ലില്ലി: “ഇതാ… നോക്ക് സാർ! ഇയാൾ… ഈ സാം! ഇയാളുമായിട്ടാണ് അവൾ അവിഹിത ബന്ധം പുലർത്തുന്നത്. ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ട് കണ്ടതാണ് സാർ… അവർ തമ്മിലുള്ള ആ നീചമായ പ്രവർത്തികൾ!ഞാൻ അയച്ചിട്ടുണ്ട് സർന്റെ നമ്പറിലേക്ക് ഇയാളുടെ ഫോട്ടോ..”
മാത്യു ലില്ലിയുടെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് നോക്കി.
ഫോൺ സ്ക്രീനിലെ ആ മുഖം അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണരുണ്ടാക്കി.
നീളമുള്ള മുടിയുള്ള കാണാൻ സുന്ദരമായ ഫിറ്റായ ബോഡിയുള്ള യുവാവ്…
രാത്രി താൻ കണ്ട ബൈക്കിൽ നതാഷയെ ചേർത്തുപിടിച്ച് പോയ മുഖം കാണാത്ത രീതിയിൽ ഹെൽമെറ്റ് ധരിച്ച ആ രൂപം ഇവന്റേത് തന്നെ!
“ഇവനെ ഞാൻ എവിടെയോ…”
മാത്യുവിന്റെ ഓർമ്മകൾ പുറകോട്ട് സഞ്ചരിക്കാൻ ശ്രമിച്ചു.
‘ആ മുഖം…….പക്ഷെ ഈ മുടി… എവിടെയോ കണ്ടു മറന്ന ഒരു നിഴൽ ചിത്രം പോലെ.’
പക്ഷേ, ആ ചിന്തകളെ മുറിച്ചുകൊണ്ട് അടുത്ത നിമിഷം ലില്ലി ചെയ്തത് കണ്ട് മാത്യുവിന്റെ ശ്വാസം നിലച്ചുപോയി.
ടീപോയിലിരുന്ന ആ വൈൻ ബോട്ടിൽ നതാഷയെ കുടുക്കാൻ വേണ്ടി മാത്യു അളവില്ലാതെ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും കലർത്തി വെച്ചിരുന്ന ആ മാരക മിശ്രിതം…!!!
ലില്ലി ആർത്തിയോടെ കയ്യിലെടുത്തു.
അവളുടെ ഉള്ളിലെ സങ്കടവും രോഷവും ഒരു ലഹരിക്കായി ദാഹിക്കുന്നുണ്ടായിരുന്നു.
മാത്യു തടയാൻ ആഞ്ഞപ്പോഴേക്കും അവൾ ആ ബോട്ടിൽ തുറന്ന് വായലേക്ക് ധാരധാരയായി ഒഴിച്ചു.
