സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 36

 

സാമിന്റെ വീടിന്റെ വാതിലിൽ തുടർച്ചയായ കൊട്ടുകൾ കേട്ടാണ് അയാൾ ഉണർന്നത്.

 

വാതിൽ തുറന്ന സാം കണ്ടത് തകർന്നു തരിപ്പണമായ നതാഷയെയാണ്.

 

അഴിഞ്ഞുലഞ്ഞ മുടിയും, കലങ്ങിയ കണ്ണുകളും, പാതി ഒടിഞ്ഞ മനസ്സുമായി അവൾ നിന്നു.

 

 

​വാതിൽ തുറന്നതും നതാഷ ഒരു തണൽ തേടിയെന്നപോലെ സാമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

 

ആ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലായില്ല എങ്കിലും അയാൾക്ക് ഊഹിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു..

 

ഒന്നും പറയാതെ, ഒരു വലിയ ഭാരമെന്നോണം തന്റെ നെഞ്ചിലേക്ക് വീണ നതാഷയെ സാം മുറുക്കെ ചേർത്തുപിടിച്ചു.

 

​സാം: (അവളുടെ മുടിയിൽ തലോടിക്കൊണ്ട്) “സാരമില്ല നതാഷാ… ഞാൻ കൂടെയുണ്ട്. കരയണ്ട…”

 

 

​ആ മലഞ്ചെരുവിലെ നിശബ്ദതയിൽ നതാഷയുടെ തേങ്ങലുകൾ മാത്രം ബാക്കിയായി. ജീവിതം ഇനി എങ്ങോട്ടാണെന്നറിയാതെ അവൾ ആ നെഞ്ചിൽ തല ചായ്ച്ചു നിന്നു.

 

 

 

 

 

…….

 

 

 

അന്ന് രാവിലെ കുറച്ചെകലെ ഏതോ ഒരു വില്ലയിൽ ഉച്ചത്തിൽ വെച്ചിരുന്ന ആ തമിഴ് സിനിമയിലെ ഫാസ്റ്റ് സോങ്ങ് കേട്ടാണ് മാത്യു കണ്ണുതുറന്നത്.

 

മരുന്നിന്റെ ലഹരിയും ഉറക്കവും വിട്ടുമാറാത്ത കണ്ണുകളുമായി അയാൾ തന്റെ ബെഡ്‌റൂമിലെ ക്ലോക്കിലേക്ക് നോക്കി.

 

സമയം രാവിലെ പതിനൊന്ന് മണിയോട് അടുക്കുന്നു.

 

തലേരാത്രി നടന്ന ആ സംഭവങ്ങൾ ഒരു സ്വപ്നമാണോ എന്ന് അയാൾക്ക് ഒരു നിമിഷം സംശയം തോന്നി.

 

പക്ഷേ, തന്റെ സമീപം വസ്ത്രങ്ങളില്ലാതെ സുഖമായി ഉറങ്ങുന്ന ലില്ലിയുടെ മുഖം കണ്ടപ്പോൾ അയാൾക്ക് ഉത്തരം കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *