സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 442

​പേഷ്യന്റ്: “നിങ്ങളൊക്കെ വലിയ ഡോക്ടർമാരാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
മനസ്സ് വായിക്കാൻ നിങ്ങൾക്കാവില്ല ഡോക്ടർ!!!!!!
നിങ്ങൾക്കും കാണില്ലേ ഇതുപോലെ എന്തെങ്കിലും രഹസ്യങ്ങൾ? ഈ വെള്ളക്കോട്ടിനുള്ളിൽ നിങ്ങൾ എത്രമാത്രം കള്ളങ്ങൾ ഒളിപ്പിക്കുന്നുണ്ട്?”

​അയാളുടെ വാക്കുകൾ നതാഷയെ വല്ലാതെ ഉലച്ചു.
ആ നിമിഷം അവൾക്ക് താൻ തന്നെ ഒരു പേഷ്യന്റ് ആണെന്ന് തോന്നിപ്പോയി.

തന്റെയുള്ളിലെ സംഘർഷങ്ങൾ ആരോ വിളിച്ചു പറയുന്നത് പോലെ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. നതാഷ ഉടനെ മാത്യുവിനെ ഫോൺ ചെയ്തു.

​മാത്യു: “യെസ് നതാഷാ, വേഗം പറയൂ. ഞാൻ ഒരു പ്രൊസീജറിലാണ്.”

​നതാഷ: “മാത്യു… എനിക്ക് ഇന്ന് വയ്യ. നമുക്ക് ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയാലോ? വെറുതെ ഒരിടത്ത് പോയി ഇരിക്കാം, സംസാരിക്കാം.”

​മാത്യു: “നതാഷാ, നീ വീണ്ടും തുടങ്ങുകയാണോ? എന്റെ ഷെഡ്യൂൾ നിനക്കറിയാവുന്നതല്ലേ. ഇന്ന് രാത്രി ഒരു ലേറ്റ് സർജറിയുണ്ട്. നീ നിന്റെ ആ റേഡിയോ പരിപാടിയും കഴിഞ്ഞ് വരുമ്പോൾ ഞാൻ ഉറങ്ങിക്കാണും.”

​മറുപടിക്ക് കാത്തുനിൽക്കാതെ മാത്യു ഫോൺ കട്ട് ചെയ്തു. മാത്യുവിന് അവളേക്കാൾ പ്രധാനം രോഗിയുടെ ശരീരത്തിലെ മുറിവുകളാണെന്ന് അവൾ വേദനയോടെ വീണ്ടും തിരിച്ചറിഞ്ഞു

സമയം രാത്രിയാമങ്ങളിലേക്ക് കടന്നു… റേഡിയോ സ്റ്റുഡിയോയിൽ ഇപ്പഴും ആ നീല വെളിച്ചം….

​നതാഷ ഇന്ന് സ്റ്റുഡിയോയിൽ എത്തിയത് വല്ലാത്തൊരു ഭാരത്തോടെയാണ്. സാമിന്റെ കോൾ വരുമെന്ന് അവൾ കരുതിയെങ്കിലും, ഷോയിൽ വന്നതെല്ലാം സാധാരണ കോളുകളായിരുന്നു.

4 Comments

Add a Comment
  1. Super duper Story 👍😍🔥 next part Still Waiting ✋

    1. ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

      കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട്‌ ഉടൻ ഉണ്ടാവും..

    1. ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

      കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *