പിറ്റേന്ന് രാവിലെ,നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വിജനമായ ഒരു മലഞ്ചെരിവിനോട് ചേർന്ന പഴയ വാടകവീട്ടിലായിരുന്നു സാമിന്റെ താമസം..
ഒറ്റത്തടി….
അയാൾ തന്റെ മാതാപിതാക്കളെയും കുടുംബവീടും ഒക്കെ വിട്ട് അവിടെക്ക് വന്നിട്ട് വർഷങ്ങൾ ആവുന്നു…
35 വയസ്സിനോട് അടുത്ത പ്രായം. ജിമ്മിൽ പോയി രൂപപ്പെടുത്തിയ, ഉരുക്കുപോലെയുള്ള ഉറച്ച ശരീരം അവന്റെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.
സാം ഒരു ചിത്രകാരനായിരുന്നു.
അവന്റെ വീട്ടിലെ ചുവരുകളിലുടനീളം പകുതി പൂർത്തിയായ വലിയ ഓയിൽ പെയിന്റിംഗുകൾ നിരന്നു കിടന്നു.
അതിലേറെയും സ്ത്രീരൂപങ്ങളുടെ ആഴത്തിലുള്ള വശ്യതയെ കുറിക്കുന്നതായിരുന്നു.
മനുഷ്യരോട് അധികം അടുപ്പം കാണിക്കാത്ത പ്രകൃതം.
അവന്റെ ഏക സുഹൃത്ത് മുറ്റത്ത് ഇരിക്കുന്ന കറുത്ത റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മാത്രമാണ്.
ഒറ്റപ്പെട്ട യാത്രകളോടായിരുന്നു അവന് പ്രണയം.
പലപ്പോഴും ആ ഹിമാലയനിൽ അവൻ മലനിരകളിലേക്ക് അപ്രത്യക്ഷമാകും.
ആ യാത്രകളിൽ നിന്നായിരുന്നു അവൻ തന്റെ കാൻവാസിനുള്ളിലെ നിറങ്ങൾ കണ്ടെത്തിയിരുന്നത്.
അന്ന് രാവിലെ സാം തന്റെ കിടപ്പുമുറിയിൽ ഒരു പുതിയ ചിത്രത്തിന് തുടക്കമിട്ടു. അത് നതാഷയുടെ ചിത്രമായിരുന്നു.
അവളുടെ ആ കൊഴുത്ത മേനിയുടെ വടിവുകൾ ഓയിൽ പെയിന്റിലൂടെ അവൻ കാൻവാസിൽ പകർത്താൻ തുടങ്ങി.
ഇടയ്ക്ക് ബ്രഷ് മാറ്റി വെച്ച് അവൻ ആ ചിത്രത്തിലേക്ക് നോക്കി ഒരു വിചിത്രമായ ചിരി ചിരിച്ചു.
അവന് നതാഷയോടുള്ളത് വെറുമൊരു കൗതുകമല്ല, മറിച്ച് തന്റെ കാൻവാസിൽ പൂർത്തിയാക്കാൻ ബാക്കിവെച്ച ഏറ്റവും മനോഹരമായ ചിത്രം പോലെ അവളെ കീഴ്പ്പെടുത്താനുള്ള ദാഹമായിരുന്നു.

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.