ഭയമുണ്ടെങ്കിലും, ആ ശബ്ദത്തിലെ തീവ്രതയും നിഗൂഢതയും അവളിൽ ഇതുവരെ അനുഭവിക്കാത്ത ഒരു ആകാംക്ഷ ബാക്കിവെച്ചു.
സാമിന്റെ കാൾ വന്നതിനുശേഷം വീണ്ടും ആരുടെയൊക്കെയോ കാൾസ് വന്നു… അവരുടെ ഒക്കെ പ്രശ്നങ്ങൾക് തന്നാൽ കഴിയുന്ന പരിഹാരം നതാഷ വാക്കുകളിലൂടെ നൽകി..ആ ഒരു മണിക്കൂർ അവൾക് വളരെ ദൈര്ഗ്യമുള്ളതായി തോന്നി…
റേഡിയോ സ്റ്റേഷനിൽ നിന്നുള്ള മടക്കയാത്രയിലുടനീളം നതാഷയുടെ കാതുകളിൽ സാമിന്റെ ആ താഴ്ന്ന സ്വരം അലയടിക്കുന്നുണ്ടായിരുന്നു.
കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അവൾ തന്റെ വീട്ടുമുറ്റത്തേക് വണ്ടി അകത്തേക്ക് കയറി.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന, ഗ്ലാസ്സും കോൺക്രീറ്റും കൊണ്ട് തീർത്ത ഒരു ആധുനിക ശില്പം പോലെയായിരുന്നു ആ വീട്. പുറമെ നിന്ന് നോക്കിയാൽ അതിമനോഹരം, എന്നാൽ നതാഷയ്ക്ക് അതൊരു സുതാര്യമായ തടവറയായിരുന്നു.
അകത്തേക്ക് കയറിയ നതാഷയുടെ കാലടികൾ വിലകൂടിയ ഇറ്റാലിയൻ മാർബിളുകളിൽ പ്രതിധ്വനിച്ചു. ലിവിംഗ് റൂമിലെ കൂറ്റൻ ഗ്ലാസ് വിൻഡോകൾക്ക് അപ്പുറം പുറത്തെ മഴ ഇരുട്ടിൽ ചാലിച്ച ചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ആ ഹാളിലെ മിനിമലിസ്റ്റിക് സോഫയിൽ തന്റെ ലാപ്ടോപ്പിലെ ഫയലുകൾക്ക് നടുവിൽ ഭർത്താവ് മാത്യു ഇരിക്കുകയായിരുന്നു.
മുന്നിൽ തന്റെ സ്ഥിരം ബിയർ ഗ്ലാസും…
നതാഷ: (ബാഗ് മേശപ്പുറത്ത് വെച്ചുകൊണ്ട്) “മാത്യു…നിങ്ങൾ ഉറങ്ങിയില്ലേ? സമയം ഒരുപാട് വൈകി.”
മാത്യു തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു.
വയസ്സ് നാൽപ്പത്തിന് അടുക്കുന്ന അയാളുടെ കണ്ണുകളിൽ സ്നേഹത്തേക്കാൾ ഗൗരവമായിരുന്നു. ഒരു സർജന്റെ കൃത്യതയോടെ അയാൾ നതാഷയെ ഒന്ന് നോക്കി.

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.