർജുൻ : ഉം.. നിന്നെ കയറാൻ വിട്ട് എന്തെങ്കിലും പറ്റിയിട്ടുവേണം അതിന്റെ പുറകെ കിടന്ന് ഓടാൻ

 

അമ്മു : അജു എന്നോട് സംസാരിക്കണ്ട 😡

 

അർജുൻ : അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് നീ എന്നോടും സംസാരിക്കണ്ട 😡

 

അമ്മു : ദുഷ്ടൻ… എല്ലാം വെച്ചുണ്ടാക്കി തരുന്നതല്ലേ ഇങ്ങനെ തന്നെ പറഞ്ഞോ

 

അർജുൻ  : ഹോ എല്ലാത്തിനും ഭയങ്കര രുചിയായത് കൊണ്ട് പിന്നെ കുഴപ്പമില്ല

 

അമ്മു  : ദേ അജു എനിക്ക്‌ ദേഷ്യം വരുന്നുണ്ട് 😡

 

അർജുൻ : വന്നാൽ ഇപ്പോൾ എന്താ എന്നെ അങ്ങ് കൊല്ലുമോ

 

അമ്മു : എനിക്ക് അത്രക്ക്‌ ഇഷ്ടമായി പോയി ഇല്ലെങ്കിൽ ഞാൻ കൊന്നേനെ 😡

 

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

 

അമ്മു : ചിരിക്കണ്ട ഞാൻ ഉള്ളതാ പറഞ്ഞെ വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞാൻ കൊന്നേനെ…

 

പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്

 

അമ്മു : അജു അച്ഛൻ ഇതാ എടുക്ക്

 

അർജുൻ : ഞാൻ എന്തിനാ എടുക്കുന്നെ നീ എടുക്ക്

 

അമ്മു : അജൂ പ്ലീസ് നിന്നോട് സംസാരിക്കാനാ അച്ഛൻ വിളിക്കുന്നെ ഒന്ന് എടുക്ക്

 

അർജുൻ : ഇത് വലിയ….

 

അമ്മു പെട്ടെന്ന് തന്നെ കാൾ അറ്റണ്ട് ചെയ്ത ശേഷം ഫോൺ സ്‌പീക്കറിൽ ഇട്ടു

 

അമ്മു  : ഇതാ സംസാരിക്ക്

 

അമ്മു ഫോൺ വേഗം അർജുന് കൈ മാറി

 

“ഹലോ…”

 

“ഹലോ അങ്കിൾ..”

 

“ഓഹ് അർജുൻ ആയിരുന്നോ അമ്മുവില്ലേ “..

 

അർജുൻ : ഉണ്ട് അങ്കിൾ ഞാൻ കൊടുക്കാം

 

രാജീവ് : ഹേയ് വേണ്ട ഞാൻ അർജുനോട് സംസാരിക്കാൻ തന്നെയാ വിളിച്ചെ

 

അർജുൻ : എന്താ അങ്കിൾ കാര്യം

 

രാജീവ് : അർജുൻ എന്തോ ബിസ്സിനെസ്സ് തുടങ്ങാൻ പോകുന്നെന്ന് കേട്ടു

 

അർജുൻ : അത് പിന്നെ അങ്കിൾ വിചാരിക്കുന്ന പോലെ വലുതായിട്ടൊന്നും ഇല്ല

 

രാജീവ് : അതിന് ഞാൻ ഒന്നും വിചാരിച്ചിട്ടില്ലല്ലോ അർജുൻ…

 

അർജുൻ : അതല്ല അങ്കിൾ

 

രാജീവ് : അങ്ങനെ വലുതായിട്ട് എന്തെങ്കിലും തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അതിപ്പോൾ വേണ്ട എന്ന് പറയാനാ ഞാൻ വിളിച്ചത് ആദ്യം ചെറിയ മുടക്കുമുതൽ കൊണ്ട് കുറച്ച് ലാഭം കിട്ടുന്ന ബിസ്സിനെസ്സാ എപ്പോഴും നല്ലത് അത്തരം ബിസ്സിനെസ്സുകളിൽ പോകെ പോകെ പ്രോഗ്രസ്സ് ഉണ്ടാകും വലിയ നഷ്ടം വരുകയുമില്ല

 

അർജുൻ : ഞാനും അങ്ങനെ തന്നെയാ ചിന്തിക്കുന്നെ

 

രാജീവ് : അപ്പോൾ പറയ് എന്താ അർജുന്റെ പ്ലാൻ

 

അർജുൻ : വലിയ പ്ലാൻ ഒന്നും ഇല്ല അങ്കിളെ ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ പ്രോഡക്റ്റ്സ് അധികമായത് കൊണ്ട് രണ്ട് പ്രോഡക്റ്റ്സ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുക അത് രണ്ടും ഞാൻ എടുത്താലോ എന്ന് ഒരു ആലോചന

 

രാജീവ്‌ : എന്താ പ്രോഡക്റ്റ്

 

അർജുൻ : അത് പിന്നെ അങ്കിളെ ചോക്ലേറ്റ് കാൻഡിയാ

 

രാജീവ്  : ഓഹ് ഗുഡ് പക്ഷെ അത് മാത്രം വച്ച് ഏജൻസി തുടങ്ങുക എന്ന് പറയുമ്പോൾ

 

അർജുൻ : അത് മാത്രമല്ല ഞാൻ വർക്ക്‌ ചെയ്യുന്ന ഏജൻസിക്ക്‌ പ്രോഡക്റ്റ്സ് കൊടുക്കുന്നു ഒരു കമ്പനിയുണ്ട് അതിന്റെ ഓണർക്ക്‌ എന്നെ വലിയ കാര്യമാ ഞാൻ ഇതിനെ പറ്റി സൂചിപ്പിച്ചപ്പോൾ പുതുതായി ലോഞ്ച് ചെയ്യാൻ പോകുന്ന ഒരു വാഷിംഗ്‌ പൗഡർ കൂടി എനിക്ക് തരാം എന്ന് പറഞ്ഞു

 

രാജീവ് : ഉം അപ്പോൾ ഒക്കെയാണ്‌ പുതിയൊരു പ്രോഡക്റ്റ് ഉണ്ടല്ലോ അല്ല ഇതിപ്പോൾ സ്റ്റാർട്ട്‌ ചെയ്യാൻ ഉദ്ദേശം എത്ര രൂപ ചിലവാകും

 

അർജുൻ : ഒരു 5 ലക്ഷത്തിനുള്ളിൽ അധിക ചിലവുകൾ ഒന്നുമില്ലാതെ ഒതുക്കാനാ പ്ലാൻ

 

രാജീവ് : അപ്പോൾ പിന്നെ ഇപ്പോഴുള്ള ജോലി വേണ്ടെന്ന് വെക്കുമോ

 

അർജുൻ : അതിലാണ് ഒരു കൺഫ്യൂഷൻ ഒഴിവ് ദിവസങ്ങളിൽ മാത്രം ചെയ്യാണോ അതോ മുഴുവനായും ഇതിലേക്ക്‌ ഇങ്ങണോ എന്ന് തീരുമാനിച്ചിട്ടില്ല

 

രാജീവ്  : എങ്കിൽ കൺഫ്യൂഷൻ ഒന്നും വേണ്ട നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ പൂർണ്ണമയും ശ്രദ്ധ അതിലായിരിക്കണം അതുകൊണ്ട് മുഴുവനായും ഇതിലേക്ക് തന്നെ ഇറങ്ങിക്കൊ പിന്നെ പൈസയൊക്കെ റെഡിയായോ

 

അർജുൻ : ഉം.. കുറച്ച് കയ്യിലുണ്ട് ബാക്കി ഉടനെ ശെരിയാകും

 

രാജീവ് : എനിക്ക് ഇൻവെസ്റ്റ്‌ ചെയ്യണം എന്നുണ്ട് പക്ഷെ അർജുൻ സമ്മതിക്കില്ലല്ലോ

 

അർജുൻ : അത് വേണ്ട അങ്കിളെ ഇപ്പോൾ തന്നെ…

 

രാജീവ് : ഒക്കെ എന്നാൽ അമ്മുവിന്റെ ഗോൾഡ് ഞാൻ അങ്ങ് കൊണ്ടുവന്നു തരാം…

 

അർജുൻ : അത് അവിടെ തന്നെ ഇരുന്നോട്ടെ അങ്കിളേ ഇപ്പോൾ ആവശ്യമൊന്നും ഇല്ല

 

രാജീവ് : അതെങ്ങനെ അർജുൻ വേണ്ടെന്ന് പറയും ഇത് ഞങ്ങൾ അമ്മുവിന് കൊടുക്കുന്നതല്ലേ ഇതിവിടെ പൂട്ടിവച്ചിട്ട് എന്ത് ചെയ്യാനാ റാണി ഇവിടെ എന്നും ഇതു പറഞ്ഞു വഴക്കാ അമ്മു ഇടുന്നെങ്കിൽ ഇട്ടോട്ടെ

 

അർജുൻ : ശെരി അങ്കിളെ

 

രാജവ് : എന്നാൽ അങ്ങനെയാകട്ടെ അമ്മുവിന് ഫോൺ കൊടുത്തെ

 

ഇത് കേട്ട അർജുൻ അമ്മുവിന് ഫോൺ നൽകി അല്പനേരം സംസാരിച്ച ശേഷം അമ്മു ഫോൺ വച്ചു

 

അമ്മു : അജൂന് സമാധാനമായി കാണുമല്ലോ അച്ഛൻ ഇവൻവസ്റ്റ് എന്ന് പറഞ്ഞു വരില്ല അജൂനെ അച്ഛന് നന്നായി അറിയാം

 

അർജുൻ : എന്നിട്ടാണോ ഗോൾഡ് കൊണ്ട് തരാം എന്ന് പറഞ്ഞെ

 

