അങ്കിള്‍ പറഞ്ഞത് കേട്ട് എട്ട് ജോടി കണ്ണുകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.
“അപ്പോ റൂബിന്‍ കരാട്ടെ മാസ്റ്റർ ആണെന്ന് നിങ്ങളോട് പറഞ്ഞില്ലേ?” അങ്കിള്‍ കള്ളച്ചിരിയോടെ ചോദിച്ചു.
“എന്റെ ബ്രോ, ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ ഞങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ എങ്ങനെ തോന്നി?” വിടര്‍ന്ന കണ്ണുകളോടെ ഫ്രാന്‍സിസ് ചോദിച്ചു.
“ബ്രോ വന്നേ, നമുക്കിടയിൽ ഒരു മാച്ച് വയ്ക്കാം.” അന്‍സാര്‍ എന്നോട് പറഞ്ഞു.
“വേണ്ട ബ്രോ. ബ്രോ തന്നെയാ ജയിച്ചത്. മാച്ച് ഒന്നും വേണ്ട.” ഞാൻ പറഞ്ഞു.
“അതെന്താ, മാച്ച് തുടങ്ങും മുന്നേ റൂബി ചേട്ടൻ പേടിച്ചു പോയോ?” ഷാഹിദ കളിയാക്കി.
അത് ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. “സ്വന്തമായി ഡോജോ നടത്തുന്ന റൂബി ചേട്ടൻ അങ്ങനെയൊന്നും പേടിക്കില്ല.” അവൾ കടുപ്പിച്ച് പറഞ്ഞു. “ഇന്ത്യയ്ക്കത്ത് പല സ്റ്റേറ്റുകളിലും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ചേട്ടന്റെ മാസ്റ്റർ ചേട്ടനെ സെലക്ട് ചെയ്തതാണ്. പക്ഷേ അതിലൊന്നും താല്‍പര്യം ഇല്ലാത്തത് കൊണ്ട് ചേട്ടൻ എങ്ങും പോയില്ല. അതിന്റെ പേരിലാണ് ചേട്ടനും ചേട്ടന്റെ മാസ്റ്ററും തമ്മില്‍ പിണങ്ങിയത്. കൂടാതെ കളരി പയറ്റിലും ചേട്ടൻ തെളിഞ്ഞ അഭ്യാസിയാണ്.” ഞാൻ എത്ര തുറിച്ചു നോക്കിയിട്ടും എന്നെ കാര്യമാക്കാതെ ഡാലിയ എല്ലാം തുറന്നടിച്ചു.
അതുകേട്ട് അവളുടെ കൂട്ടുകാരികളും ഭർത്താക്കന്മാരൂം ശെരിക്കും അന്തംവിട്ടു. ഷാഹിദ എന്നെയും അന്‍സാറേയും മാറിമാറി നോക്കി.
“എന്റെ ബ്രോ. ഇത്ര കഴിവുള്ള നിങ്ങളോട് പൊരുതാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം എനിക്ക് സാധിച്ചു തരണം. ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ആണെന്ന് കൂട്ടിക്കൊ.”
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്