“ഇപ്പൊ കുറച്ച് സമാധാനമായി.” ഷാഹിദ ആശ്വാസത്തോടെ പറഞ്ഞു.
“ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇങ്ങോട്ട് വന്നിരിക്കും.” രാഹുലും അഭിനവും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
മറ്റുള്ളവരും ഇവിടെ വരുന്ന കാര്യത്തെ കുറിച്ച് ആശ്വാസത്തോടെ പറഞ്ഞു.
“എന്തായാലും എനിക്കൊരു വിഷമമുണ്ട്, കേട്ടോ..” അഭിനവ് സങ്കടം അഭിനയിച്ച് പറഞ്ഞു.
“എന്തു വിഷമം?” ആന്റി ചോദിച്ചു.
“ഓണപ്പാട്ടും, ഓണ ഡാന്‍സും, ഓണ കളികളും, ഓണക്കഥകളും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഓണത്തല്ല് മാത്രം എന്തിനാ ഒഴിവാക്കിയേ?”
“എടാ ജിമ്മേ… എല്ലാവരും ചേര്‍ന്ന് നിന്നെ തല്ലിയാൽ മതിയോ?” അന്‍സാര്‍ കളിയാക്കിയതും എല്ലാവരും ചിരിച്ചു.
“പൊന്ന് അന്‍സാറേ, നമ്മുടെ ജിം പറയുന്നതിലും കാര്യമുണ്ട്.” ഫ്രാന്‍സിസ് ഇളിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ബ്ലാക്ക് ബെല്‍റ്റാണ്. ഇന്നു രാത്രി ഞങ്ങൾ ബ്ലാക്ക് ബെല്‍റ്റും ജിമ്മും കൂടി നിങ്ങള്‍ക്ക് ഗംഭീരമായ ഓണത്തല്ല് കാഴ്ച വയ്ക്കുന്നതായിരിക്കും.”
“ദൈവമേ… ഈ പിള്ളേര്.” വല്യമ്മ ചിരിച്ചുകൊണ്ട് തലയാട്ടി.
“ഞാൻ ജിം മാത്രമല്ല, എനിക്കും കരാട്ടേ അറിയാം, മോനേ. അതുകൊണ്ട് നി അധികം നെഗിളിക്കണ്ട.” അഭിനവ് കണ്ണുരുട്ടി.
“എന്റെ കെട്ടിയോനും ബ്ലാക്ക് ബെല്‍റ്റ് ആണ്.” ഷാഹിദ അഭിമാനത്തോടെ പറഞ്ഞു.
“ആഹാ പട്ടാളക്കാരാ….” ഫ്രാന്‍സിസ് ഉത്സാഹത്തോടെ ചിരിച്ചു. “അപ്പോ രാത്രി ഒരു കോമ്പറ്റീഷൻ തന്നെ നടത്താം.”
പെട്ടന്ന് ഡാലിയ എന്നെ കൗതുകത്തോടെ നോക്കി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായതും വേണ്ടെന്ന് ഞാൻ മെല്ലെ തലയാട്ടി. അപ്പോൾ നിരാശയിൽ അവള്‍ ചുണ്ടു കോട്ടി.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്