അമ്മു : അതിൽ അജു ഇടപെടണ്ട അത് എനിക്ക് ഇടാനുള്ളതാ

 

അർജുൻ : ഓഹ് ശെരി ഇട്ടുകണ്ടാൽ മതി

 

അമ്മു : അപ്പോൾ നമ്മൾ ബിസ്സിനെസ്സ് തുടങ്ങാൻ പോകുവാ അല്ലേ… അല്ല അജൂന്റെ കയ്യിൽ ഇപ്പോൾ എത്ര കാണും

 

അർജുൻ : ഒരു 2 അടുപ്പിച്ചു കാണും

 

അമ്മു : അത്രേ ഉള്ളോ

 

അർജുൻ : അത് ഉണ്ടാക്കിയ പാട് എനിക്കറിയാം

 

അമ്മു : അപ്പോൾ ബാക്കി കാശിന് എന്ത് ചെയ്യും മര്യാദക്ക്‌ അച്ഛനോട് ചോദിച്ചാൽ പോരായിരുന്നോ

 

അർജുൻ : അതൊക്കെ ഒപ്പിക്കാം ഞാൻ കുറച്ച് പേരോട് ചോദിച്ചിട്ടുണ്ട്

 

അമ്മു : ഉം.. അല്ല ഏജൻസി തുടങ്ങുമ്പോൾ ഒരു പേര് ഇടണ്ടേ

 

അർജുൻ : അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ

 

അമ്മു : അതല്ല അജു… അച്ഛന്റെ കമ്പനി കണ്ടില്ലേ ചെറിയ നിലയിൽ തുടങ്ങിയതാ ഇപ്പോൾ കണ്ടോ അച്ഛൻ അമ്മയുടെ പേരാ ഇട്ടത് റാണി എന്റർപ്രയ്സസ് ഞാൻ ജനിച്ചപ്പോൾ അമ്മ പറഞ്ഞതാ എന്റെ പേരിടാമെന്ന് പക്ഷെ അച്ഛൻ കേട്ടില്ല

 

അർജുൻ : അമ്മു ഏജൻസി എന്താ പോരെ

 

അമ്മു : ഞാൻ അതല്ല ഉദ്ദേശിച്ചത് 🙄

 

അർജുൻ : എനിക്ക് മനസ്സിലായി… എന്തായാലും നീ പോയി കഴിക്കാൻ എടുക്ക് നല്ല വിശപ്പുണ്ട്

 

അമ്മു : തനിയെ ഉണ്ടാക്കിയാൽ മതി എന്താ കുറച്ച് മുൻപ് പറഞ്ഞെ നല്ല രൂചിയാണെന്ന് അല്ലേ

 

അർജുൻ : അതൊക്കെ വെറുതെ പറഞ്ഞതല്ലേ നീ പോയി എടുക്ക് മോളെ നിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ എനിക്ക്‌ ഉറക്കം പോലും വരില്ല

 

അമ്മു : അത്ര അങ്ങോട്ട് വേണ്ട… വാ ഞാൻ എടുത്ത് തരാം

 

************

 

രണ്ട് ദിവസത്തത്തിന് ശേഷം

 

അമ്മു : വാ അച്ഛാ ഇരിക്ക്

 

രാജീവ് : അർജുൻ ഇല്ലേ കാണുന്നില്ലല്ലോ

 

അമ്മു : അജു പുറത്തേക്ക് പോയിരിക്കുകയാ ഞാൻ വിളിക്കാം

 

രാജീവ് : ഹേയ് വേണ്ട ഞാൻ ഉടനെ ഇറങ്ങും ഇതാ ഇത് അങ്ങോട്ട് വെക്ക്

 

ഇത്രയും പറഞ്ഞു രാജീവ് കയ്യിൽ കൊണ്ടുവന്ന ബാഗ് അമ്മുവിന് നൽകി

 

രാജീവ് : നിന്റെ ഗോൾഡാ ഇത് ഇവിടെ കൊണ്ടു തരാത്തതിൽ നിന്റെ അമ്മ എന്നും വഴക്ക അർജുൻ വന്നിട്ട് ആവശ്യമുള്ളത് മാത്രം ഇവിടെ വച്ച ശേഷം ബാക്കി ബാങ്ക് ലോക്കറിലേക്കൊ മറ്റോ മാറ്റിയേക്ക്‌

 

അമ്മു : അച്ഛാ ഞാൻ ചായ എടുക്കട്ടേ

 

രാജീവ് : വേണ്ട മോളെ ഞാൻ കുടിച്ചിട്ടാ ഇറങ്ങിയത്… അതിരിക്കട്ടെ ബിസ്സിനെസ്സിന്റെ കാര്യങ്ങളൊക്കെ എന്തായി

 

അമ്മു : അജു ജോലി വിട്ടു ഉടനെ തന്നെ ഏജൻസി തുടങ്ങുമെന്നാ പറഞ്ഞത് ചെറിയൊരു ടെൻഷൻ ഉണ്ടച്ചാ…

 

രാജീവ് : അതിന്റെയൊന്നും ആവശ്യമില്ല അർജുൻ എല്ലാം നോക്കിയും കണ്ടും ചെയ്തുകൊള്ളും പിന്നെ പൈസയൊക്കെ റെഡിയായോ

 

അമ്മു : ഇല്ലച്ചാ കുറച്ച് കൂടി ശെരിയാകാനുണ്ട് അതിന് വേണ്ടി തന്നെയാ അജു പോയേക്കുന്നെ

 

രാജീവ് : ഈ ഗോൾടെന്ന് പറയുന്നത് ദേഹത്തിടുവാവും ലോക്കറിൽ വെക്കുവാനും മാത്രമുള്ളതല്ല ആവശ്യം വരുമ്പോൾ പണയം വെക്കുകയോ വിക്കുകയോ ഒക്കെ ചെയ്യാം അമ്മുവിന് ഞാൻ പറയുന്നത് മനസ്സിലാക്കുന്നുണ്ടോ

 

അമ്മു : ആയച്ചാ

 

രാജീവ് : എല്ലാം അർജുന്റെ തലയിൽ മാത്രം ഇട്ടുകൊടുക്കരുത് നീയും എല്ലാം കണ്ടുപഠിച്ച് അവനെ സഹായിക്കണം മനസ്സിലായോ… പിന്നെ ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ പോകുന്നു

 

അമ്മു : അതൊക്കെ നടക്കുന്നുണ്ട് ഇനി 2 ആം തിയതി പോകണം… വലിയ മാറ്റമൊന്നുമില്ലച്ചാ ഓരോ തവണയും മെഡിസിൻസ് കൂടുവാ ഇപ്പോൾ തന്നെ വായൊക്കെ പൊട്ടി

 

രാജീവ് : അതൊക്കെ ശെരിയാകും പ്രശ്നമൊന്നും ഇല്ലെന്നാ ഡോക്ടർ എന്നോട് പറഞ്ഞത്

 

അമ്മു : ഉം

 

രാജീവ് : എന്നാൽ ശെരി ഞാൻ ഇറങ്ങുവാ അർജുനോട് ഞാൻ വന്നിരുന്നെന്ന് പറയ്

 

ഇത്രയും പറഞ്ഞു രാജീവ് അവിടെ നിന്നും പോയി

 

രണ്ട് ആഴ്ചകൾക്ക് ശേഷം

 

അമ്മു : എന്താ അജു കണക്കൊന്നും ശെരിയാകുന്നില്ലേ

 

അർജുൻ : ഹേയ് ഒക്കെയാണ്‌ വാഷിംഗ്‌ പൗഡറിന് കുറച്ചധികം ഓർഡർ കിട്ടി പക്ഷെ കാൻഡിയുടെ കാര്യമാ പ്രശ്നം കടക്കാർക്കൊക്കെ എടുക്കാൻ ഒരു ബുദ്ധിമുട്ട്

 

അമ്മു : അത് അങ്ങനെയല്ലേ വരു സെയിൽ കുറവായത് കൊണ്ടാകുമല്ലോ അജു നിന്ന കമ്പനി അത് വിട്ടത്

 

അർജുൻ : ഉം എന്നാലും ഞാൻ കുറച്ച് കൂടി പ്രതീക്ഷിച്ചു

 

അമ്മു : അജു ഒരു കാര്യം ചെയ്യാം രണ്ടെണ്ണം എടുത്താൽ ഒന്ന് ഫ്രീ കൊടുക്കാം അപ്പോൾ പെട്ടെന്ന് പോകുമല്ലോ

 

അർജുൻ : പ്രോഫിറ്റ് വല്ലാതെ കുറയും അമ്മു

 

അമ്മു : ആദ്യം അല്പം കുറഞ്ഞാലും സാരമില്ല മിട്ടായി എല്ലാവർക്കും പരിചയമായാൽ ഫ്രീ കൊടുക്കാതെ തന്നെ ആളുകൾ വാങ്ങികോളും അപ്പോൾ പ്രോഫിറ്റ് കൂടുമല്ലോ ഭാവിയിലെ നല്ല ലാഭത്തിനു വേണ്ടി ചെറിയ നഷ്ടം സഹിക്കുന്നതിൽ പ്രശ്നമില്ല

 

അർജുൻ : ഇതൊക്കെ എവിടുന്ന് പഠിച്ചു

 

അമ്മു : അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്

 

അർജുൻ : അച്ഛന്റെ മോള് തന്നെ എല്ലാ കള്ളത്തരവും അറിയാം

 

അമ്മു : ഇത് കള്ളതരമൊന്നുമല്ല ബിസ്സിനെസ്സ് ട്രിക്കാ

 

അർജുൻ : പക്ഷെ സെയിൽ കൂടിയില്ലെങ്കിൽ പ്രശ്നമാകും

 

അമ്മു : അതൊക്കെ കൂടും മിട്ടായിക്ക്‌ നല്ല ടേസ്റ്റ് ഉണ്ട് ഞാൻ കഴിച്ചു നോക്കി രണ്ടും നല്ല ഫ്ലേവറാ

 

അർജുൻ : നീ ആരോട് ചോദിച്ചിട്ടാ ചോക്ലേറ്റ് കഴിച്ചത് ഡോക്ടർ അതൊന്നും പാടില്ല എന്ന് പറഞ്ഞിട്ടുള്ളതല്ലേ

 

അമ്മു : പിന്നെ മൂന്ന് നേരം ഗുളിക മാത്രം കഴിച്ചാൽ മതിയോ വായൊക്കെ കൈപ്പ് രസമാ

 

അർജുൻ : ഇത്തവണപോകുമ്പോൾ മെഡിസിൻസ് കുറാക്കാൻ പറ്റുമോ എന്ന് ചോദിക്കാം

 

അമ്മു : ഉം നടന്നത് പോലെ തന്നെ

 

പെട്ടെന്നാണ് അർജുന്റെ ഫോൺ റിങ് ചെയ്തത്

 

അർജുൻ : ഹലോ ഏട്ടാ പറയ്…..

