ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

ഏഴു മണിക്ക് മുന്നേ എല്ലാവരും കൂടിയിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. കഴിക്കാനുള്ള മനസ്സ് ആര്‍ക്കും ഇല്ലായിരുന്നു. കുട്ടികൾ പോലും കരയുന്ന പോലെയാണ്‌ ഇരുന്നത്. എങ്ങനെയോ കഴിച്ച ശേഷം എല്ലാവരും മുറ്റത്ത്‌ കൂടി. സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കേറ്റാൻ ഞാനും അങ്കിളും വല്യച്ചനും സഹായിച്ചു.

“പോകാൻ തോന്നുന്നില്ല ബ്രോ.” രാഹുല്‍ വിഷമത്തോടെ പറഞ്ഞു.

“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്കൊക്കെ ഇവിടെ വരാമല്ലോ.” ഞാൻ ആശ്വസിപ്പിച്ചു. “പിന്നെ മറ്റൊരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്.”

ഉടനെ അവരൊക്കെ ആകാംഷയോടെ എന്നെ നോക്കി.

“എപ്പോ വേണമെങ്കിലും, ഏതു നേരത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരുമിച്ചോ സെപ്പറേറ്റ് ആയിട്ടോ അവിടെ നീലഗിരിയിൽ ടൂറിന് വരാന്‍ ഞാൻ ക്ഷണിക്കുന്നു. നീലഗിരിയിലും ഊട്ടിയിലും മറ്റ് പല സ്ഥലങ്ങളിലും എന്റെ കോട്ടേജുകൾ ഉണ്ട്, ലോഡ്ജും ഉണ്ട്. എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഫ്രീയായി താമസിക്കാം. അവിടെയുള്ള എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ചുറ്റി കാണാം. നിങ്ങളുടെ എല്ലാ ചിലവുകളും എന്റെ വക ഫ്രീ ആയിരിക്കും.”

എന്റെ ഓഫർ കേട്ട് അവരൊക്കെ വായും പൊളിച്ചു നിന്നു.

“പ്രലോഭിപ്പിക്കുന്ന ഓഫറാണല്ലോ, ബ്രോ…!!” അഭിനവ് ചിരിച്ചു.

“ഞങ്ങൾ എല്ലാവരും ഒരുമിച്ച് വരാൻ ശ്രമിക്കാം. അങ്ങനെ എല്ലാവർക്കും ഒരുമിച്ച് വരാൻ കഴിഞ്ഞില്ലെങ്കിൽ സെപ്പറേറ്റ് ആയിട്ടെങ്കിലും സാഹചര്യം കണ്ടത് പോലെ വരാം, ചേട്ടാ.” അശ്വതി ഉറപ്പിച്ച് പറഞ്ഞു.

എന്റെ ഓഫറിന് ശേഷം എല്ലാ മുഖത്തും അല്‍പ്പം തെളിച്ചം വീണു. ഒടുവില്‍ അവരൊക്കെ യാത്രയും പറഞ്ഞു യാത്രയായി.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *