ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee] 205

” ഹാലോ ആരാണ് ”

” അപ്പാ ……. ഞാൻ റോയ് ആണ്‌…..   നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലലോ  അമ്മ  അടുത്ത് ഉണ്ടോ ”

” ഡാ നീ ഇത് ഏത് കൊത്തായത്ത്‌ പോയി കിടക്കുകയായിരുന്നു……….. നിന്റെ കുട്ടുകാർ പറഞ്ഞായിരുന്നു നീ കള്ളുകുടിച്ചു വെളിവില്ലാതെ ഏതോ കാട്ടിൽ കിടപ്പുണ്ടായിരുന്നു എന്നു………………. പിന്നെ നിന്റെ അമ്മയോട് നിന്നെ കാണാതായത് ഒന്നും പറഞ്ഞിട്ട് ഇല്ല………. നിന്റെ കൂട്ടുകാരോട് ഒപ്പം  അപകടത്തിൽ പെട്ടവരെ  സഹായിക്കാൻ പോയി എന്ന പറഞ്ഞത്‌ ”

“അമ്മക്ക് ഒന്നു ഫോൺ  കൊടുക്കുമോ ”

” നീ അവളെ നേരിട്ടുവന്നു കണ്ടാൽ മതി ”

“നിങ്ങൾക്ക് അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ”

” എന്ത് കുഴപ്പം……… പിന്നെ വീട് മുഴുവൻ വെള്ളം കേറി കിടക്കുവാ ഇനി വെള്ളം ഇറങ്ങിയിട്ട് അവിടം ഒക്കെ ഒന്നു വൃത്തി ആക്കണം…കവലയിൽ നിന്നു വീട്ടിലോട്ട് ഉള്ള റോഡ് ഓകേ പൊളിഞ്ഞു കിടക്കുവാ……. നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ”

” ഇല്ല എനിക്ക് കുഴപ്പം ഒന്നും ഇല്ല ”

” ശെരി നീ പെട്ടെന്ന് ഇങ്ങോട്ട് വാ……… ഞാൻ വെക്കുവാ ”

” ശെരി അപ്പ”

ഞാൻ കോൾ കട്ട് ചെയ്തു . ഫോൺ കൊടുക്കാൻ കുട്ടുകാരെ നോക്കുമ്പോൾ അവർ. ഞങ്ങൾ കിടക്കുന്ന വാർഡിലെ രോഗികൾക്ക് പൊതി വിതരണം ചെയ്യുക ആയിരുന്നു. ട്രിപ്പ്  ഇട്ടിരിക്കുന്നത് കാരണം അങ്ങോട്ട് നടക്കാൻ പറ്റില്ല. ഞാൻ കട്ടിലിൽ തന്നെ ഇരുന്ന് അവിടം ആകെ വിഷിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് നമ്മുടെ വാർഡിൽ ഉണ്ടായിരുന്ന ഒരു രോഗിക്ക് ശാസ്വംകിട്ടാതായി. അയാളുടെ കൂടെ ഉണ്ടായിരുന്നവർ അറ്റെൻഡേഴ്‌സിനെ വിളിച്ചു. അറ്റെൻഡേർസ് വളരെ തിടുക്കത്തിൽ സ്‌ട്രെക്ച്ചർ എടുത്ത് കൊണ്ട് തിങ്ങിനിറഞ്ഞ ആളുകളെ മാറ്റിക്കൊണ്ട് അയാളെ അതിൽ കിടത്തി. തിടുക്കത്തിൽ വാർഡിന് വെളിയിൽ പോകുമ്പോൾ എന്റെ എതിർവശത്തു കിടന്നിരുന്ന ആളിന്റെ സാധനങ്ങൾ തട്ടി തെറിപ്പിച്ചു.

അതിൽ നിന്നും  ദണ്ട് പോലുള്ള എന്തോ ഒന്നു തെറിച്ചു വന്നു ഞാൻ അത്‌ പിടിച്ചു. ആ സമയത്ത് തന്നെ പുറത്ത് നല്ല വെളിച്ചത്തിൽ മിന്നേറിഞ്ഞു. ഞാൻ അത്‌ കയ്യിൽ പിടിച്ചു കൊണ്ട് തിരിച്ചും മറിച്ചും നോക്കി അതിന്റെ അറ്റത്ത് എന്തോ കല്ലുവെച്ചു കെട്ടിയിട്ട് ഉണ്ട്. ഞാൻ നിവർന്നു നോക്കിയപ്പോൾ എന്നെയും നോക്കി കയ്ക്കുപ്പി നിൽക്കുന്ന കുറച്ചു ആളുകളെ ആണ്‌ കാണുന്നത്. അവർ നമ്മുടെ നാട്ടുകാർ അല്ല എന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാവും. കാണാൻ ആദിവാസികളെ പോലെ തോന്നുമെങ്കിലും അവർ ഞാൻ ടീവിയിലും മറ്റും കണ്ടിട്ട് ഉള്ള ആദിവാസികളെ പോലെ ആയിരുന്നില്ല അവർ.അവർ സാധരണ മനുഷ്യരെ കൾ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളവരയിരുന്നു. തുണിയും തോലും ഇടകലാർന്ന വസ്ത്രം ആയിരുന്നു അവർ ധരിച്ചിരുന്നത്

The Author

10 Comments

Add a Comment
  1. Bro next part????

  2. Bro next part……..

  3. Bro pls bro.. waiting for so long. Next part please .

  4. Next part????

  5. Next Part?

  6. ചാക്കോച്ചി

    മച്ചാനെ കൊള്ളാം… വെറൈറ്റി ഐറ്റം… പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  7. ❤❤❤❤

  8. ബ്രോ interesting, കൊള്ളാം നന്നായി തന്നെ മുന്നോട്ടു പോവുന്നുണ്ട്.
    ഇനി എന്ത് എന്ന ആകാംഷയാണ് ഇപ്പോൾ….
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ

    Waiting 4 next part
    With Love?

Leave a Reply

Your email address will not be published. Required fields are marked *