“നീലഗിരിയിൽ നിന്നും ഊട്ടിക്ക് എത്ര ദൂരമുണ്ട്, മോനേ?” അവസാനം കണ്ണും തുടച്ച് ആന്റി എന്നോട് ചോദിച്ചു.
“ഇരുപത് കിലോമീറ്റര്‍ പോലും കാണില്ല, ആന്റി.”
“പിന്നേ ചേട്ടാ, ചേട്ടന്റെ ലോഡ്ജും കോട്ടേജും മറ്റ് ബിസിനസ്സ് എല്ലാം ഊട്ടിയിലും ഉള്ളതല്ലേ?”
“ഉണ്ടല്ലോ. ഈട്ടിയിലുമുണ്ട്.” ഞാൻ സ്ഥിരീകരിച്ചതും ഡെയ്‌ലി അവളുടെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.
“അപ്പോ ഇടയ്ക്കിടയ്ക്ക് ഇവളുടെ ആവശ്യങ്ങളും കാര്യങ്ങളും നേരിട്ട് ചെന്ന് അന്വേഷിക്കാന്‍ നിനക്ക് സമയം കിട്ടുമോ, മോനേ?” പ്രതീക്ഷയോടെ ആന്റി ചോദിച്ചു.
ആ ചോദ്യം കേട്ട് ദേഷ്യം വന്നത് പോലെ ഡാലിയ ചൂടായി പറഞ്ഞു, “എന്റെ അമ്മാ, ഇത് നമ്മുടെ ചേട്ടനാണ്. ചേട്ടനോട് ഇങ്ങനത്തെ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ?”
“നി മിണ്ടാതിരിക്കെടി…” അവളോട് ദേഷ്യപ്പെട്ടിട്ട് ആന്റി എന്നെ നോക്കി.
“എനിക്ക് സമയം കിട്ടും ആന്റി. ചെന്ന് ഇവൾടെ കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാം, ആന്റി ധൈര്യമായി ഇരിക്കൂ.”
ഞാൻ ഉറപ്പ് കൊടുത്തതും ആന്റിക്ക് സമാധാനമായി. ഡാലിയയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
“എനിക്ക് അറിയാമായിരുന്നു… ചേട്ടനെ ഇരുത്തി അമ്മയോട് കാര്യം പറഞ്ഞാൽ എല്ലാം നടക്കുമെന്ന്.”
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. ആന്റി പോലും പുഞ്ചിരിച്ചു.
“ആട്ടെ… ഏതു കമ്പനിയാ ഇന്റര്‍വ്യൂ നടത്തുന്നേ?” ആന്റി ചോദിച്ചു.
ഉടനെ ഇന്റര്‍വ്യൂ പോകാനിരിക്കുന്ന കമ്പനിയെ കുറിച്ച് ഡാലിയ വിശദമായി തന്നെ ഞങ്ങളോട് വിവരിച്ചു.
“ബ്രോഡ് ടെക്നോ” എന്ന കമ്പനി പേര് കേട്ടപ്പോ ഉള്ളില്‍ ഞാൻ സന്തോഷിച്ചു. ഡാലിയ പറഞ്ഞ കമ്പനിയെ കുറിച്ച് എനിക്കറിയാം. അതൊരു അമേരിക്കന്‍ ബേയ്സ്ഡ് കമ്പനിയാണ്. ആ കമ്പനിയുടെ എച് ആർ മാനേജര്‍, ദാമോദരന്‍ അങ്കിളും, എന്റെ അച്ഛനും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ആ പുള്ളിയെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഞങ്ങൾ തമ്മില്‍ നല്ലോരു ബന്ധം തന്നെയുണ്ട്. ദാമോദരന്‍ അങ്കിള്‍ എനിക്ക് ആ കമ്പനിയുടെ പ്രധാന പുള്ളികളെ പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്