സ്റ്റിയറിംഗിൽ വിരലുകൾ അമർത്തുമ്പോഴും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ക്രിസ്മസ് കാലത്തെ മഞ്ഞുപെയ്യുന്ന രാത്രിയായിരുന്നു.
അന്ന് ആ ഓപ്പറേഷൻ ടേബിളിൽ അവസാന ശ്വാസമെടുക്കുമ്പോൾ അവൾ ഡോക്ടർ മാത്യുവിനെ നോക്കിയ ആ നോട്ടം.. അത് ഇന്നും അയാളുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല.
അമല..!!
ഇരുപത്തിയൊന്ന് ഇരുപത്തിരണ്ടിനടുത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി.
അവളുടെ മരണം അയാളുടെ ജീവിതത്തിലെ വെറുമൊരു കേസ് ആയിരുന്നില്ല, മറിച്ച് അയാളുടെ അസ്തിത്വത്തെ തന്നെ കീഴ്മേൽ മറിച്ച ഒരു വഴിത്തിരിവായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അയാളുടെ ധൃതിയും, ആ സമയത്ത് വന്ന ആ കേസിനോടുള്ള അയാളുടെ കടുത്ത ദേഷ്യവും, ഒരു തുടക്കക്കാരന്റെ അഹങ്കാരവും ചേർന്നപ്പോൾ അയാൾ ഒരു ജീവൻ രക്ഷേക്കേണ്ട ഡോക്ടർ അല്ലാതെ ആയി മാറി.
വളരെ നിസ്സാരമായി ചെയ്യാവുന്ന ആ സർജറി അയാളുടെ ഈഗോ കാരണം അയാൾ കുളമാക്കി.
അമലയുടെ ജീവൻ അവിടെ പൊലിഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ച് അയാൾ ആ കേസ് ഒതുക്കിത്തീർത്തു. പക്ഷേ, മനസ്സാക്ഷിയെ അയാൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിഞ്ഞില്ല.
അതിനുശേഷം നാതാഷാ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുന്നേ വർഷങ്ങളോളം അമലയുടെ ആ മുഖം രാത്രികളിൽ മാത്യുവിന്റെ ഉറക്കം കെടുത്തിയിരുന്നു…
ആ കണ്ണുകളിലെ നിസ്സഹായത അയാളെ വേട്ടയാടിയിരുന്നു…ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തിയിരുന്നു.. എല്ലാം അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടി…

തുടർന്നു എഴുതു bro
തുടരു bro
മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..