സത്യത്തിൽ മല്ലികയ്ക്ക് അത് ലേശം അരോചകമായി തോന്നി
“കൊച്ചമ്മയെന്താ ഇങ്ങനെ… മുമ്പ് കാണാത്തത് പോലെ….. നോക്കുന്നു ? എനിക്കെന്തോ വല്ലാത്ത പോലെ….”
മല്ലിക മൊഴിഞ്ഞു…
“ഏയ്… അങ്ങനൊന്നും ഇല്ല… ഇന്നെന്തോ…. മല്ലിക കൂടുതൽ സുന്ദരി ആയത് പോലെ….”
വത്സല ഒരു കള്ളം പറഞ്ഞു
” കൊച്ചമ്മ തന്നെ കളിയാക്കുന്നു…”
മല്ലിക പുലമ്പി
” അല്ല…എന്തോ… ഒരു പ്രത്യേകത…”
വത്സല വീണിടം വിദ്യയാക്കി
” എന്ത് പ്രത്യേകത ? കൊച്ചമ്മയുടെ മനസ്സിൽ എന്തോ വച്ച് പറയുവാ…….”
മല്ലിക പന്ത് വത്സലയുടെ കോർട്ടിലേക്ക് അടിച്ചു കയറ്റി
അപ്പോഴും മായ പറഞ്ഞ കാര്യങ്ങൾ മല്ലികയിൽ കാണാനുള്ള ശ്രമത്തിൽ ആയിരുന്നു, വത്സല
ദിവസങ്ങൾ ഇതിനിടെ അഞ്ചാറ് കൊഴിഞ്ഞു പോയി…
ബിസിനസ് ആവശ്യകൾക്കായി ടോം ടൂറിന് തയാറെടുക്കയാണ്….
അഹമ്മദ് ബാദ്, റാഞ്ചി, കൊൽക്കത്ത, ഡെറാഡൂൺ…. 10 ദിവസത്തെ ടൂറിനായി പ്ലാൻ…..
” ഇത്തവണ ടൂറിന് പോകുമ്പോ ഞാൻ ഓസിസിൽ നിന്നും വന്ന ഫ്രൻഡ് മായയെ വിളിക്കട്ടെ..? കാക്കനാട്ടെ വില്ലയുടെ റിനൊവേഷനുമായി ബന്ധപ്പെട്ട് അവൾ ഇവിടെ 3 മാസം ഉണ്ട്.. കൂട്ടിന് വന്നാൽ അവൾക്കും എനിക്കും സന്തോഷമാവും..”
