ഉടനെ പിണക്കം മാറി ഡാലിയ എന്നോട് പുഞ്ചിരിച്ചു.
“എത്ര നാളായി റൂബി നി നാട്ടിലൊക്കെ വന്നിട്ട്? ഞങ്ങളെ വന്നു കണ്ടിട്ട്..?!”
അന്നേരം സോഫിയ ആന്റി എന്നെ കുറ്റപ്പെടുത്തിയതും ഞാൻ തല കുനിച്ചു.
“എന്റെ മുഖത്ത് നോക്കടാ.” ആന്റിയുടെ ശബ്ദം ഉയർന്നതും ഞാൻ വേഗം ആന്റിയെ നോക്കി. “എന്റെ മോള് ഡെയ്സി പോയെന്ന് കരുതി ഞങ്ങൾ നിനക്ക് ആരുമല്ലാതായി മാറിയോ?” ആന്റിയുടെ ശബ്ദം കൂടുതൽ ദേഷ്യത്തില്‍ കനത്തുയർന്നു.
അപ്പോൾ ഗേറ്റിന് പുറത്തിറങ്ങിയ നാല് സ്ത്രീകൾ തിരിഞ്ഞ് ഞങ്ങളെ നോക്കിയ ശേഷം വേഗം നടന്നു നീങ്ങി.
എനിക്ക് പെട്ടന്ന് സങ്കടം വന്നു. പക്ഷേ ആന്റി ദേഷ്യപ്പെട്ടതിൽ ന്യായമുണ്ട്. മാസങ്ങളോളം എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നിന്നത് തെറ്റാണെന്ന് അറിയാമെങ്കിലും എന്റെ മനസ്സ്ഥിതി അങ്ങനെയായിരുന്നു.
സോഫിയ ആന്റി പിന്നെയും എന്തോ പറയാൻ വായ് തുറന്നു.
“എടി സോഫി…!” താക്കീത് പോലെ വല്യമ്മ വിളിച്ചു.
“മതി ചേട്ടനോട് കയർത്തത്. ഇനിയും മുറ്റത്ത് നിന്ന് അമ്മ സീനുണ്ടാക്കല്ലെ..!” ഡാലിയ അവളുടെ അമ്മയോട് ദേഷ്യപ്പെട്ടു.
ഒടുവില്‍ സമനില വീണ്ടെടുത്ത സോഫിയ ആന്റി കണ്ണുകൾ തുടച്ചിട്ട് ഒന്നും മിണ്ടാതെ അവരുടെ വീട്ടിലേക്ക് നടന്നുപോയി.
ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത മനസ്സ്ഥിതിയോടെ നടന്നു പോകുന്ന സോഫിയ ആന്റിയെ നോക്കി നിന്നു.
“പാവം, സങ്കടം കാരണമാ അവള്‍ അത്രയും നിന്നോട് പറഞ്ഞുപോയത്.” ഞങ്ങളുടെ കണ്ണില്‍ നിന്ന് സോഫിയ ആന്റി മറഞ്ഞതും വല്യമ്മ എന്നോട് പറഞ്ഞു.
“ഇത്രയും മാസം നാട്ടില്‍ വരാതിരുന്ന ചേട്ടനോട് എനിക്കും ദേഷ്യമുണ്ട്, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്