ഭക്ഷണം കഴിഞ്ഞു കൈ കഴുകി വരുമ്പോൾ സാമിന്റെ മുഖം പതുക്കെ ഗൗരവത്തിലായി. അയാൾ നതാഷയെ നോക്കി പതുക്കെ ചോദിച്ചു.
സാം: “അല്ല.. ഇനി എന്താ പരിപാടികൾ? ഇങ്ങനെ ഇവിടെ തന്നെ താമസിക്കാനാണോ പ്ലാൻ?”
ആ ചോദ്യം കേട്ടതും നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.
തന്റെ ഭാവിയെക്കുറിച്ച് അവൾ അപ്പോഴും വ്യക്തമായി ചിന്തിച്ചിരുന്നില്ല. സാമിന്റെ വാക്കുകളിൽ താൻ ഒരു ഭാരമാണോ എന്ന തോന്നൽ അവളിൽ പെട്ടെന്ന് ഉണർന്നു.
നതാഷ: “അതെന്താ സാം.. ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?”
സാം: (ഗൗരവത്തിൽ) “ഉം… എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്…”
അതുകേട്ടതും നതാഷയുടെ കണ്ണുകൾ നിറഞ്ഞു. മാത്യുവിൽ നിന്ന് കിട്ടിയതിനേക്കാൾ വലിയൊരു പ്രഹരമായിരുന്നു ആ വാക്കുകൾ. ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു:
നതാഷ: “ഓഹോ.. അങ്ങനെയാണോ? എങ്കിൽ ഇപ്പോ തന്നെ ഞാൻ ഇറങ്ങിയേക്കാം. ആർക്കും ഒരു ഭാരമായി നിൽക്കാൻ എനിക്ക് താല്പര്യമില്ല!”
അവൾ ദേഷ്യപ്പെട്ട് അവിടെനിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സാം അവളുടെ കൈകളിൽ ബലമായി പിടിച്ചു.
ഒരൊറ്റ വലിച്ചിൽ… അടുത്ത നിമിഷം നതാഷ സാമിന്റെ മടിയിലേക്ക് വീണു. അയാൾ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.
സാം: “വിടില്ല നതാഷാ ഇനി നിന്നെ എങ്ങോട്ടും… നിന്നെ നോക്കി ഇങ്ങനെ ഓരോ ദിവസവും ഇരിക്കേണ്ടി വരുന്നത് എനിക്ക് എത്ര ബുദ്ധിമുട്ടാണെന്ന് നിനക്ക് അറിയുമോ?”
അയാളുടെ കണ്ണുകളിലെ ആ വല്ലാത്ത തിളക്കവും തീവ്രമായ സ്നേഹവും നതാഷ ആസ്വദിക്കുകയായിരുന്നു.

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..