 

“ഓഹ് ശരിയേട്ടാ ഞങ്ങൾ ഉടനെ വരാം…നാളെ വന്നാൽ മതിയോ… ഏട്ടാ ഏട്ടത്തി എങ്ങനെ ഇരിക്കുന്നു… ഓക്കെ ഏട്ടാ ശരി… ശെരി “

 

അർജുൻ ഫോൺ കട്ട് ചെയ്തു

 

അമ്മു : എന്താ അജു

 

അർജുൻ : അമ്മു ഏട്ടത്തി പ്രസവിച്ചു ആൺ കുഞ്ഞാ

 

അമ്മു : സത്യമായും… നമുക്ക് പോണ്ടേ അജു

 

അർജുൻ : നാളെ പോകാം രാത്രി ആയതുകൊണ്ട് ആളുകളുളെ കയറ്റുന്നില്ല എന്നാ പറഞ്ഞത്

 

അമ്മു : കുഞ്ഞിന് എന്തെങ്കിലും വാങ്ങണ്ടേ അജു

 

അർജുൻ : അതൊക്കെ സമയം പോലെ വാങ്ങാം

 

അമ്മു : ചേച്ചിക്ക്‌ എങ്ങനെയുണ്ട്

 

അർജുൻ : ഒക്കെയാ അമ്മു സുഖപ്രസവമായിരുന്നു

 

അമ്മു : ഉം അത്രയും ആശ്വാസമായി ചേച്ചിക്ക്‌ നല്ല ടെൻഷൻ ഉണ്ടായിരുന്നു

 

*******************

 

പിറ്റേന്ന്

 

അർജുൻ : വേഗം വാ അമ്മു

 

അമ്മു : ദാ എത്തി എന്തെങ്കിലും വാങ്ങിയോ അജു

 

അർജുൻ : ഫ്രൂട്ട്സും ഹോർലിക്സും ഒക്കെ വാങ്ങി

 

അമ്മു : കുഞ്ഞിന് എന്തെങ്കിലും വാങ്ങണ്ടേ

 

അർജുൻ : കുഞ്ഞ് ചെറുതല്ലേ അമ്മു കുറച്ച് ദിവസം കഴിഞ്ഞു ഒരു മാലയോ മറ്റോ വാങ്ങികൊടുക്കാം

 

അമ്മു : ഉം അത് മതി

 

അമ്മു വേഗം ബൈക്കിൽ കയറി അല്പനേരത്തി നുള്ളിൽ അമ്മുവും അർജുനും ഹോസ്പിറ്റലിൽ

 

അർജുൻ : ദോ ഏട്ടൻ നിൽപ്പുണ്ട് വാ

 

അവർ വേഗം റൂമിന് മുന്നിൽ എത്തി

 

അമൽ : നിങ്ങള് വന്നോ വാ അകത്തുണ്ട്

 

അവർ വേഗം റൂമിനുള്ളിലേക്ക്‌ കയറി

 

റൂമിൽ കിടക്കയിലായി ശ്രുതിയും അവളുടെ അടുത്തായി കുഞ്ഞും കിടപ്പുണ്ടായിരുന്നു അവിടെ തന്നെ ഒരു വശത്തായി ദേവിയും സാന്ദ്രയും നിൽപ്പുണ്ടായിരുന്നു

 

അമ്മുവിനെയും അർജുനെയും കണ്ടെങ്കിലും സാന്ദ്ര അവരെ ശ്രദ്ധിച്ചില്ല ദേവി അർജുനെ പതിയെ നോക്കി എങ്കിലും അമ്മുവിനോടുള്ള നീരസം മുഖത്ത് പ്രകടമായിരുന്നു

 

അവർ കൊണ്ടുവന്നതൊക്കെ മേശപ്പുറത്ത് വച്ച ശേഷം കുഞ്ഞിനെ നോക്കി

 

അമ്മു : ചേച്ചിയെ പോലെ തന്നെയുണ്ട് 😊

 

ഇത് കേട്ട ശ്രുതി പതിയെ ചിരിച്ചു

 

ദേവി : നിനക്ക് സുഖമാണോ അജു

 

അർജുൻ : ഉം സുഖമായി ഇരിക്കുന്നു അമ്മക്കോ

 

ദേവി : എനിക്ക് എന്ത് സുഖം നിന്നെ ഓർത്ത് തീ തിന്നുവല്ലേ

 

അർജുൻ : എന്നെ ഓർത്ത് അമ്മ എന്തിനാ വിഷമിക്കുന്നെ എനിക്ക് ഒരു കുഴപ്പവുമില്ല ഇവിടെ അടുത്ത് തന്നെയാ താമസം ഏട്ടന് വീടറിയാം ഇടക്ക് അങ്ങോട്ടേക്ക്‌ ഇറങ്ങ് എന്നോട് വീട്ടിൽ കയറണ്ട എന്ന് പറഞ്ഞത് കൊണ്ടാ ഇല്ലെങ്കിൽ അമ്മയെ കാണാൻ ഞാൻ വന്നേനെ ഒന്നുമില്ലെങ്കിലും അമ്മ ഒന്ന് വിളിക്കുകയെങ്കിലും ചെയ്‌തെങ്കിൽ ഞാൻ വന്നേനെ

 

ഇത്രയും പറഞ്ഞ ശേഷം അർജുൻ സാന്ദ്രയെ നോക്കി

 

അർജുൻ : നീ എന്താ മാറി നിക്കുന്നെ

 

എന്നാൽ സാന്ദ്ര ഒന്നും മിണ്ടിയില്ല

 

അർജുൻ : നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ

 

സാന്ദ്ര : ദയവ് ചെയ്ത് ഒന്ന് മിണ്ടാതിരിക്ക്‌ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല കുഞ്ഞിനെ കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് പൊക്കൊ

 

അർജുൻ : എന്താ മോളെ ഇത്… അമ്മേ ഇവള്

 

ദേവി : അവളുടെ വിഷമം കൊണ്ട് പറയുന്നതാ നീ കാര്യമാക്കണ്ട

 

അർജുൻ : എന്ത്‌ വിഷമം ഞങ്ങൾ എന്ത് തെറ്റാ ചെയ്തത്

 

ദേവി : ഇവളുടെ വിവാഹമൊക്കെ അച്ഛൻ വീണ്ടും ഒരുവിധം പറഞ്ഞു ശെരിയാക്കിയിരിക്കുവാ നീ വീണ്ടും പ്രശ്നം ഉണ്ടാക്കുമോ എന്ന് പേടിച്ചാ….

 

അർജുൻ : വിവാഹമോ

 

ദേവി : നീ അപ്പോൾ ഒന്നും അറിഞ്ഞില്ലേ

 

അർജുൻ : ആരെങ്കിലും പറയാതെ ഞാൻ എങ്ങനെ അറിയാനാ… അല്ല ചെറുക്കൻ എവിടെ നിന്നാ

 

സാന്ദ്ര : ചെറുക്കൻ വേറെ ആരുമല്ല വിവേക് തന്നെയാ അവരുമായി സംസാരിച്ച് പ്രശ്നങ്ങളൊക്കെ തീർത്തു ഇനി നിങ്ങളായിട്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്

 

അർജുൻ : വിവേകോ നിങ്ങളുടെയൊക്കെ തലയിൽ ഇതെന്താ ങ്ങേ… ചേട്ടാ ഇതെന്താ എന്നോട് ഒരു വാക്ക്‌ ചോദിച്ചുകൂടായിരുന്നോ ചേട്ടനും ഇതിനു കൂട്ടുനിൽക്കുവാണോ ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ

 

അമൽ : പറഞ്ഞാൽ നീ പ്രശ്നമുണ്ടാക്കും എന്ന് കരുതിയാ മറച്ചു വച്ചത് ഇവൾക്ക് അവനെ മതി എന്ന് പറയുമ്പോൾ ഞങ്ങൾ എന്ത് ചെയ്യാനാടാ

 

അർജുൻ : എന്നു കരുതി എന്റെ ഭാര്യയോട് മോശമായി പെരുമാറിവനെ തന്നെ…. 😡

 

സാന്ദ്ര : മതി നിർത്ത്… നിങ്ങള് കല്യാണത്തിന് വരണമെന്നില്ല

 

അമ്മു : സാന്ദ്ര ഞങ്ങള്‌ പറയുന്നത് ഒന്ന് കേൾക്ക്

 

സാന്ദ്ര : നിങ്ങള് പോയേ നിങ്ങളെപോലുള്ള സ്ത്രീയോട് എനിക്ക് സംസാരിക്കാൻ താല്പര്യമില്ല

 

അർജുൻ : മതി സാന്ദ്ര ഇത് നടക്കില്ല

 

