എനിക്ക് പെട്ടന്ന് വല്ലാത്ത സങ്കടം വന്നു. “അമ്മാ…” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഒരു വിങ്ങലോടെ വല്യമ്മയൈ കെട്ടിപിടിച്ചതും വല്യമ്മ ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തഴുകി.
പണ്ടു മുതലേ സഹിക്കാൻ കഴിയാത്ത വേദന തോന്നുമ്പോള്‍ മാത്രമാണ് എന്റെ വല്യമ്മയെ കെട്ടിപ്പിടിച്ച് ‘അമ്മാ’ എന്ന് വല്യമ്മയെ വിളിച്ചു ഞാൻ കരയാറുള്ളത്. അത് വല്യമ്മയ്ക്കും അറിയാം.
“നിന്റെ മനസ്സിലേറ്റ മുറിവുകളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും, മോനേ. ആദ്യം നിന്റെ അച്ഛൻ, പിന്നെ നിന്റെ ഭാര്യയും കുഞ്ഞും…. പക്ഷേ അതൊക്കെ മറക്കാൻ നീ ശ്രമിക്കണം.” വല്യമ്മ സ്നേഹത്തോടെ ഉപദേശിച്ചു.
അതുകേട്ട് എന്റെ കരച്ചില്‍ കൂടി.
“നിന്നെ ഞങ്ങൾക്ക് ലഭിച്ച ശേഷം, ഞങ്ങളുടെ കുറവുകളും വേദനകളുമൊക്കെ ഞങ്ങൾ മറന്നു. നിന്നെ മതിയാവോളം സ്നേഹിക്കണം, നിന്നെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമാ ഉണ്ടായിരുന്നത്. നീയാണ് ഞങ്ങൾക്ക് എല്ലാം. നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട് ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ് ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.
കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന് ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്