വേണ്ട ഇന്ന് നീ എവിടെയും കളിക്കാൻ പോകണ്ട നിനക്ക് എക്സാം തുടങ്ങുവല്ലേ…
സുചിത്ര പറഞ്ഞു.
എക്സാം അടുത്ത ആഴ്ചയല്ലേ… അപ്പൊ പഠിച്ചാൽ പോരെ…?
അതൊന്നും പറഞ്ഞാൽ പറ്റത്തില്ല. ഇത്തവണയെങ്കിലും നല്ല മാർക്ക് വാങ്ങാൻ നോക്ക്.
അമ്മേ ഞാൻ കളിക്കാൻ പോയി വന്നിട്ട് രാത്രി 10 മണിവരെ പഠിച്ചോളാം.. പ്ലീസ് അമ്മേ….
അവൻ കെഞ്ചി.
ഉറപ്പാണോ..?
സുചിത്ര ഗൗരവത്തോടെ ചോദിച്ചു.
ഉറപ്പാണ്. ഞാൻ വന്നിട്ട് പഠിച്ചോളാം.
ഹം എന്നാ ശെരി ഇപ്പൊ പൊക്കോ. പിന്നെ 6 മണിക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തി കോണം. അല്ലേൽ എനി നീ കളിക്കാനാണെന്നും പറഞ് വീടിന്റെ പടി കടക്കില്ല.
ശെരി അമ്മേ ഞാൻ വൈകാതെ എത്തിക്കൊള്ളാം…
അവൻ വേഗം കളിക്കാൻ വേണ്ടി ചെന്നു.
ധാ വരുന്നുണ്ട് കിച്ചു.
മനു പറഞ്ഞു.
കിച്ചു അവിടേയ്ക്ക് ധൃതിയിൽ വന്നു.
എന്താടാ ഇത്രയും താമസിച്ചത്..? നീയും കൂടി വന്നാലേ കളിക്കാനുള്ള ടീം സെറ്റാവതുള്ളുന്ന് അറിയില്ലേ..?
അഭി ശകാരിച്ചു.
സോറിയെടാ.. അമ്മ വിടാഞ്ഞിട്ടാ.. ഞാൻ പരമാവധി നേരത്തെ ഇറങ്ങാൻ നോക്കിയതാ… എക്സാം ആയത് കൊണ്ട് അമ്മ പഠിക്കാൻ പറഞ്ഞു.
അത് അടുത്ത ആഴ്ചയല്ലേ..? അതിനെന്തിനാ ഇപ്പോഴേ പഠിക്കുന്നത്…?
മനു അത്ഭുതത്തോടെ ചോദിച്ചു.
അമ്മ ഭയങ്കര വാശിക്കാരിയാ… അത് നിങ്ങൾക്ക് അറിയാവുന്നതല്ലേ…? എക്സാംന് എല്ലാ വിഷയത്തിനും 90 % മാർക്ക് വാങ്ങണമെന്നാ അമ്മയുടെ ഓർഡർ.
കിച്ചു പറഞ്ഞു.
മതി മതി എനിയും സംസാരിച്ചു നേരം കളയാതെ നമ്മുക്ക് കളി തുടങ്ങാൻ നോകാം.
നവീൻ പറഞ്ഞു.
അതെ…
ഞാനും, മനുവും, നവീനും ഒരു ടിം.
അഭി പറഞ്ഞു.
ഓക്കേ ഞാനും കിച്ചുവും, വിഷ്ണുവും ഒരു ടിം.
Story post cheyyuna admin
Kadhayude matter onnum nokkarile
ore kadha, different name
Please avoid
?
ivan petttu ?.amal chettan innu idumenn arinjittundavilla.
???
Continue bro, super
ഒരേ കഥ ഒരേ ദിവസം, വ്യത്യസ്ത പേരുകളിൽ
Endhuvaadey… Copy Adikkumbo 2 മൂന്ന് വർഷം മുൻപ് ഉള്ളതൊക്കെ നോക്കണ്ടേ.. ഇന്ന് ഉച്ചക്ക് വന്ന Cricket Kali തന്നെ കൊണ്ട് വന്നിരിക്കുന്നു..
Ethanneyalleee cricket Kali enne paranje vannathe