ആ കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന ആൾ അവരുടെ അടുത്തേക്ക് നീങ്ങി.
”ആഹ്.. ചേട്ടാ.. ഇത് അമലയുടെ പഴയ ഒരു ടീച്ചർ ആണ്.. ഈ വഴി വന്നപ്പോ എന്റോഡ് വഴി ചോദിച്ചതാണ്.. ഒന്ന് കയറാം എന്ന് കരുതി..”
ഷാജിയേട്ടൻ കള്ളം പറഞ്ഞു ഒപ്പിച്ചു.
”ആഹ്.. ഇരിക്ക് കേട്ടോ.. ഞാൻ ഒന്ന് കാലു കഴുകട്ടെ..”
അയാൾ സൗമ്യമായി പറഞ്ഞു.
മാത്യുവും ഷാജിയേട്ടനും ആ ഉമ്മറത്തേക്ക് കയറി.
മാത്യുവിന്റെ കണ്ണുകൾ ആ വീടിന്റെ ഓരോ മൂലയിലും പരതി. അമല നടന്നിരുന്ന ആ തറയിൽ നിൽക്കുമ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
”ആ.. വരൂ.. അകത്തേക്ക് വാ..”
അയാൾ കാലും മുഖവും കഴുകിവന്നു അവരെ അകത്തെ ചെറിയ ലിവിങ് റൂമിലേക്ക് കൊണ്ടുപോയി.
അവർ അവിടെ ഇരുന്നു.
മാത്യുവിന്റെ കണ്ണുകൾ പെട്ടെന്ന് ആ ഷെൽഫിലേക്ക് നീങ്ങി.
അവിടെ അമലയുടെ സുന്ദരമായ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ചിരിക്കുന്ന അമല.
മാത്യുവിന്റെ ശ്വാസം നിലച്ചു.
അയാൾ അറിയാതെ ആ ഷെൽഫിന് അടുത്തേക്ക് നീങ്ങി.
എന്നാൽ അമലയുടെ ചിത്രത്തിന് തൊട്ടടുത്ത് കണ്ട മറ്റൊരു ഫോട്ടോ കണ്ടതും മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സ്ഫോടനം നടന്നതുപോലെ തോന്നി. അയാൾക്ക് ബാലൻസ് തെറ്റി.
വർഷങ്ങൾക്ക് മുന്നേ എടുത്ത ആ കല്യാണ ഫോട്ടോ!
ഏതോ സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് ഇൽ നാണിച്ച് നിൽക്കുന്ന അമലയെ ചേർത്തുപിടിച്ചിരിക്കുന്ന ആ ചെറുപ്പക്കാരൻ…

ഉറപ്പായും തുടർന്ന് എഴുതണം…
സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
അമലയുടെ കാര്യം സങ്കടമുണ്ട്.
ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).
മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?
എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.
mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?
അപ്പൊ ലില്ലി എന്ത് ചെയ്യും?
mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം…
❤️❤️🔥💙❤️
എന്താണ് ബ്രോ…. കമന്റ്സ് ഒക്കെ ആണോ ഒരു ഇത്… എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ… u continue nice writing
pwoli