സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 34

 

“ഏകദേശം ഒരു രണ്ടു മൂന്ന് മാസങ്ങൾക്ക് മുന്നേ ആണ് എന്ന് തോന്നുന്നു, അന്ന് സാറിന്റെ ഒപ്പം ഉണ്ടായിരുന്ന അൽവിഷ് സാറും എന്നെ കാണാൻ വന്നത്.. അങ്ങേർക്കും അറിയാൻ വേണ്ടിയിരിന്നത് ഇതേ കേസ് ഡീറ്റെയിൽസ്.. ഇതേ അമലയുടെ വീട്.. എന്താ. സംഭവം..എന്താ നിങ്ങൾക്കൊക്കെ പറ്റിയത്…”

 

മാത്യു ആകെ ഞെട്ടി.. അന്ന് തന്റെ കൂടെ അമല യുടെ സർജറി ചെയ്യാൻ ഒപ്പം ഉണ്ടായിരുന്ന ഡോക്ടർ അൽവിഷും അമലയുടെ ഡീറ്റെയിൽസ് തേടി വന്നിരുന്നു എന്നോ.. അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല..

 

 

ഷാജിയേട്ടന്റെ വാക്കുകൾ കേട്ട് മാത്യു സ്തംഭിച്ചു നിന്നുപോയി.

 

 

 

​”അൽവിഷ്… അൽവിഷ് ഇവിടെ വന്നെന്നോ? എന്നിട്ട്.. ഷാജിയേട്ടാ.. എന്ത് സംഭവിച്ചു? അങ്ങേര് എന്തിനാ വന്നത്?”

 

മാത്യുവിന്റെ ശബ്ദം ആ തണുപ്പിലും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

 

 

​ഷാജിയേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി.

 

“മാത്യു സാറേ.. അൽവിഷ് സാർ വന്നപ്പോഴും ഇതേ പരിഭ്രമം ഉണ്ടായിരുന്നു. പന്ത്രണ്ട് വർഷമായി ആരും അന്വേഷിക്കാത്ത ആ പഴയ ഫയലുകൾ പൊടിതട്ടിയെടുക്കാൻ അങ്ങേരും വല്ലാതെ കഷ്ടപ്പെട്ടു. ഞാൻ അങ്ങേരെയും കൊണ്ട് അമലയുടെ ആ പഴയ വീട്ടിൽ പോയി. ഇവിടെ അടുത്തുതന്നെ ഉള്ള ആ ഓടിട്ട തറവാട് വീട്…ആകെ കാടുപിടിച്ചു നശിക്കാറായ നിലയിലായിരുന്നു അത്.”

 

 

​മാത്യു ശ്വാസമടക്കിപ്പിടിച്ച് കേട്ടു. പന്ത്രണ്ട് വർഷമായി താൻ ചുമന്ന അതേ കുറ്റബോധമാണോ അൽവിഷിനെയും ഇങ്ങോട്ടേക്ക് നയിച്ചത്?!

4 Comments

Add a Comment
  1. ഉറപ്പായും തുടർന്ന് എഴുതണം…

    സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
    അമലയുടെ കാര്യം സങ്കടമുണ്ട്.
    ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).

    മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?

    എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.

    mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?

    അപ്പൊ ലില്ലി എന്ത് ചെയ്യും?

    mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം…

  2. ❤️❤️‍🔥💙❤️

  3. എന്താണ് ബ്രോ…. കമന്റ്സ് ഒക്കെ ആണോ ഒരു ഇത്… എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ… u continue nice writing

Leave a Reply

Your email address will not be published. Required fields are marked *