സ്പർശിക്കുമ്പോൾ തണുത്തുറഞ്ഞ മഞ്ഞുപാളി പോലെ മരവിച്ചുപോയ ഒരു ദാമ്പത്യം…!!!!
ഒരു സർജന്റെ ബ്ലേഡ് പോലെ മൂർച്ചയുള്ള വാക്കുകൾ മാത്രമാണ് ആ പെൺകുട്ടി തന്റെ പങ്കാളിയിൽ നിന്ന് കേൾക്കുന്നത്. ഇതിന് എന്ത് മരുന്നാണ് നതാഷയുടെ കൈയിലുള്ളത്?”
നതാഷയുടെ ശ്വാസം നിലച്ചുപോയി. തന്റെ ഭർത്താവ് മാത്യുവിനെക്കുറിച്ചാണ് അവൻ സൂചിപ്പിക്കുന്നതെന്ന് അവൾക്ക് ഉറപ്പായി. അവൻ പേര് പറഞ്ഞില്ലെങ്കിലും, ‘സർജൻ’ എന്ന പരാമർശം അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
നതാഷ: “സാം… നിങ്ങൾ പരിധി ലംഘിക്കുകയാണ്. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ സ്വകാര്യ ജീവിതം ഈ ഷോയുടെ ഭാഗമല്ല. എന്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല.”
സാം: (ഒരു നേർത്ത ചിരിയോടെ) “അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ല നതാഷാ, അത് തോന്നിപ്പോകുന്നതാണ്. നിന്റെ ഭർത്താവിന് നീ ഒരു ഡോക്ടറോ ഭാര്യയോ മാത്രമായിരിക്കാം. പക്ഷേ എനിക്ക് നീ ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കവിതയാണ്. നിന്റെ വിരലുകൾ ഇപ്പോൾ മേശപ്പുറത്ത് വിറയ്ക്കുന്നത് ഞാൻ കാണുന്നുണ്ട്. കാത്തിരിക്കൂ… നിന്നെ തേടി ഒരു വസന്തം വരുന്നുണ്ട്. അത് നിന്നെ പൊള്ളിച്ചേക്കാം, പക്ഷേ ആ പൊള്ളലിൽ മാത്രമേ നീ ജീവിച്ചിരിക്കുന്നു എന്ന് നിനക്ക് തോന്നു.!!!”
ലൈൻ ഡിസ്കണക്റ്റായി. സ്റ്റുഡിയോയിലെ എയർകണ്ടീഷണറിലും നതാഷ വിയർത്തു.
തന്റെ ജീവിതത്തിന്റെ രഹസ്യ അറകളിലേക്ക് ആരോ വിളക്കടിച്ചു നോക്കിയത് പോലെ അവൾക്ക് തോന്നി. സാം ആരാണ്? അയാൾ എങ്ങനെ തന്റെ ജീവിതത്തിലെ ഓരോ പുസ്‌തകപ്പേജുകളും ഇത്ര കൃത്യമായി വായിക്കുന്നു?!!!

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.