സാന്ദ്ര : അത് നിങ്ങളല്ല തീരുമാനിക്കേണ്ടത്… എന്തിനാ അമലേട്ടാ ഇവരെയൊക്കെ വിളിച്ചു വരുത്തിയെ ഈ സ്ത്രീക്ക്‌ കുട്ടികൾ ഉണ്ടാകില്ല എന്ന് അറിയില്ലേ കുഞ്ഞിനെ എങ്ങാൻ കണ്ണുവെച്ചാൽ അത് മതി

 

അടുത്ത നിമിഷം അമ്മുവിന്റെ കൈ സാന്ദ്രയുടെ കവിളിൽ പതിഞ്ഞു

 

അമ്മു : ക്ഷമിക്കുന്നു എന്ന് കരുതി എന്തും വിളിച്ചു പറയരുത് ഇനി നീ മിണ്ടിയാൽ അജൂന്റെ പെങ്ങൾ ആണെന്നൊക്കെ ഞാൻ അങ്ങ് മറക്കും 😡

 

ദേവി : എന്റെ കുഞ്ഞിനെ തല്ലിക്കാനാണോടാ നീ ഇവളെയും കൂട്ടി വന്നത്

 

അർജുൻ : തല്ലിയെങ്കിൽ കണക്കായി പോയി  പറഞ്ഞാൽ കേട്ടില്ലെങ്കിൽ തല്ലുക തന്നെ വേണം ഇവളുടെ വായിൽ നിന്ന് വന്നത് കേട്ടില്ലേ അമ്മു തല്ലിയില്ലായിരുന്നെങ്കിൽ ഞാൻ തല്ലിയേനെ

 

പെട്ടെന്നാണ് പുറത്ത് നിന്നും ശേഖരൻ റൂമിലേക്ക്‌ എത്തിയത്

 

ശേഖരൻ : എന്താ ഇവിടെ… അല്ല ഇവരെ ആരാ ഇങ്ങോട്ടേക്കു വിളിച്ചത്

 

സാന്ദ്ര : അച്ഛാ ഇയ്യാള്‌ ഇവരെയും കൂട്ടി വന്നു എന്നെ തല്ലിച്ചു വീണ്ടും എന്റെ വിവാഹം മുടക്കുമെന്ന്

 

അടുത്ത നിമിഷം ശേഖരൻ അർജുന്റെ കുത്തിന് പിടിച്ചു

 

ശേഖരൻ : ആരോട് ചോദിച്ചിട്ടാടാ നീ ഇങ്ങോട്ട് കയറി വന്നേ… നിനക്ക് ഞങ്ങളുമായി എന്ത് ബന്ധമാ ഉള്ളേ എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടാൻ നീ ആരാ

 

അർജുൻ : അച്ഛാ എന്നോട് ദേഷ്യം ഉണ്ടെന്ന് കരുതി ഇവളെ  അവനു കെട്ടിച്ചു കൊടുക്കരുത് ഞാൻ സമ്മതിക്കില്ല

 

അടുത്ത നിമിഷം ശേഖരൻ അർജുന്റെ കാരണത്ത്‌ അടിച്ചു

 

ശേഖരൻ : ഇതൊക്കെ പറയാൻ നീ ആരാ ആരാന്നാ ചോദിച്ചേ

 

അമ്മു വേഗം തന്നെ അവരുടെ അടുത്തേക്ക്‌ എത്തി

 

അമ്മു : അജൂനെ വിടച്ചാ😡

 

അമൽ : മതി ഇതൊരു ഹോസ്പിറ്റലാ അച്ഛാ അവന്റെ ദേഹത്ത് നിന്ന് കയ്യെടുക്ക്

 

ഇത്രയും പറഞ്ഞു അമൽ രണ്ട് പേരെയും പിടിച്ചു മാറ്റി

 

അമൽ : ഇങ്ങനെ വഴക്കുണ്ടാക്കാണോ അർജുനെ നീ ഇങ്ങോട്ട് വന്നത്

 

അർജുൻ : പിന്നെ ഞാൻ എന്താ ചേട്ടാ ചെയ്യേണ്ടേ ആ വിവേക് അവനെ… എനിക്ക് പറ്റത്തില്ല

 

ദേവി : ഒന്ന് ഇറങ്ങി പോ അർജുനെ നിന്റെ അഭിപ്രായം ഇവിടെ ആർക്കും അറിയണ്ട ക്ഷമിക്കും തോറും നീ….

 

അമ്മു : അജു വാ പോകാം നമുക്കിവിടെ നിൽക്കണ്ട

 

 അർജുൻ : നിക്കമ്മു പോകാം…

 

ഇത്രയും പറഞ്ഞ ശേഷം അർജുൻ അച്ഛനെ നോക്കി സംസാരിക്കാൻ തുടങ്ങി

 

അർജുൻ : നിങ്ങൾ അന്ന് പറഞ്ഞില്ലേ ഞാൻ മകനല്ലെന്ന് അന്ന് ഞാൻ അത് കാര്യമായി എടുത്തില്ല പക്ഷെ ഇപ്പോൾ ഞാൻ പറയുവാ ഞാൻ നിങ്ങളുടെ മകനല്ല ഇന്നത്തോട് കൂടി എന്റെ മനസ്സിൽ നിന്നും നിങ്ങളെ എല്ലാം ഞാൻ ഒഴിവാക്കുവാ  അമ്മയോ, അച്ഛനോ, ചേട്ടനോ അനിയത്തിയോ ആരും എനിക്കില്ല ഇനി എന്റെ ജീവിതത്തിൽ നിങ്ങളാരും ഉണ്ടാകില്ല

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നുമിറങ്ങി

 

ബൈക്കിൽ കയറിയിരുന്ന അർജുൻ തല താഴ്ത്തി കരയാൻ തുടങ്ങി

 

അമ്മു : അജു കരയല്ലേ

 

അർജുൻ : ഇവരൊക്കെ എന്താ അമ്മു നമ്മളോട് ഇങ്ങനെ കാണിക്കുന്നെ… ഞാൻ അവൾക്ക് വേണ്ടിയല്ലേ…ഞാൻ എത്ര എടുത്തുകൊണ്ട് നടന്നിത്തുണ്ടെന്ന് അറിയാമോ

 

അമ്മു : വിട്ടേക്ക് അജു പോട്ടെ

 

അമ്മുവിന്റെ കണ്ണുകളും പതിയെ നിറഞ്ഞു അവളും കരയാൻ തുടങ്ങി

 

അല്പസമത്തിന് ശേഷം ഇരുവരും വീട്ടിൽ

 

അമ്മു : അജു ഇങ്ങനെ വിഷമിക്കല്ലേ… നിനക്ക് ഞാൻ ഇല്ലേ അത് പോരെ പിന്നെ എന്റെ അച്ഛനും അമ്മയും അവരെയും നീ എടുത്തൊ ഇങ്ങനെ കരയല്ലേ എനിക്ക് സഹിക്കില്ല

 

അർജുൻ പെട്ടെന്ന് തന്നെ അമ്മുവിനെ കെട്ടിപിടിച്ചു

 

അർജുൻ : മതി… നീ മാത്രം മതി വേറെ ആരും വേണ്ട

 

****************

 

രണ്ടര വർഷത്തിന് ശേഷം

 

അർജുൻ : അപ്പോൾ അങ്കിളും ആന്റിയും ഒന്നിച്ച് കേക്ക്‌ കട്ട് ചെയ്തെ

 

ഇത് കേട്ട രാജീവും റാണിയും മുന്നിലിരുന്ന കേക്ക്‌ കട്ട് ചെയ്തു

 

അമ്മു : ഹാപ്പി ആനിവേഴ്സറി അച്ഛാ അമ്മേ

രാജീവ് കേക്ക്‌ റാണിക്ക്‌ കൊടുത്ത ശേഷം ഒരു പീസ് അർജുന്റെ വായിലേക്ക്‌ വച്ചു കൊടുത്തു

 

അമ്മു : അപ്പോഴും ആദ്യം അജൂന് അല്ലേ മോളെയൊന്നും ഇപ്പോൾ വേണ്ട അല്ലേ

 

റാണി : ഇതാടി നിനക്ക് ഞാൻ തരാം

 

റാണി കേക്ക്‌ അമ്മുവിന് നൽകി

 

രാജീവ് : നിങ്ങള് നിർബന്ധിച്ചത് കൊണ്ടാ അല്ലെങ്കിൽ ഈ കേക്ക് കട്ടിങ് ഒന്നും ഉണ്ടാകില്ലായിരുന്നു

 

അർജുൻ : അമ്മുവിന് ഒരേ ആഗ്രഹം ഇത്തവണ അച്ഛന്റെയും അമ്മയുടെയും ആനിവേഴ്സറി ആഘോഷിച്ചേ പറ്റു എന്ന് പിന്നെ നടത്തി കൊടുക്കാതിരിക്കാൻ പറ്റുമോ

 

റാണി : ഇപ്പോഴും വാശിക്ക്‌ ഒരു കുറവുമില്ല അല്ലേ മോനെ

 

അർജുൻ : എവിടുന്ന് വാശി കൂടിയിട്ടേ ഉള്ളു

 

അമ്മു : അജു ദേ..

 

രാജീവ് : ഉം മതി മതി… ഇനി ഇതിന്റെ പേരിൽ വഴക്ക് വേണ്ട… എന്തയാലും അർജുൻ ഞങ്ങൾ ബിസ്സിനെസ്സ് കാരെയൊക്കെ നെട്ടിചിരിക്കുകയാ കണ്ണടച്ചു തുറക്കുന്നത്തിനുള്ളിലായിരുന്നില്ലേ ബിസ്സിനെസ്സിന്റെ വളർച്ച എന്തയാലും ഫ്രണ്ട്സിന്റെ മുന്നിലൊക്കെ എനിക്ക് നന്നായി ഷൈൻ ചെയ്യാൻ പറ്റുന്നുണ്ട് പലരുടെയും മരുമക്കൾ അമ്മായി അച്ഛന്റെയും അച്ഛന്റെയുമൊക്കെ കമ്പനി നോക്കി നടത്തുബോൾ അർജുൻ സ്വന്തമായി തന്നെ ഒരു കമ്പനി ഉണ്ടാക്കിയില്ലേ അത് വിജയിപ്പിക്കുകയും ചെയ്തു എല്ലാ വർഷവും ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ബിസ്സിനെസ്സ് മാൻ ഓഫ് ദി ഇയർ അവാർഡ് കൊടുക്കാറുണ്ട് എല്ലാ തവണയും എനിക്കായിരുന്നു കിട്ടാറ് പക്ഷെ ഇത്തവണ അത് അർജുനാ

 

അർജുൻ : ഒന്ന് പോയേ അങ്കിളെ

 

രാജീവ് : സത്യമാ അർജുനെ എല്ലാം ഫിക്സ് ചെയ്തു ഇത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം എത്രയാണെന്ന് അറിയാമോ

 

അമ്മു : എല്ലാ ക്രഡിറ്റും അങ്ങോട്ട് മാത്രം കൊടുക്കണ്ട ഇതൊക്കെ എനിക്കും കൂടി അവകാശപ്പെട്ടതാ ആരാ അജൂന് ഐഡിയാസ് പറഞ്ഞുകൊടുക്കുന്നത് ഈ ഞാനാ പിന്നെ എന്റെ പേരല്ലേ ഏജൻസിക്ക്‌ ഇട്ടേ അതാ വച്ചടി വച്ചടി കയറ്റം

 

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

 

രാജീവ് : നിങ്ങള് നാളെ കൂടി നിൽക്കില്ലേ

 

അർജുൻ : ഇല്ല അങ്കിളെ ഇപ്പോൾ തന്നെ വന്നിട്ട് രണ്ട് ദിവസം ആയില്ലേ നാളെ രാവിലെ പോകണം ഒരുപാട് ആവശ്യങ്ങൾ ഉണ്ട്

 

രാജീവ് :  എന്നാൽ അങ്ങനെയാകട്ടെ പിന്നെ

 

അർജുൻ : എന്താ അങ്കിളെ

 

രാജീവ് : ഇപ്പോൾ അർജുന് നല്ല പക്വതയൊക്കെ വന്നിട്ടുണ്ട് എന്റെ കമ്പനിയുടെ കുറച്ച് മേഘകൾ ഇനി അർജുന് ശ്രദ്ധിച്ചു കൂടെ എനിക്ക് വയസ്സായി വരുകയല്ലേ പതിയെ പതിയെ ഇതിൽ നിന്നെല്ലാം പിന്മാറണം

 

അർജുൻ : ഹേയ് അത്ര വയസ്സൊന്നും ആയിട്ടില്ല എന്നാലും സാരമില്ല ഞാൻ നോക്കികൊള്ളാം അങ്കിൾ ഇനി കുറച്ച് റസ്റ്റ്‌ ഒക്കെ എടുത്തൊ

 

രാജീവ് : പിന്നെ നമ്മുടെ ശേഖരൻ….

 

അർജുൻ : എന്തിനാ അങ്കിളെ നല്ലൊരു ദിവസമായിട്ട് എനിക്ക് അവരുടെയൊന്നും കാര്യം കേൾക്കണ്ട അങ്കിള്‌ ഇതൊക്കെ കഴിച്ചിട്ട് റസ്റ്റ്‌ എടുത്തെ അമ്മു വാ എനിക്ക് നല്ല ക്ഷിണം

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം റൂമിലേക്ക്‌ പോയി

 

റാണി : നിങ്ങൾ എന്തിനാ വെറുതെ അവന്റെ മൂട് കളയുന്നെ

 

രാജീവ് : അതല്ല റാണി

 

റാണി : എന്തല്ല.. അവർ എത്ര സന്തോഷത്തിലാണെന്ന് കണ്ടില്ലേ… ദൈവം ഒരു കുഞ്ഞിനെ കൂടി അവർക്ക് കൊടുത്തെങ്കിൽ

 

രാജീവ് : എല്ലാം ശെരിയാകും റാണി

 

ഇതേ സമയം അർജുനും അമ്മുവും റൂമിൽ

 

അമ്മു : അജു എന്താ അച്ഛനെ സംസാരിക്കാൻ അനുവദിക്കാത്തെ

 

അർജുൻ : എന്റെ വീട്ടുകാരെ പറ്റി എന്തോ പറയാൻ പോയതാ എനിക്കത് കേൾക്കാൻ താല്പര്യമില്ല

 

അമ്മു : എത്ര വർഷമായി അജു

 

അർജുൻ : എത്രയൊ ആയിക്കോട്ടെ പക്ഷെ ഞാൻ മറക്കില്ല എന്റെ നെഞ്ചിൽ ഇപ്പോഴും ആ വേദന കിടപ്പുണ്ട്

 

അമ്മു : അജു ശ്രുതിയേച്ചി വിളിച്ചിരുന്നു

 

അർജുൻ : വിളിച്ചോട്ടെ നീ ഏട്ടനും ഏട്ടത്തിയുമായി മിണ്ടുന്നതിന് ഞാൻ എതിരല്ല പക്ഷെ എന്നോട് ഒന്നും പറയണ്ട നിങ്ങളായി നിങ്ങളുടെ പാടായി

 

അമ്മു : അങ്ങനെ പറഞ്ഞാൽ പറ്റില്ല.. കമ്പനി നഷ്ടത്തിലാണെന്നാ ചേച്ചി പറഞ്ഞെ അവസ്ഥ പണ്ടത്തെക്കാൾ മോശമാ

 

അർജുൻ : എനിക്കറിയാം… നൂറ് പവനും കാറും കോപ്പുമൊക്കെ കൊടുത്ത് ഒരു നാറിക്ക് മോളെ കെട്ടിച്ച് കൊടുത്ത്‌ വരുത്തി വച്ചതല്ലേ അനുവഭിക്കട്ടെ

 

അമ്മു : വീട് കൊടുക്കാൻ ആളെ നോക്കുനുണ്ടെന്നാ ചേച്ചി പറഞ്ഞെ

 

അർജുൻ : നന്നായി

 

അമ്മു : നമുക്ക് സഹായിക്കണ്ടേ അജു

 

അർജുൻ : എന്ത് സഹായിക്കാൻ… അല്ല സഹായിക്കാൻ അവരൊക്കെ എന്റെ ആരാ എന്റെ കയ്യിൽ ഉള്ളതൊക്കെ ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയതാ അതങ്ങനെ കണ്ടവർക്ക് കൊടുക്കാൻ പറ്റില്ല

 

അമ്മു : ഇത്രക്ക്‌ ദുഷ്ടൻ ആകല്ലേ അജു

 

അർജുൻ : ആകും നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ അവള് വക്കാലത്തുമായി വന്നേക്കുന്നു ഏട്ടത്തി കരഞ്ഞു കാണിച്ചപ്പോൾ നിന്റെ മനസ്സ് അലിഞ്ഞു കാണും അല്ലേ

 

അമ്മു : എന്നാൽ പിന്നെ ഞാൻ അച്ഛനോട് സഹായിക്കാൻ പറയട്ടെ

 

അർജുൻ : അമ്മു നീ അടി വാങ്ങും കേട്ടോ 😡

 

അമ്മു : എന്തിനാ ഇത്രയും ദേഷ്യം ഇങ്ങനെയാണെങ്കിൽ നാളെ ഞാൻ ഇവിടെ തന്നെ നിക്കും

 

അർജുൻ : ശെരി നീ രണ്ട് ദിവസം കൂടി നിന്നോ

 

അമ്മു : രണ്ട് ദിവസം അല്ല ഇനി അജൂന്റെ കൂടെ വരണോന്ന് ഞാൻ ആലോചിക്കട്ടെ

 

അർജുൻ : നീ എന്താ അമ്മു പറയുന്നെ ങ്ങേ… വെറുതെ വായിൽ തോന്നിയ ഒരോന്ന് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ

 

അമ്മു : എന്റെ അജു ഞാൻ ചുമ്മാ……

 

അർജുൻ : എന്ത് ചുമ്മാ… എന്റെ അച്ഛനും അമ്മയും അനിയത്തിയും അങ്ങനെ എല്ലാവരും എന്നെ ഉപേക്ഷിച്ചു എനിക്ക് ഇനി ആകെ നീ മാത്രമേ ഉള്ളു ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ ബിസ്സിനെസ്സ് തുടങ്ങിയതും രാപകലില്ലാതെ ഓടി അത് ഇതുവരെ എത്തിച്ചതും എല്ലാം നിന്നെ സന്തോഷിപ്പിക്കാനാ നിനക്ക് കൂടി എന്നെ വിട്ട് പോണം എന്ന് തോന്നിയാൽ…

 

എന്നാൽ അർജുൻ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുൻപ് അമ്മു അവന്റെ വായ പൊത്തി

 

അമ്മു : എനിക്കറിയാം എന്നെ എത്ര ഇഷ്ടമാണെന്ന് ഞാൻ വെറുതെ പറഞ്ഞതാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അതിന് ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ… അയ്യേ മോശമാണ് അജു അജു ഇപ്പോൾ ഭയങ്കര ഇമോഷണലാ

 

അർജുൻ : അതെ ഞാൻ അങ്ങനെയാ നിന്റെ കാര്യത്തിൽ പ്രത്തേകിച്ചും

 

അമ്മു : ശ്രുതിയേച്ചിയുടെ വിഷമം കണ്ടപ്പോൾ പാവം തോന്നി അതുകൊണ്ടാ ഞാൻ സോറി അജു അജൂന്റെ ഇഷ്ടം പോലെ തന്നെ ചെയ്തോ

 

അർജുൻ : ഇതിനെ പറ്റിയൊന്നും നമുക്ക് സംസാരിക്കണ്ട അമ്മു നമുക്ക് നമ്മളെ പറ്റി മാത്രം സംസാരിക്കാം… പിന്നെ അമ്മു സിറ്റിയിൽ ഒരു വീട് കിടപ്പുണ്ട് എല്ലാം സൗകര്യവും ഉള്ള ഒരെണ്ണം മൂന്നു ബെഡ്‌റൂമും രണ്ട് ബാത്‌റൂമും പിന്നെ….

