പെട്ടെന്ന് ആ തീയേറ്ററിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ നേർത്ത വിങ്ങൽ കേട്ടു.
വാതിൽ തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കയറി.
അവിടെ ആ ടേബിളിൽ അമല കിടക്കുന്നു.
പന്ത്രണ്ട് വർഷം മുൻപ് ഞാൻ കണ്ട അതേ രൂപം. പക്ഷേ അവളുടെ കണ്ണുകൾ തുറന്നിരുന്നു. ആ കണ്ണുകൾ അയാളെ നോക്കി കത്തുകയായിരുന്നു.
അവൾ പതുക്കെ കൈകൾ ഉയർത്തി.
രക്തം പുരണ്ട അവളുടെ വിരലുകൾ മാത്യുവിന്റെ കഴുത്തിന് നേരെ നീണ്ടു വന്നു.
അയാൾക്ക് ശ്വാസം മുട്ടി. നിലവിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.
”ഡോക്ടറേ…എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ…വീട്ടിൽ പോവണം……”
അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം…
”അമലേ…!”
അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..
വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ ഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നതുപോലെ.
അയാൾ ലൈറ്റ് ഓൺ ചെയ്തു. കണ്ണാടിയിൽ നോക്കിയ അയാളുടെ മുഖം വളരെയേറെ വെളുത്തിരുന്നു.
അയാൾക്ക് ഇനി ഉറങ്ങാൻ കഴിയില്ല എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു…
‘ഈ മുറിയിൽ ഇരുന്നാൽ ഞാൻ ഭ്രാന്തനാകും.’
അയാൾ വേഗം ഡ്രസ്സ് മാറി ബാഗ് എടുത്തു. ഷാജിയേട്ടനെ കണ്ടെത്തിയേ തീരൂ. ഈ നിഗൂഢതയുടെ ചുരുളഴിയാൻ ആ ഹൈറേഞ്ച് മണ്ണിൽ കാലുകുത്താതെ അയാൾക്ക് സമാധാനം കിട്ടില്ലായിരുന്നു..

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..