സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 95

ആ സ്പർശനത്തിൽ മാത്യുവിന്റെ ക്രൂരതയല്ല, പകരം ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹമാണ് നതാഷയ്ക്ക് തോന്നിയത്.

അവൾ അവനെ തടഞ്ഞില്ല. പകരം, ആ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു നിന്നു.

​നതാഷ: “സാം… എനിക്ക് വല്ലാത്ത പേടിയായിരുന്നു… ജീവിതം തീർന്നു എന്ന് ഞാൻ കരുതിയതാ.”

​സാം: “പേടിക്കണ്ട നതാഷാ… നിന്റെ ആ പഴയ ജീവിതം ആ വലിയ വീടിന്റെ പടിവാതിൽക്കൽ അവസാനിച്ചു. ഇനി നീ ഇവിടുത്തെ കിളികളെ പോലെ സ്വതന്ത്രയാണ്.”

മാത്യു തന്റെ പാപങ്ങളുടെ ഭാരവുമായി ലോഡ്ജ് മുറിയിൽ തനിച്ച് ഉറക്കം കിട്ടാതെ കിടക്കുമ്പോൾ, നതാഷ തന്റെ വേദനകളെ പ്രണയത്തിൽ അലിയിച്ചു കളയുകയായിരുന്നു.

​അടുക്കളയിലെ കുഞ്ഞു മേശയ്ക്ക് ഇരുവശവും ഇരുന്ന് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

നതാഷ ഉണ്ടാക്കിയ വിഭവങ്ങൾ ഓരോന്നായി രുചിച്ചു നോക്കുമ്പോൾ സാമിന്റെ മുഖത്ത് അത്ഭുതം വിരിയുന്നുണ്ടായിരുന്നു. അവളുടെ കൈപ്പുണ്യം അയാൾ ശരിക്കും ആസ്വദിക്കുകയായിരുന്നു.

​സാം: “ഫുഡ്‌ കൊള്ളാലോ നതാഷാ… അപ്പൊ വെച്ചു വിളമ്പാനൊക്കെ അറിയാം അല്ലെ! ഞാൻ കരുതിയത് ഡോക്ടർക്ക് ചെക്കപ്പ് ചെയ്യാൻ മാത്രമേ അറിയാവൂ എന്നാണ്.”

​സാമിന്റെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് നതാഷ അടക്കിപ്പിടിച്ച ചിരിയോടെ അയാളെ നോക്കി.

​നതാഷ: “നീ എന്താ മോനെ കരുതിയത്? ഹഹ… എന്നെ അത്ര പുച്ഛിക്കണ്ട കേട്ടോ. വേണമെങ്കിൽ ഇനിയും ഐറ്റംസ് ഞാൻ ഇറക്കും!”

ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ് അവർ ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ, ആ ചെറിയ വീടിനുള്ളിൽ സന്തോഷത്തിന്റെ ഗന്ധം പടർന്നിരുന്നു.

8 Comments

Add a Comment
  1. മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട്‌ അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട്‌ തരും എന്ന് പ്രതീക്ഷിക്കുന്നു

    1. Ottakkuvazhivetti Vannavan

      നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട്‌ അധികം വൈകാതെ തന്നെ ഉണ്ടാകും.

  2. കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
    സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.

    1. Ottakkuvazhivetti Vannavan

      നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.

  3. ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
    കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
    😒😨😔😔

    1. Ottakkuvazhivetti Vannavan

      നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.

  4. അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please

    1. Ottakkuvazhivetti Vannavan

      ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..

Leave a Reply

Your email address will not be published. Required fields are marked *