“അയ്യോ, ഞാനില്ല.” ഒഴിഞ്ഞുമാറാൻ ഞാൻ ശ്രമിച്ചു.
“നീ മാത്രമല്ല, റൂബി. ഇവിടെയുള്ള എല്ലാവരും എന്റെ കൂടെ ജോടി ചേര്‍ന്ന് ഡാൻസ് കളിക്കും. ആദ്യം എന്റെ കൂടെ ജോടി ചേരുന്നത് നീയാണെന്ന് മാത്രം.”
“എനിക്ക് ഡാൻസ് അറിയില്ല, വല്യമ്മേ. പക്ഷേ ഡാൻസ് കളിക്കാന്‍ ഞാൻ റെഡിയാണ്.” അഭിനവ് വല്യമ്മയോട് പറഞ്ഞു. അവനെ പോലെ മറ്റുള്ളവരും ഉത്സാഹം കാട്ടി ഡാൻസ് കളിക്കാന്‍ സമ്മതം അറിയിച്ചു.
“ക്ലമന്റ് ഏട്ടൻ എന്തിനാ ഭൂതത്തെ കണ്ടത് പോലെ പേടിച്ചിരിക്കുന്നേ?” അങ്കിളിന്റെ പേടിച്ചുള്ള ഇരിപ്പ് കണ്ടിട്ട് വല്യമ്മ ചോദിച്ചു.
“വല്ല കേസും തന്നാൽ ഞാൻ വാദിക്കാം. പക്ഷേ എന്നെക്കൊണ്ട് ഡാൻസ് മാത്രം ചെയ്യിക്കരുത്…. ഡാൻസ് എനിക്കറിയില്ല. എന്നെ നാറ്റിക്കരുത്, ഞാൻ കളിക്കില്ല.” ദയനീയമായി അങ്കിള്‍ പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ചിരിച്ചു.
“അതൊന്നും പറ്റില്ല. എല്ലാവരും എന്റെ കൂടെ ഡാൻസ് കളിക്കണം.” വല്യമ്മ തറപ്പിച്ച് പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി വലതു കൈ നീട്ടി.
ഇനി രക്ഷയില്ലെന്ന് മനസ്സിലായി. ഞാൻ എഴുനേറ്റ് ചെന്നു.
“വല്യമ്മേ, ഞങ്ങൾക്ക് വെസ്റ്റർൻ ഡാൻസും വേണം, കേട്ടോ.” ഷാഹിദ ആവശ്യപ്പെട്ടു.
ഉടനെ ഒരു പുഞ്ചിരിയോടെ വല്യമ്മ മൊബൈലില്‍ ചെയ്തു വച്ചിരിക്കുന്ന ഒരുപാട് വർക്കുകളിൽ നിന്നും ഒരു മ്യൂസിക് എടുത്ത് പ്ലേ ചെയ്തു.
അത് കേട്ടതും ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിടര്‍ന്നു. ഞാൻ പത്തില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി വല്യമ്മയുടെ കൂടെ ഈ മ്യൂസികിന് ഡാൻസ് ചെയ്തത്. എനിക്കും വല്യമ്മയ്ക്കും ഒരുപോലെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഈ മ്യൂസിക്. പാട്ടൊന്നും ഇല്ലാത്ത വെറും മ്യൂസിക് മാത്രമാണ്. പാടില്ലാത്ത മ്യൂസിക് തന്നെയാണ് എനിക്ക് ഇഷ്ട്ടവും. നാല്‍പത് മിനിറ്റ് ദൈര്‍ഘ്യമുണ്ട് ഈ മ്യൂസികിന്.
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്