ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

തലയ്ക്ക് അടിയേറ്റ പോലെയാണ്‌ മിനി എന്നെയും നോക്കി നിന്നത്. പല വട്ടം എന്തൊക്കെയോ പറയാൻ അവള്‍ ശ്രമിച്ചു നോക്കിയെങ്കിലും ഒറ്റ വാക്ക് പോലും പുറത്തേക്ക്‌ വന്നില്ല. ഒടുവില്‍ ഒന്നും മിണ്ടാതെ അവൾ പോയി.

അവൾ പോയിട്ടും ഞാൻ അല്‍പ്പനേരം അങ്ങനെതന്നെ ഇരുന്നു. എന്നിട്ട് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. കുളിയൊക്കെ കഴിഞ്ഞ് താഴെ ചെന്നു.

ഹാളില്‍ അവന്മാർ നാലുപേരും എന്തോ ഗൂഢാലോചന നടത്തുന്നത്‌ കണ്ടു.

“എന്താ നാലും കൂടി ഒരു ഗൂഢാലോചന?”

“ഹാ, ബ്രോ വന്നല്ലോ!” രാഹുല്‍ ചിരിച്ചു. പക്ഷേ പെട്ടന്ന് ചിരി മാറി ഒരു വിഷമം അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“ഇന്നും കൂടിയേ ഞങ്ങളിവിടെ കാണൂ. അത് ഓര്‍ക്കുമ്പോ വല്ലാത്ത വിഷമം.” ഫ്രാന്‍സിസ് പറഞ്ഞു.

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഞങ്ങൾക്ക് ഇവിടെ ലഭിച്ചത്‌.” അഭിനവ് പുഞ്ചിരിച്ചു.

“എത്ര സ്നേഹത്തോടെയാ അങ്കിളും ആന്റിയും വല്യച്ചനും വല്യമ്മയും ഡാലിയയും ബ്രോയും ഒക്കെ ഞങ്ങളെ സ്വീകരിച്ചത്…!! ഒരിക്കല്‍ പോലും മുഖം ചുളിക്കാതെ എത്ര സ്നേഹത്തോടെയാ ഞങ്ങൾക്ക് വേണ്ടതും.. അതിൽ കൂടുതലും തന്നത്..!! എത്ര സന്തോഷത്തോടെയാ ഒറ്റ ഫാമിലിയായി നമ്മൾ കഴിഞ്ഞത്…!!” അന്‍സാര്‍ നെടുവീര്‍പ്പിട്ടു.

“അതൊന്നും വിചാരിച്ച് വിഷമിക്കാതെ മക്കളെ.” കിച്ചനിൽ നിന്നും വല്യമ്മ ഇറങ്ങി വന്ന് അവരോട് സ്നേഹത്തോടെ പറഞ്ഞു.

തൊട്ടു പിന്നാലെ ആന്റിയും ഡാലിയയും കൂട്ടുകാരികളും ഇറങ്ങി വന്നു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. എപ്പോ വന്നാലും നിങ്ങളെ ഞങ്ങൾ സ്വീകരിക്കും.” വല്യമ്മ അവരോട് പറഞ്ഞു.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *