ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

അവളുടെ ശരീരമാകെ എന്റെ കണ്ണുകൾ മേഞ്ഞു നടന്നു. ഒടുവില്‍ മുഖത്തും എത്തി.

ഡാലിയ നാണിച്ച പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ ചമ്മലോടെ നോട്ടം മാറ്റി.

“ചേട്ടന് കസവ് മുണ്ടും ജുബ്ബയും നല്ല ചേര്‍ച്ചയുണ്ട്.” എന്റെ അടുത്തുവന്ന് ഡാലിയ പറഞ്ഞു.

“നിന്റെത് വല്ലാത്ത സൗന്ദര്യം ആണല്ലോ…. കണ്ണെടുത്തു മാറ്റാനേ തോന്നുന്നില്ല…!!” വാക്കുകള്‍ അടക്കി നിര്‍ത്താന്‍ കഴിയുന്നതിനു മുമ്പ്‌, എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി. അതിനു ശേഷമാണ് എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചത്.

ഡാലിയയുടെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു വലുതായി. ആശ്ചര്യത്തോടെ അവളെന്നെ നോക്കി. നാണവും ചിരിയുമൊക്കെ മുഖത്ത് നിറഞ്ഞു. ഞാൻ പെട്ടന്ന് അസ്വസ്ഥനായി.

ഞാൻ ധൃതിയില്‍ അഭിനവും മറ്റുള്ളവരും നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു ചെന്നു.

പിന്നേ എല്ലാവരും ചേര്‍ന്നുള്ള ഓണപ്പാട്ടും, സ്ത്രീകൾ ചേര്‍ന്ന് തിരുവാതിരക്കളിയും അടിപൊളിയാക്കി. അതുകഴിഞ്ഞ്‌ അഭിനവും ഫ്രാന്‍സിസും ചേര്‍ന്ന് ചെറിയൊരു മൽപ്പിടിത്തവും നടത്തി. ഓണക്കോടിയും ധരിച്ചുള്ള അവരുടെ മൽപ്പിടിത്തം കണ്ട് എല്ലാവരും ആർത്തു ചിരിച്ചു.

ഒടുവില്‍, എല്ലാവരും ഹാളില്‍ തന്നെ നിലത്ത് വട്ടത്തിലിരുന്ന് സദ്യയും ആഘോഷപൂര്‍വ്വം കഴിച്ചു.

എല്ലാവരും അതീവ തൃപ്തിയോടേയാണ് കഴിച്ച് എഴുന്നേറ്റത്.

“നാളെ കന്യാകുമാരിക്ക് വിട്ടാലോ?” അന്‍സാര്‍ ആഗ്രഹം പറഞ്ഞപ്പോൾ പോകാൻ എല്ലാവർക്കും താല്‍പര്യമായി.

പക്ഷേ വല്യമ്മയും വല്യച്ചനും ആന്റിയും അങ്കിളും വരുന്നില്ലെന്നും, ഞങ്ങളോട് അടിച്ചു പൊളിക്കാനും പറഞ്ഞു. കൂടാതെ കുട്ടികള്‍ വീട്ടില്‍ തന്നെ നിന്നോളാമെന്ന് ശാഠ്യം പിടിച്ചതും വല്യമ്മ കുട്ടികളെ സപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ വണ്ടിയില്‍ പോയാൽ വെറും രണ്ട് മണിക്കൂറിൽ കന്യാകുമാരി എത്തും.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *