സാം കപട ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി.
“എന്താ നതാഷാ… എന്നെ നിന്റെ അസിസ്റ്റന്റ് ആക്കുകയാണോ? എനിക്ക് വേറെ പണിയൊന്നുമില്ലെന്നാണോ നിന്റെ വിചാരം?”
അതുകേട്ടതും നതാഷ പൊട്ടിച്ചിരിച്ചു.
അവൾ ലാപ്ടോപ്പ് വശത്തേക്ക് നീക്കിവെച്ച് സാമിന്റെ മുടിയിഴകളിൽ മുറുകെ പിടിച്ചു.
“പിന്നെ അല്ലാതെ! എന്റെ കാര്യങ്ങൾ നോക്കാൻ സാമിനല്ലേ പറ്റൂ? ആ പടം വരയ്ക്കലൊക്കെ ഒന്ന് നിർത്തി വെച്ച് എന്റെ കൂടെ നാളെയും വരണം.”
“ആഹ്.. പിന്നെ… മുടി വല്ലാണ്ട് ഊരുന്നുണ്ട് കേട്ടോ”
അവളുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ സാമിന്റെ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു.
താൻ മാത്യുവിനോട് പക വീട്ടാൻ ഉപയോഗിക്കുന്ന ഈ സ്ത്രീ തന്നോട് ഇത്രയധികം അടുക്കുന്നത് അയാൾക്ക് അസ്വസ്ഥതയുണ്ടാക്കി. എങ്കിലും അയാൾ ആ ചിരിയിൽ പങ്കുചേർന്നു.
”ശരി മാഡം… നാളെയും നമുക്ക് പോയി നോക്കാം. നിനക്ക് ഇഷ്ടമുള്ള സ്ഥലം കിട്ടുന്നത് വരെ തിരയാം,”
സാം പറഞ്ഞു.
നതാഷ സാമിന്റെ തോളിലേക്ക് തല ചായ്ച്ചു.
“മാത്യു പോയതിൽ പിന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമാധാനം നീയാണ് സാം. അയാൾ എവിടെയാണോ എന്തോ…”
മാത്യുവിന്റെ പേര് കേട്ടപ്പോൾ സാമിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അയാൾ ജനാലയ്ക്ക് പുറത്തെ ഇരുട്ടിലേക്ക് നോക്കി.
അതേസമയം അങ്ങ് ഹൈ റൈഞ്ചിൽ പുറത്ത് കാറ്റ് മലനിരകളിൽ തട്ടി മൂളുന്നുണ്ടായിരുന്നു.

ഉറപ്പായും തുടർന്ന് എഴുതണം…
സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
അമലയുടെ കാര്യം സങ്കടമുണ്ട്.
ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).
മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?
എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.
mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?
അപ്പൊ ലില്ലി എന്ത് ചെയ്യും?
mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം…
❤️❤️🔥💙❤️
എന്താണ് ബ്രോ…. കമന്റ്സ് ഒക്കെ ആണോ ഒരു ഇത്… എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ… u continue nice writing
pwoli