അങ്ങനെ സാധനങ്ങള്‍ വാങ്ങാൻ ഞാനും വല്യച്ചനും മാർക്കറ്റിൽ പോയി.
എല്ലാം വാങ്ങി മൂന്ന് മണിക്കാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ വന്നപ്പോ ഡാലിയയും കൂട്ടുകാരും കുട്ടികളും പിന്നേ അങ്കിളും ആന്റിയും എല്ലാം ഉണ്ടായിരുന്നത് കണ്ടിട്ട് വല്യച്ചന് ഭയങ്കര സന്തോഷമായി.
“ഹാഹാ…” ഒരു കുഞ്ഞിനെ പോലെ വല്യച്ചൻ എന്നെ ഒറ്റക്ക് വിട്ടിട്ട് ഓടി. ഓടി ചെന്നത് ആ അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ്.
ആ കുട്ടികൾ ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും വല്യച്ചന്റെ ചിരിയും, സന്തോഷവും, സൗമ്യമായ പെരുമാറ്റവും, ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും കുഞ്ഞിനെ തൂക്കിയെടുത്ത് ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചിട്ട് ഇറക്കി വിടുന്നതുമൊക്കെ ആയപ്പോ, കുട്ടികൾ വല്യച്ചന്റെ പിന്നാലെ കൂടി.
ഇതൊക്കെ ആ കുട്ടികളുടെ അച്ഛനമ്മമാർ ആശ്ചര്യത്തോടും കൗതുകത്തോടും നോക്കി നിന്നുപോയി.
കുട്ടികളെ കാണുമ്പോള്‍ പരിസരം മറക്കുന്ന വല്യച്ചനെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട് ഞാനും വല്യമ്മയും ഡാലിയയും ആന്റിയും അങ്കിളുമെല്ലാം ചെറു ചിരിയോടെ നിന്നു.
“ബ്രോടെ വല്യച്ചനും ഒരു കുട്ടിയാണല്ലോ!! ഇതില്‍ കുട്ടികൾ ഏതാ വലിയച്ഛന്‍ ഏതാന്ന് എങ്ങനെ തിരിച്ചറിയും?” എല്ലാം കണ്ട് അല്‍ഭുതം മാറാതെ രാഹുല്‍ പറഞ്ഞതും ഒരു കൂട്ടച്ചിരി ഉയർന്നു.
അപ്പോഴും കൈയിൽ കുറെ കിറ്റുകളുമായി ഹാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തേക്ക് ഡാലിയയും കൂട്ടുകാരികളും വേഗത്തിൽ വന്ന് അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.
“വണ്ടി നിറച്ചും സാധനങ്ങള്‍ ആണല്ലോ, ബ്രോ?” പുറത്തു നില്‍ക്കുന്ന എന്റെ വണ്ടിയില്‍ നോക്കി അന്‍സാര്‍ ചോദിച്ചു.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്