സാം ഉള്ളി അരിയുന്നതിനിടയിൽ അവളെ തമാശയോടെ ഒന്ന് അടിമുടി നോക്കി.
സാം: “എന്താ നതാഷാ… നിനക്ക് ഫുഡ് ഉണ്ടാക്കാനൊക്കെ അറിയോ? അതോ വെറുതെ ഇവിടെ വന്ന് മാസ്സ് കാണിക്കുന്നതാണോ?
ഇവിടെ ആ സിറ്റിയിലെ പോലെ ഹോം ഡെലിവറി ഒന്നും കിട്ടില്ല കേട്ടോ… ഉണ്ടാക്കിവെച്ചത് കൊള്ളില്ലെങ്കിലും നമ്മൾ തന്നെ കഴിക്കേണ്ടി വരും! വേറെ ഓർഡർ ചെയ്യാനൊന്നും നടക്കില്ല..”
അത് കേട്ടപ്പോൾ നതാഷ ഒന്ന് മുഖം കോട്ടി.
കയ്യിലിരുന്ന തവി കൊണ്ട് സാമിനെ അടിക്കാൻ ഓങ്ങിക്കൊണ്ട് അവൾ ചിരിച്ചു.
നതാഷ: “ഹും… എനിക്ക് നിന്നെക്കാൾ നന്നായി അറിയാം സാം! നീ ഡോക്ടർ നതാഷയെ മാത്രമേ കണ്ടിട്ടുള്ളൂ…
അടുക്കളയിലെ നതാഷയെ നിനക്ക് അറിയില്ലല്ലോ. നീ നോക്കിക്കോ, ഞാൻ ഉണ്ടാക്കുന്ന കറിയുടെ സ്വാദ് അറിഞ്ഞു നീ ഞെട്ടും!”
സാം: “ആണോ… എങ്കിൽ ഒന്ന് ഞെട്ടിക്കൂ മാഡം! അറിയില്ലായിരുന്നു കേട്ടോ ഇത്രയും വലിയൊരു പാചകക്കാരിയാണെന്ന്.
നാതാഷാ:ആ.. വല്യ പാചകക്കാരി തന്നെയാ…
സാം ‘ശെടാ… സമ്മതിച്ചു….എങ്കിൽ പിന്നെ ഞാൻ പിന്നെ എന്തിനാ ഈ ഉള്ളി അരിഞ്ഞു കണ്ണ് കലക്കുന്നത്?നീ തന്നെ ചെയ്യ്..”
സാം തമാശയോടെ കണ്ണുനീർ തുടയ്ക്കുന്ന പോലെ കാണിച്ചപ്പോൾ നതാഷ പൊട്ടിച്ചിരിച്ചു പോയി.
വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് അവൾ ഇത്രയും ഹൃദ്യമായി ചിരിക്കുന്നത്.
പക്ഷേ ഇവിടെ, സാമിനോട് ചേർന്ന് നിന്ന് കറിച്ചട്ടിയിൽ തവി ഇളക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു.
പാചകത്തിനിടയിൽ സാം അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളുടെ തോളിൽ തല ചായ്ച്ചു.

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..