ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

“എന്റെ ഡാലിയ, നീയെന്താ എന്നെ ഇങ്ങനെ സംശയത്തോടെ നോക്കുന്നേ? റൂബി ചേട്ടനെ ഞാൻ വിഴുങ്ങാനൊന്നും പോണില്ല…. ഈ വലിയ ചേട്ടനെ വിഴുങ്ങാനും കഴിയില്ല.” ഡബിള്‍ മീനിംഗിൽ കുസൃതിയോടെ പറഞ്ഞിട്ട് മിനി പോയി.

ഡാലിയ എന്നെ തന്നെ അല്‍പ്പനേരം നോക്കി നിന്നു. “ചേട്ടാ, മിനി എന്റെ കൂട്ടുകാരി എന്നതൊക്കെ ശെരിയാ. അവള്‍ നല്ല കൂട്ടുകാരിയാ, അവളെ എനിക്ക് ഇഷ്ട്ടമാ. പക്ഷേ ചേട്ടൻ അവളെ സൂക്ഷിക്കണം.” എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നിട്ട് ഡാലിയ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതെന്താ? നി എന്തിനാ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു.

“അതുപിന്നെ….” ഡാലിയ ഒന്ന് മടിച്ചു. “തല്‍കാലം അതൊന്നും ചേട്ടൻ അറിയണ്ട. ചേട്ടന്റെ മേലുള്ള അവളുടെ നോട്ടം ഒന്നും ശെരിയല്ല.” അത്രയും പറഞ്ഞിട്ട് എന്നെ അവൾ പിടിച്ചെഴുനേൽപ്പിച്ചു.

ഞാൻ കൂടുതലൊന്നും പറയാതെ എഴുനേറ്റ് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. മറ്റ് രണ്ട് മുറികളും തുറന്നാണ് കിടന്നത്.

“ആരെയും കാണുന്നില്ലല്ലോ?എല്ലാവരും എവിടെ?” ഞാൻ ചോദിച്ചു.

“താഴയുണ്ട്. ഓണ സദ്യ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.

“ഓണസദ്യ ഇന്നാണോ ഉണ്ടാക്കുന്നേ..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇന്നു മുതൽ തിരുവോണം വരെ എന്നും ഉച്ചക്ക് ഓണ സദ്യയാണെന്ന് അമ്മയും ആന്റിയും തീരുമാനിച്ച് കഴിഞ്ഞു. ഇന്നു മുതൽ നമ്മുടെ വീട്ടില്‍ ആഘോഷം തുടങ്ങുകയാ, ചേട്ടാ.” ഡാലിയ പെട്ടന്ന് ഉത്സാഹവതിയായി.

ഡെയ്സിയുടെ അതേ ചിരി. അവളുടെ ആ ചിരി എന്നില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *