ട്വിൻ ഫ്ലവർസ് 1 [Cyril] 702

പെട്ടന്നുണ്ടായ റിങ് ടോണാണ് എന്റെ ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത്.

സ്ക്രീനില്‍ “ഡാലിയ” എന്ന പേര്‌ കണ്ടതും ഞാൻ പുഞ്ചിരിച്ചു. എന്റെ ഭാര്യയുടെ ഇരട്ട സഹോദരിയാണ് ഡാലിയ. ആഴ്‌ചയില്‍ പത്തു പ്രാവശ്യമെങ്കിലും അവളെന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും. പിന്നെ ഓരോ കുഞ്ഞ് കാര്യങ്ങൾ പറഞ്ഞ്‌ നൂറുകണക്കിന്‌ വാട്സാപ് മെസേജും അവള്‍ അയക്കും.

ഡാലിയക്ക് 26 വയസ്സായി. തിരുവനന്തപുരത്ത് ഒരു ഐ. ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും അമ്മയും എത്ര നിര്‍ബന്ധിച്ചിട്ടും ഇതുവരെ വിവാഹം കഴിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. ഞാനും ഡാലിയയും നല്ല അടുപ്പത്തിലാണെങ്കിലും ഞാൻ വലുതായി അവളുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കട്ടെ.

ഞാൻ കോൾ എടുത്തു.

“കേരളത്തിലെ സുന്ദരി പൂവിന്റെ സുഗന്ധം ഇങ്ങ് തമിഴ്‌ നാട്ടിലേക്ക് പടര്‍ന്നു വീശാനുള്ള കാരണം എന്താണാവോ!” ഫോൺ എടുത്ത് ഞാൻ ചോദിച്ചതും, എന്റെ വാക്കുകളെ ആസ്വദിച്ച പോലെ ഡാലിയേടെ ഇമ്പമുള്ള ചിരി ഒഴുകിയെത്തി.

“ആഴ്‌ചയില്‍ അന്‍പത് വട്ടം ചോദിക്കുന്ന ചോദ്യം തന്നെയാ ഇപ്പോഴും ചോദിക്കാൻ വിളിച്ചത്.”

“എന്തു ചോദ്യം?” അറിയാത്ത പോലെ ഞാൻ ചോദിച്ചു.

“കളിക്കല്ലേ ചേട്ടാ.” അവൾ ദേഷ്യപ്പെട്ടു.

“ഓക്കെ, ഞാൻ കളിക്കില്ല. ഇനി കാര്യം പറ.”

“ഈ ചേട്ടൻ.” അവള്‍ ചിരിച്ചു. “റൂബി ചേട്ടൻ എന്നാ നാട്ടിലേക്ക് വരുന്നേ?”

66 Comments

Add a Comment
  1. Nalla starting bro.

      1. അടുത്ത part എന്ന് വരും

Leave a Reply

Your email address will not be published. Required fields are marked *