ഉടനെ വല്യമ്മ എന്നെ ചേര്‍ത്തു പിടിച്ചു. എനിക്കും കവിളത്ത് ഉമ്മ തന്നിട്ട് മാറി നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.
“നി ഒത്തിരി ക്ഷീണിച്ച് പോയല്ലോ?” വല്യച്ചന്റെ കുറ്റപ്പെടുത്തുന്ന നോട്ടം എന്റെ മേല്‍ തറച്ചു. “ഇടയ്ക്കൊക്കെ അരുളിനെ വിളിച്ച് ഞാൻ കാര്യങ്ങൾ ചോദിക്കാറുണ്ട്… നേരാംവണ്ണം നി കഴിക്കുന്നില്ല, ഉറക്കവും കുറവ്, സ്വയം ശ്രദ്ധിക്കുന്നില്ല, എന്നൊക്കെയാ അറിഞ്ഞത്.” വല്യച്ചന്റെ കണ്ണുകളില്‍ കാഠിന്യം വര്‍ധിക്കാൻ തുടങ്ങി.
എന്റെ അച്ഛനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന സംശയവും ഭയവും വല്യച്ചന്റെ കണ്ണുകളില്‍ ഞാൻ കണ്ടു.
“എന്റെ അച്ഛനെ പോലെ ഞാൻ അരുതാത്തതൊന്നും ചെയ്യില്ല, വല്യച്ചാ.” ഞാൻ ചുണ്ട് കോട്ടി.
“ക്ഷീണിച്ച് വന്നു കേറിയ എന്റെ കുട്ടിയോട് അതുമിതും പറയാതെ ഒന്ന് പോയേ.” വല്യമ്മ വല്യച്ചനോട് ദേഷ്യപ്പെട്ടു. എന്നിട്ട് എന്റെ കൈയും പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
“നീ ചെന്ന് ഫ്രെഷായി വാ മോനെ. അപ്പോഴേക്കും കാപ്പി റെഡിയാക്കാം.” മുകളിലത്തേ നിലയില്‍ കേറാനുള്ള പടിക്കെട്ടിന് നേരെ എന്നെ പതിയെ തള്ളി വിട്ടിട്ട് വല്യമ്മ കിച്ചനിൽ കേറി പോയി.
ഞാൻ താഴേ തന്നെ നിന്ന് എന്നിട്ട്, ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന ആ റൂമിന്റെ അടഞ്ഞു കിടന്ന വാതിലിൽ നോക്കി. ഡെയ്സി മരിച്ചതിന് ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല.
“റൂബിന്‍….”
വല്യച്ചൻ മടിച്ചു മടിച്ച് വിളിച്ചതും ഞാൻ ആ വാതിലിൽ നിന്നും നോട്ടം മാറ്റി.
“ജീവിതം ഇങ്ങനെയാണ് കുഞ്ഞേ. നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷേ നഷ്ട്ടങ്ങളെ ചിന്തിച്ച് ജീവിതം പാഴാക്കരുത്. നഷ്ട്ടപ്പെട്ടതൊക്കെ മറക്കണം. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാതെ മറ്റൊരു നിധി അന്വേഷിച്ച് സ്വന്തമാക്കി സന്തോഷമായി നീ ജീവിക്കണം.” വല്യച്ചൻ ഉപദേശിച്ചു.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്