 

അമ്മു : മതി മതി…

 

അർജുൻ : എന്താ അമ്മു ഇത്… വാടകയ്ക്ക്‌ പോകുന്ന കാര്യമല്ല നമുക്കത് വാങ്ങാം ഇനി നമ്മൾ സ്വന്തം വീട്ടിൽ താമസ്സിച്ചാൽ മതി നാളെ നമുക്ക് ഒന്നിച്ചു പോയി കാണാം നിനക്ക് ഇഷ്ടപ്പെട്ടാൽ ഉടൻ നമുക്ക് വാങ്ങാം

 

അമ്മു : അപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട വീട് വാങ്ങിതരുമോ

 

അർജുൻ : പിന്നെ തരാതെ… എന്നുകരുതി വലിയ ബംഗ്ലാവ് ഒന്നും പറഞ്ഞേക്കരുത്

 

അമ്മു : എന്നാലെ എനിക്ക് ഇപ്പോൾ നമ്മൾ താമസ്സിക്കുന്ന വീട് തന്നെ മതി അത് നമുക്ക് വാങ്ങിയാലോ

 

അർജുൻ : നിനക്കെന്താ അമ്മു അവിടെ സൗകര്യം കുറവല്ലേ

 

അമ്മു : ഇത്രയും നാൾ നമ്മൾ അവിടെ സന്തോഷമായല്ലേ ജീവിച്ചത് പിന്നെ സൗകര്യം വേണമെങ്കിൽ കൂട്ടാമല്ലോ

 

അർജുൻ : എന്നാലും ഒരുപാട് പണി ചെയ്യേണ്ടി വരും അതിനേക്കാൾ പുതിയത് വാങ്ങുന്നതാ ലാഭം പ്രാക്റ്റിക്കലായി ചിന്തിച്ചാൽ….

 

അമ്മു : അർജുൻ എല്ലാ കാര്യവും ലാഭം മാത്രം നോക്കിയാണോ ചെയ്യുന്നത് അല്ലല്ലോ നമ്മുടെ അടുത്ത വീട്ടിലുള്ളവരുടെ കഷ്ടപാട് കണ്ട് അവരുണ്ടാക്കുന്ന സോപ്പ് നമ്മുടെ ഏജൻസി വഴി വിതരണം ചെയ്തില്ലെ അത് ലാഭം നോക്കിയാണോ

 

അർജുൻ : ശെരിക്കും നിനക്കാ വീട് അത്രയും ഇഷ്ടമാണോ

 

അമ്മു : അതെ അജു അവിടെ നിൽക്കുമ്പോൾ ഞാൻ നല്ല ഹാപ്പിയാ അതാ അജു ഇടയ്ക്കിടെ മാറാം മാറാം എന്ന് പറയുബോൾ ഞാൻ സമ്മതിക്കാത്തത് നമ്മുടെ മാവിൽ നിന്ന് ഒരു മാങ്ങ എങ്കിലും കഴിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാ

 

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

 

അർജുൻ : ആഗ്രഹമൊക്കെ കൊള്ളാം പക്ഷെ അവർ വീട് തരില്ലെങ്കിലോ

 

അമ്മു : അജു റിയാസ് ഏട്ടൻ വഴി ഒന്ന് ചോദിച്ചു നോക്ക്‌ ചിലപ്പോൾ തന്നാലോ

 

അർജുൻ : ശെരി ചോദിക്കാം… പക്ഷെ കിട്ടിയില്ലെങ്കിൽ വിഷമിക്കരുത്

 

അമ്മു : ഇല്ല അജു കിട്ടും എനിക്ക് ഉറപ്പാ

 

അർജുൻ : എന്നാൽ അങ്ങനെ ആയിക്കോട്ടെ… പിന്നെ മറ്റന്നാൾ അല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത്

 

അമ്മു : അതെ ഇത്തവണ ഇൻജെക്ഷൻ ഉണ്ട്

 

അർജുൻ : അതിനിടക്ക് മൂന്നു മാസം ആയോ

 

അമ്മു : പിന്നില്ലേ…ഇൻജെക്ഷന്റെ വേദനയാ സഹിക്കാൻ പറ്റാത്തത് എത്ര വലിയ സൂചിയാ വയറ്റിൽ കുത്തി ഇറക്കുന്നെ മനുഷ്യന്റെ ജീവൻ പോകും പിന്നെ നമുക്ക് വേണ്ടിയല്ലേ എന്ന് ഓർക്കുമ്പോൾ അങ്ങ് സഹിക്കും

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടി

 

അർജുൻ : നിനക്ക് പറ്റുന്നില്ലെങ്കിൽ നമുക്കിത് വേണ്ട അമ്മു കുറച്ച് നാളുകൾകൊണ്ട് നീ ആകെ കോലം കെട്ടുപോയി ടാബ്ലെറ്റ്സിന്റെ സൈഡ് എഫക്ട് ആകും ഞാൻ ഡോക്ടറോട് സംസാരിക്കാം

 

അമ്മു : അതൊന്നും വേണ്ട ചിലകിത്സ നടന്നോട്ടെ ഞാൻ ഇത്രയും കഷ്പ്പെടുബോൾ ഫലം ഉണ്ടാകും എന്ന് തന്നെയാ എന്റെ മനസ്സ് പറയുന്നെ

 

അർജുൻ : ശെരി നീ ഉറക്കം കളയണ്ട സമയം ഒരുപാടായില്ലേ കിടന്നോ

 

പിറ്റേന്ന് അർജുനും അമ്മുവും തങ്ങളുടെ വീടിനു മുന്നിൽ

 

അമ്മു : രണ്ട് ദിവസം ഇല്ലാതിരുന്നപ്പോൾ കണ്ടില്ലേ മുറ്റം മുഴുവൻ ചവറായി മുറ്റമടിച്ച് എന്റെ നടു ഓടിയുമല്ലോ ദൈവമേ… അജുകുട്ടാ ഒന്ന് മുറ്റമടിക്കാമോ

 

അർജുൻ : ഒന്ന് പോയേ അമ്മു എനിക്കിവിടെ 100 കൂട്ടം ജോലികൾ വേറെ കിടപ്പുണ്ട്

 

ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ തുറക്കാനായി ഒരുങ്ങി

 

“അജൂ… അജൂ… ദേ നോക്ക്‌ അജൂ “

 

അമ്മു പെട്ടെന്ന് തന്നെ വിളിച്ചു കൂവാൻ തുടങ്ങി ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി

 

അർജുൻ  : എന്താടി… എന്തിനാ കിടന്ന് വിളിച്ചു കൂവിന്നെ

 

അമ്മു : ഇങ്ങോട്ട് വന്നു നോക്ക്‌ അജു മാവ് പൂത്തു

 

ഇത് കേട്ട അർജുൻ വേഗം തന്നെ അമ്മുവിന്റെ അടുത്തേക്ക്‌ എത്തിയ ശേഷം മുകളിലേക്ക്‌ നോക്കി… മാവ് പൂത്ത് നിൽക്കുന്നത് കണ്ട അർജുന്റെ ചുണ്ടിലും ചിരിവിടർന്നു

 

അർജുൻ : എന്റെ അമ്മു നിന്റെ എത്ര നാളത്തെ കാത്തിരിപ്പാടി….

 

അമ്മു : ഞാൻ പറഞ്ഞിരുന്നില്ലേ അജു ഇത് പൂക്കുമെന്ന് ഇപ്പോൾ കണ്ടോ… നമ്മൾ ഈ വീട് വാങ്ങാൻ തീരുമാനിച്ചില്ലേ അത് നല്ല തീരുമാനമായിരുന്നു ദാ കണ്ടില്ലേ

 

അർജുൻ : ശെരി ശെരി നീ ഒന്ന് തുള്ളാതെ നിക്ക് അമ്മു ഈ മാവ് പൂക്കുകാ എന്ന് പറയുമ്പോൾ എല്ലയിടത്തും നടക്കുന്ന കാര്യമല്ലേ

 

അമ്മു : ഇത് അങ്ങനെയല്ല നമ്മൾ എന്തൊക്കെ ചെയ്തതാ അജു

 

അർജുൻ : അത് ശെരിയാ എന്തൊക്കെയാ എന്നെ കൊണ്ട് ചെയ്യിച്ചെ എന്തായാലും നമുക്ക് ഇതിൽ നിന്ന് മാങ്ങ തിന്നുവാനുള്ള ഭാഗ്യം ഉണ്ടെന്നാ തോന്നുന്നെ

 

അമ്മു : വാ അജു വീട്ടിൽ കയറാം മാവ് പൂത്ത ശേഷം എന്തൊക്കെ ചെയ്യണം എന്ന് യൂട്യൂബിൽ നോക്കണം

 

ഇത്രയും പറഞ്ഞു അമ്മു വീട്ടിലേക്കു കയറി പിന്നാലെ അർജുനും

 

ഇതേ സമയം അർജുന്റെ വീട്ടിൽ ( പഴയ വീട് )

 

അമൽ : കടക്കാരോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തച്ചാ ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയാ

 

ശേഖരൻ : ഞാൻ ഇപ്പോൾ എന്ത് ചെയ്യാനാ വീട് വിറ്റുപോകണ്ടേ വരുന്നവരൊക്കെ പറയുന്ന വില നീയും കേട്ടതല്ലേ

 

ശ്രുതി : വീട് വിറ്റാൽ നമ്മളൊക്കെ എങ്ങോട്ട് പോകും അച്ഛാ എന്റെ കുഞ്ഞിനെയും കൊണ്ടിനി കെട്ടിപെറുക്കി നടക്കണോ

 

ശേഖരൻ : ഇതല്ലാതെ ഇപ്പോൾ വേറെ വഴിയില്ല.. എല്ലാം ശെരിയാകുന്നത് വരെ എല്ലാവരും കുറച്ച് അഡ്ജസ്റ്റ് ചെയണം

 

ദേവി : ഒരു കുഴപ്പവും ഇല്ലാതെ പോയ്‌ക്കൊണ്ടിരുന്നതല്ലേ ഇതിപ്പോൾ….

