സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 34

 

 

​”ഷാജിയേട്ടാ.. നമുക്ക് അല്പം മാറി സംസാരിക്കാം…”

 

മാത്യു ചുറ്റും നോക്കി പറഞ്ഞു.

 

 

​അവർ രണ്ടുപേരും ആ ചായക്കടയിലെ തിരക്കിൽ നിന്നും പതുക്കെ നടന്നു.

 

ഹോസ്പിറ്റൽ വളപ്പിനുള്ളിലെ പഴയ ഗാർഡൻ ഏരിയയിൽ ഇപ്പോൾ ആരുമില്ല.

 

പായൽ പിടിച്ച ഒരു കോൺക്രീറ്റ് ബെഞ്ചിൽ അവർ ഇരുന്നു. മുകളിൽ മരങ്ങളിൽ നിന്നും മഞ്ഞുതുള്ളികൾ പതുക്കെ ഇറ്റുവീഴുന്നുണ്ടായിരുന്നു.

 

“സർ ഇത്രയും കാലത്തിനു ശേഷം വെറുതെ വന്നതല്ല എന്ന് എന്റെ മനസ്സ് പറയുന്നു..സർ വന്ന കാര്യം പറയ്..”

 

ഷാജിയേട്ടന്റെ മുഖത്തു ഒരു ആവേശം ഉണ്ടായിരുന്നു

 

“വന്നതിൽ കാര്യമുണ്ട് ഷാജിയേട്ടാ.. ഓർമ്മയുണ്ടോ.. ആ പഴയ കേസ്.. പന്ത്രണ്ടു വർഷം മുന്നത്തെ പാളിപ്പോയ സർജറി..”

 

ഷാജിയേട്ടൻ ഒന്ന് മാത്യു വിനെ നോക്കി നിന്നു.. അയാൾ ആലോചിച്ചെടുക്കുകയായിരുന്നു..

 

“പേര് അമല.. ”

 

ഷാജിയേട്ടൻ ഒന്ന് അമ്പരന്ന് മാത്യു വിനെ നോക്കി..

 

“അവരുടെ ഡീറ്റെയിൽസ് അറിയണം ഷാജിയേട്ടാ എനിക്ക്.. അവരുടെ വീട്ടിലൊന്ന് പോകണം.. കുറച്ചു കാര്യം അറിയണം..”

 

ഷാജിയേട്ടൻ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു..

 

“മാത്യു സർ…… സാറേ നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയെ…!!” അയാൾ ആകെ പരവേശനായി..

 

“എന്താ ഷാജിയേട്ടാ… എന്താ..എന്ത് പറ്റി”

മാത്യു വും എഴുന്നേറ്റു..

 

“അത് പിന്നെ…”

 

“എന്താ.. ഷാജിയേട്ടാ… തുറന്ന് പറയ്…”

ഷാജിയേട്ടൻ ഒന്ന് ദീർഘാനിശ്വാസം എടുത്ത് പറയാൻ ആരംഭിച്ചു..

4 Comments

Add a Comment
  1. ഉറപ്പായും തുടർന്ന് എഴുതണം…

    സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
    അമലയുടെ കാര്യം സങ്കടമുണ്ട്.
    ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).

    മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?

    എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.

    mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?

    അപ്പൊ ലില്ലി എന്ത് ചെയ്യും?

    mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം…

  2. ❤️❤️‍🔥💙❤️

  3. എന്താണ് ബ്രോ…. കമന്റ്സ് ഒക്കെ ആണോ ഒരു ഇത്… എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ… u continue nice writing

Leave a Reply

Your email address will not be published. Required fields are marked *