നതാഷ: “ശോ…” അവൾ ചിണുങ്ങിക്കൊണ്ട് ആ പോസിൽ തന്നെ തുടർന്നു.
സാം പെൻസിലുകളും ബ്രഷും കൊണ്ട് ക്യാൻവാസിൽ വരച്ചു തുടങ്ങി.
നതാഷയുടെ കണ്ണുകളിലെ ആ തിളക്കം അയാൾ ഒപ്പിയെടുക്കുകയായിരുന്നു.
പക്ഷേ, നതാഷയുടെ മനസ്സ് അപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലിലായിരുന്നു.
നതാഷ: “സാം… ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു.
ഇനി വേറെ ഹോസ്പിറ്റലിൽ ജോലി ഒന്നും നോക്കുന്നില്ല.
മാത്യുവിന്റെ സ്വാധീനം അവിടെയൊക്കെ ഉണ്ടാവും.
പകരം, ഇവിടെ ടൗണിൽ എവിടെയെങ്കിലും ഒരു മുറി വാടകയ്ക്ക് എടുത്ത് സ്വന്തമായി കൗൺസിലിംഗ് ചെയ്യുന്നത് ആലോചിക്കുകയാണ്.ഇതൊക്കെ ചെയ്യാൻ അത്യാവശ്യം പൈസ കൈയിൽ ഉണ്ട്.. നാട്ടിൽ കുറച്ചു സ്ഥലവും..
അതാണ് നല്ലതെന്ന് തോന്നുന്നു. ഇപ്പോഴുള്ള എന്റെ പേഷ്യന്റ്സ് ഒക്കെ അവിടെ വരും… ഷുവർ.പിന്നെ രാത്രി റേഡിയോ ഷോയും ഉണ്ടല്ലോ..”
അവൾ ഗൗരവത്തോടെ സംസാരിക്കുമ്പോഴും സാം ഒന്നും മിണ്ടാതെ അവളെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.
അയാൾ അവളുടെ വാക്കുകളേക്കാൾ ഉപരി, ആ ഉടലിലെ തള്ളലുകളും വശ്യതയും തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.
നതാഷ: “സാം… ശ്രദ്ധിക്കുന്നുണ്ടോ ഞാൻ പറയുന്നത്?”
സാം: “ആഹ്…കേൾക്കുന്നുണ്ട്..” അയാൾ പതുക്കെ മൂളി.
അയാളുടെ നോട്ടം അവളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ അവൾക്ക് തോന്നി.
മാത്യുവിന്റെ മുന്നിൽ ഒരു കളിപ്പാവയായിരുന്ന നതാഷ ഇപ്പോൾ പൂർണ്ണമായും സ്വതന്ത്രയായിരിക്കുന്നു എന്ന സത്യം സാമിന്റെ ചിത്രത്തെ കൂടുതൽ മനോഹരമാക്കി.

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..