 

അമൽ : അതെ പ്രശ്നമെല്ലാം ഒരുവിധം തീർന്നതായിരുന്നു സാന്ദ്രയുടെ വിവാഹത്തോടെയാ എല്ലാം തകിടം മറിഞ്ഞത് ഒന്നും നോക്കാതെയല്ലേ കടം വാങ്ങി കൂട്ടിയത്

 

ശേഖരൻ : അപ്പോൾ അവളുടെ വിവാഹം നടത്തണ്ടായിരുന്നു എന്നാണോ നീ പറയുന്നത്

 

അമൽ : അങ്ങനെയല്ല ആ വിവേക് ചോദിച്ച എല്ലാം കൊടുത്ത് കെട്ടിച്ചതെന്തിനാ എന്നാ ഞാൻ ചോദിക്കുന്നെ 100 പവൻ കാറ്‌ 20 ലക്ഷം എന്നിട്ട് ഇപ്പോൾ അവൻ തിരിഞ്ഞു നോക്കുന്നുണ്ടോ സാന്ദ്ര ഇങ്ങോട്ടേക്കു വിളിച്ചിട്ടിപ്പോൾ എത്ര നാളായി… ഞങ്ങൾക്കിപ്പോൾ ബാക്കി എന്താ ഉള്ളേ

 

ശ്രുതി : എന്റെ സ്വർണ്ണം മുഴുവൻ വിറ്റു എന്റെ കുഞ്ഞിന് കിട്ടിയത് പോലും….

 

ദേവി : മതി നിങ്ങളുടെ ഓരോ ആവശ്യങ്ങൾക്കും കാശ് തന്നത് ആരാ ങ്ങേ… അങ്ങനെ നോക്കിയാൽ അജൂനല്ലേ ഒന്നും കിട്ടാത്തെ

 

അമൽ : ശെരിയാ പക്ഷെ അതിനൊക്കെ കാരണം ആരാ എല്ലാവർക്കും കൂടി ഉള്ളത് ഒരാൾക്ക് കൊടുത്തു അത് തന്നെയല്ലേ ഇവിടെ നടന്നത് അർജുന് ഇപ്പോൾ ഈ സ്വത്തിന്റെയൊന്നും ആവശ്യമില്ല അവൻ നല്ല നിലയിലാ പക്ഷെ ഞങ്ങളുടെ അവസ്ഥ അങ്ങനെയല്ല പണ്ടേ മാറി താമസ്സിസിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു

 

ശേഖരൻ : എന്നാൽ നീ പൊക്കൊ എവിടെയാന്നു വച്ചാൽ പോയി ജീവിക്ക്‌

 

ദേവി : നിങ്ങൾ ഒന്ന് മതിയാക്ക്‌ ഇങ്ങനെ വഴക്കിടാതെ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്ക്

 

ശ്രുതി : ഒരു വഴിയെ ഉള്ളു അർജുൻ വിചാരിച്ചാൽ നമ്മളെ സഹായിക്കാൻ പറ്റും

 

അമൽ : ഉം നന്നായിട്ടുണ്ട് അവനെ അന്ന് ഹോസ്പിറ്റലിൽ വച്ച് എന്തൊക്കെയാ പറഞ്ഞത് അവൻ ഇനി തിരിഞ്ഞു നോക്കും എന്ന് തോന്നുണ്ടോ എന്നെ ഇടക്ക് വച്ച് കണ്ടിട്ട് അവൻ കണ്ട ഭാവം കാണിച്ചിട്ടില്ല അല്ല എങ്ങനെ കാണിക്കും അത്രക്ക് ഉണ്ടല്ലോ നമ്മൾ അവനോട് ചെയ്തത്

 

ശേഖരൻ : മതി അവന്റെ സഹായം ഇവിടെ ആർക്കും വേണ്ട

 

അമൽ : അല്ലെങ്കിലും അവൻ സഹായിക്കാൻ പോകുന്നില്ല

 

ദേവി : അവനോട് ഞാൻ സംസാരിക്കാം ഞാൻ പറഞ്ഞാൽ അവൻ കേൾക്കും

 

ശ്രുതി : അമ്മ പറഞ്ഞിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല പറയുന്നെങ്കിൽ അച്ഛൻ പറയണം… ഞാൻ ഇന്നലെ അമ്മുവിനെ വിളിച്ചിരുന്നു…

 

ശേഖരൻ : ആരോട് ചോദിച്ചിട്ടാ ശ്രുതി നീ ഇവരെയൊക്കെ വിളിക്കുന്നെ നിനക്ക് നാണം ഇല്ലേ

 

ശ്രുതി : കിടപ്പാദം പോകാൻ നേരം നാണം നോക്കിയിട്ട് എന്ത് കാര്യം..

പിന്നെ കഴിഞ്ഞ ആഴ്ച കടം വീട്ടാൻ തന്ന 2 ലക്ഷം എന്റെ വീട്ടിൽ നിന്നും തന്നതോന്നും അല്ല അമ്മുവാ തന്നത് അതും അർജുൻ അറിയാതെ … തിരിഞ്ഞു നോക്കാത്ത സാന്ദ്രയെക്കാൾ ഭേദം അമ്മുവാ അവൾക്ക് അല്പം സ്നേഹമെങ്കിലും ഉണ്ട് പക്ഷെ ഇനി അമ്മുവിന് ഒന്നും ചെയ്യാൻ പറ്റില്ല അതിന് അർജുൻ തന്നെ വിചാരിക്കണം അച്ഛൻ അവനോട് സംസാരിച്ചാൽ അവൻ കേൾക്കും

 

ശേഖരൻ : ഞാൻ അവന്റെ കാല് പിടിക്കണമായിരിക്കും അല്ലേ നടക്കില്ല

 

ഇത്രയും പറഞ്ഞു ശേഖരൻ റൂമിലേക്ക്‌ പോയി

 

പിറ്റേ ദിവസം

 

അമ്മു : ശ്രുതിയേച്ചി അതുൽ മോന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടിട്ടുണ്ടല്ലോ… അജു നോക്കിയെ നീ ഇതുവരെ കണ്ടിട്ടില്ലല്ലോ നല്ല തക്കുടു കുട്ടനായിട്ടുണ്ട്

 

അർജുൻ : എനിക്ക് കാണണ്ട

 

അമ്മു : കൊച്ച് കുഞ്ഞിനോടും ദേഷ്യമാണല്ലേ എനിക്ക് അറിയാവുന്ന അജു നല്ല സ്വീറ്റാ ഇതിപ്പോൾ എന്താ ഇങ്ങനെ

 

അർജുൻ : നീ വീണ്ടും പഴയ വിശയത്തിലോട്ട് വരുകയാ അല്ലേ

 

അമ്മു : ഓഹ് ഞാൻ ഒന്നും പറഞ്ഞില്ല പോരെ..അജു അവന്റെ ഒരേ ഒരു ചെറിയച്ചനല്ലേ അതുകൊണ്ട് ഫോട്ടോ കാണിക്കാം എന്ന് കരുതി വേണ്ടെങ്കിൽ വേണ്ട ഞാൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയാകാം

 

ഇത്രയും പറഞ്ഞു ഫോൺ അവിടെ വെച്ച ശേഷം അമ്മു അവിടെ നിന്നും പോയി

 

അർജുൻ : അവളുടെ ഒരു തക്കുടു….

 

അല്പനേരം എന്തോ ആലോചിച്ച ശേഷം അർജുൻ അമ്മുവിന്റെ ഫോൺ കയ്യിലെടുത്തു

 

അർജുൻ : അമ്മു പറഞ്ഞത് ശെരിയാ ഏട്ടത്തിയെ പോലെ തന്നെയുണ്ട്…

 

പെട്ടെന്നാണ് അമ്മു അവിടേക്ക്‌ തിരിച്ചു വന്നത്

 

അമ്മു : ഓഹ് അപ്പോൾ ഇതാണ് പരുപാടി… എന്റെ ഫോൺ എടുക്കാൻ ആര് പറഞ്ഞു

 

അർജുൻ : എനിക്കെന്താ നിന്റെ ഫോൺ എടുത്തൂടെ 🙄

 

അമ്മു : എടുക്കാം പക്ഷെ തന്നപ്പോൾ വാങ്ങാതെ ഞാൻ പോയ ശേഷം ഫോട്ടോ എടുത്ത് നോക്കുന്നത് ശെരിയല്ല

 

അർജുൻ : ആര് ഫോട്ടോ നോക്കി ഞാൻ വേറെ ഒരു കാര്യം നോകിയതാ

 

അമ്മു : ഇനി കിടന്ന് ഉരുളണ്ട…

 

അർജുൻ : ശെരിയാ ഞാൻ നോക്കി നീ പറഞ്ഞത് പോലെ കുട്ടികളോട് എന്തിനാ ദേഷ്യം കാണിക്കുന്നെ

 

അമ്മു : ഇതുപോലെ പഴയതൊക്കെ അങ്ങ് മറക്കാം അജു അവരിപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാ വേറെ ആരും സഹായിക്കാൻ ഇല്ല

 

അർജുൻ : സാന്ദ്രയുടെ ഭർത്താവ് ആ നാറി ഇല്ലേ അവനോട് സഹായിക്കാൻ പറയാത്തതെന്താ 😡

 

അമ്മു : പതിയെ സംസാരിക്ക്‌ അജു…. അവരാരും തിരിഞ്ഞു നോക്കുന്നില്ല എന്നാ ശ്രുതിയേച്ചി പറഞ്ഞെ

 

അർജുൻ : അത് അങ്ങനെയല്ലേ വരു നമളോട് ചെയ്തതിന്റെ ഫലം കിട്ടാതെ പോകില്ലല്ലോ

 

അമ്മു : എന്റെ അജു ഈ സമയത്ത്‌ ഇങ്ങനെയൊന്നും പറയല്ലേ…

 

അർജുൻ : ശരി എല്ലാം മറക്കാം അച്ഛൻ എന്നോട് പറയട്ടെ എങ്കിൽ ഞാൻ സഹായിക്കാം

 

അമ്മു : എന്തിനാ അജു ഈ ഈഗോ

 

അർജുൻ : ഈഗോ ഒന്നുമല്ല ഇനി സഹായിക്കുമ്പോൾ എന്നെ സഹായിക്കാൻ നീ ആരാ എന്ന് ചോദിച്ചാലോ അത് കൂടി കേൾക്കാൻ വയ്യ…. നീ ഇറങ്ങ് അമ്മു സമയമായി

 

കുറച്ച് മണിക്കൂറുകൾക്ക് ശേഷം അമ്മുവും അർജുനും ഹോസ്പിറ്റലിൽ ( ഇൻജെക്ഷൻ റൂം )

 

“ഹാ… അജൂ… ഇന്ന് നല്ല കടുത്തു….എന്തൊരു വേദനയാ ഇത് “

 

അർജുൻ : പോട്ടെ അല്പനേരം കഴിയുമ്പോൾ കുറയും

 

അമ്മു : അജു എവിടെയെങ്കിലും അല്പം ഇരിക്കാം

 

അർജുൻ : ശെരി അവിടെ ചെയർ ഉണ്ട് വാ

 

അർജുനും അമ്മുവും ചെയറിൽ ഇരുന്നു

 

അർജുൻ : രണ്ട് ടാബ്ലെറ്റ് മാറ്റിയിട്ടുണ്ട്… പിന്നെ കുറച്ചൊക്കെ മാറ്റം കാണുന്നുണ്ടെന്നാ ഡോക്ടർ പറഞ്ഞത്

 

അമ്മു : സത്യം

 

അർജുൻ : ഉം…

 

“ഏട്ടാ..”

 

പെട്ടെന്ന് ആ വിളികേട്ട അമ്മുവും അർജുനും മുന്നിലേക്ക് നോക്കി അത് സാന്ദ്രയായിരുന്നു

 

സാന്ദ്രയെ മുന്നിൽ കണ്ടപാടെ അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

 

അർജുൻ : ആരാടി നിന്റെ ഏട്ടൻ ങ്ങേ 😡

 

തുടരും

 

ഒരുപാട് വൈകിയത് കൊണ്ടാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നത് ക്ലൈമാക്സ്‌ ആണെന്ന് പറഞ്ഞിരുന്നു പക്ഷെ എഴുതി വന്നപ്പോൾ തീരുന്നില്ല താമസിപ്പിച്ചതിന് വീണ്ടും സോറി 💙💙

 

The Author

29 Comments

Add a Comment
  1. Bro,waiting for the next part✨.i hope you will upload soon.

  2. Veruthe arjune nanma maram aaki mattalle please. Avarku venel aa veedu vangallo. Ammune kettichathum cashnu vendiyalle. Sandrayude twist ini enthano🤔. Waiting for next. ♥️♥️♥️♥️♥️♥️♥️♥️♥️ u

  3. നല്ലവനായ ഉണ്ണി

    പൊളി ബ്രോ 👌🏻👌🏻👌🏻 പക്ഷെ ഇത്രേം വൈകി അടുത്ത ഭാഗം തറരുത്ബ്..കഥ തുടങ്ങിയപ്പോൾ ആഴ്ചയിൽ 1 part എന്ന പറഞ്ഞെ

    1. സോറി ബ്രോ എഴുതി വന്നപ്പോൾ വൈകിയതാണ് ❤

  4. Matte third party sobhavam kanikkallu ethra naal wait akki bro 🙂❤️

    1. സോറി ബ്രോ 😁

  5. Orupadu ishtamaayi nanniyundu orupadu thanks yaar.

  6. Eni kurchu family romance veratte

  7. എൻ്റെ മോനേ… വിഷയം…. തീ തീ… കാട്ടുതീ…. എല്ലാത്തിനും അടിച്ച് അണ്ണാക്കിൽ കൊടുക്കണം… കലിപ്പ് തീരുന്നില്ല… സന്ദ്രയുടെ സീൻ വന്നപ്പോ ഫുൾ പവർ ആയി വന്നതാ അപ്പോഴേക്കും തീർന്ന് പോയി… 🫠🫠🫠

    ഒരു req. ഉണ്ട്. ഇത് ഒരു കമ്പി കഥ സൈറ്റ് അല്ലേ.. അപ്പോൾ ഇടയ്ക്ക് കുറച്ച് റൊമാൻസ്/ഇറോട്ടിക് സീനുകൾ ചേർത്തൂടെ…

    അടുത്ത ഭാഗം വേഗം തരണേ… സ്നേഹം മാത്രം …

    1. അറിയാം ബ്രോ പക്ഷെ ആവശ്യം ഇല്ലാതെ കുത്തികയറ്റിയാൽ ബോറാകും അതുകൊണ്ടാണ് അടുത്ത ഭാഗത്തിൽ പരിഹരിക്കാം ❤❤

  8. അടുത്ത പാർട്ട്‌ ലേറ്റ് ആകുമോ

  9. ഇത്തവണയും കലക്കി 👌👌👌, അർജുനും അമ്മുവും എന്നും ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ ജീവിക്കട്ടെ

  10. നന്ദുസ്

    അടിപൊളി… സ്റ്റോറി സൂപ്പർ ആകുന്നുണ്ട്..
    കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും,ഇണക്കംഗങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും,ഇമോഷൻസിലൂടെയും കൂടി ഈ പാർട്ട് മനോഹരമാക്കി..💞
    അർജ്ജുൻ അവൻ്റെ വീട്ടുകാരെ സഹായിക്കണം പൈസ കൊടുത്തല്ല… ആ വീട് സൊന്തം പേരിൽ വിലക്കുമേടിച്ചുകൊണ്ട്
    .. അങ്ങനെ അച്ഛൻ ശേഖരൻ്റെ കൊമ്പ് വീണ്ടുമൊടിക്കണം… കിടു ഫീൽ ആറുന്നു… വേഗം പൊന്നോട്ടെ അടുത്ത പാർട്ട്… അധികം ലെറ്റക്കല്ലേ സഹോ…💞💞

    1. ഇത് ഞാൻ മനസ്സിൽ ആലോചിച്ചതാണ്. സഹായിക്കാം എന്ന് പറയുമ്പോൾ ഒരു ഡീൽ ശേഖരനുമായി വെക്കുന്ന രീതിയിൽ ആ വീടും സ്ഥലവും കമ്പനിയും അജുവിൻ്റെ പേരിൽ എഴുതി തരുകയാണെങ്കിൽ മാത്രം സഹായിക്കാം എന്ന് കൂടെ ചേർക്കണം. അല്ലെങ്കിൽ വീട് വിറ്റിട്ട് ഉള്ള ബാക്കി പൈസ മാത്രം കൊടുക്കണം. എന്നിട്ട് അവർ എങ്ങും പോകാൻ ഇല്ലാതെ അജുവിൻ്റെ അടുത്ത് തന്നെ വീണ്ടും വരണം..അല്ലെങ്കിൽ revenge അടിക്കാൻ പറ്റുന്ന ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ഇഷ്ടം പോലെ… .. തീ ആയിരിക്കും…

      അയാൾക്ക് അണ്ണാക്കിൽ കൊടുക്കണം. അതുപോലെ അമ്മു ഗർഭിണി ആകുമ്പോൾ അജുവിൻ്റെ അമ്മയുടെ കൊമ്പും ഓടിക്കണം. അത്രേം കൂടി ഞാൻ ആഗ്രഹിക്കുന്നൊള്ളൂ…

      സാന്ദ്ര ഊമ്പി എന്ന് മനസ്സിലായി. അവൾക്കും കൊടുക്കണം എന്തെങ്കിലും ഇത്തിരി കനത്തിൽ. അത് കൂടി കണ്ടാൽ മനസ്സ് നിറയും…

      1. നന്ദുസ്

        👍👍👍💚💚💚

      2. നോക്കാം ബ്രോ അർജുൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല ❤❤

    2. Ethra oke aayalm achan aanu pullide munnil thotal nayagan jayikuke ullu, Nayakane oru rebel aaki negative character aakkallu

  11. Bro orupaad lag adipikath next episode tharanea please

  12. ♥️♥️♥️♥️
    സമയം പോലെ തീർത്താൽമതി

  13. Erotic Love Stories എന്നാണ് tag line എന്ന് ഒന്ന് ഇടയ്ക്ക് ഓർമ്മിപ്പിച്ചതാണ്. But the story line is interesting and feels intimate. ബാക്കി കൂടെ ഒന്ന് പരിഗണിക്കൂ…

    1. അടുത്ത ഭാഗത്തിൽ ശെരിയാക്കാം 💙

  14. ഈ ഭാഗം ഇതുവരെ വളരെ വികാരതീവ്രമായിട്ടുണ്ട്. ക്ലൈമാക്സ് ഉടനെ തരണേ! അത്രയും ഹൃദയത്തെ സ്പർശിച്ച കഥയാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  15. Waiting aayirunn
    Next eppazha

Leave a Reply

Your email address will not be published. Required fields are marked *