ആത്മഹത്യ ചെയ്യും മുന്‍പ് അവസാനമായി അച്ഛൻ എന്നെ നീലഗിരിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നീലഗിരിയിലുള്ള അച്ഛന്റെ വലിയ ലോഡ്ജും, പതിനൊന്ന് കാറുകളും, ആറ് ഏക്കറോളം വരുന്ന തേയില തോട്ടവും, പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന കുറെ കോട്ടേജുകളും, അത് കൂടാതെ മറ്റും ചിലതുമൊക്കെ എന്റെ പേരില്‍ അച്ഛൻ മാറ്റിയെഴുതുകയുണ്ടായി. അച്ഛന്റെ ബാങ്ക് ബാലന്‍സ് പോലും മൊത്തമായി എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്തു.
അച്ഛൻ ഇതൊക്കെ ചെയ്യുന്നത് കണ്ട് എന്തോ പന്തികേട് തോന്നിയതും അച്ഛന്റെ ഉദ്ദേശത്തെ ഞാൻ ചോദ്യം ചെയ്തു.
പക്ഷേ അച്ഛൻ അതിന്റെ മറുപടി തന്നില്ല. എന്നാൽ, എന്നെ ചേര്‍ത്തു നിർത്തി മറ്റൊരു കാര്യം പറഞ്ഞു, “ഡെയ്സി നല്ല കുട്ടിയാണ്. അവള്‍ എനിക്ക് മരുമകളായി വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ അനുഗ്രഹം എപ്പോഴും നിങ്ങള്‍ക്ക് ഉണ്ടാകും” എന്ന്.
ആ ഒരാഴ്ച്ച കാലം അച്ഛൻ ചെയ്തതും പറഞ്ഞതിന്റെയും കാരണങ്ങൾ ഒന്നും എനിക്ക് മനസ്സിലായിരുന്നില്ല. ഒടുവില്‍ എല്ലാം എന്റെ പേരിലേക്ക് മാറ്റി കഴിഞ്ഞതും അച്ഛൻ എന്നെ നിര്‍ബന്ധപൂര്‍വ്വം വല്യമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അതിനു ശേഷമാണ് അച്ഛൻ ആത്മഹത്യ ചെയ്തത്.
അങ്ങനെ എന്റെ അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. അച്ഛൻ ജീവിച്ചിരുന്ന അത്രയും കാലം കൊണ്ട് ആവശ്യത്തിലധികം സ്വത്തുക്കള്‍ അച്ഛൻ സമ്പാദിച്ചു കൂട്ടിയിരുന്നു, അതെല്ലാം എനിക്ക് തന്നിട്ട് പോയെങ്കിലും, വാശിയോടെയാണ് ഞാൻ ബിസിനസ്സ് ചെയ്ത് എന്റെ സ്വന്തമായ സാമ്രാജ്യം ഞാൻ പടുത്തുയർത്തിയത്.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്