ട്വിൻ ഫ്ലവർസ് 2 [Cyril] 803

“എന്നാ പറ.” പിന്നെയും ചേട്ടൻ ഇക്കിളിയാക്കി. ചിരിച്ചുകൊണ്ട് ഞാൻ ആ കൈ പിടിച്ചു വച്ചു.

“പറയാം… ഞാൻ പറയാം…” പറയാമെന്ന് സമ്മതിച്ചതും ചേട്ടൻ കൈ പിന്‍വലിക്കാന്‍ നോക്കി. പക്ഷെ വിടാതെ ഞാൻ ആ കൈ മുറുകെ പിടിച്ചു വച്ചിരുന്നു. വിടാന്‍ തോന്നിയില്ല.

ആ കൈ എടുത്ത് എന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കാൻ തോന്നി……. അങ്ങനെ ചെയ്യാനും തുടങ്ങിയതാണ്. പക്ഷേ ചേട്ടന്റെ കൈയിലൂടെ പോലും ചേട്ടനിൽ നിന്നും അസ്വസ്ഥത എന്നിലേക്ക് പടരുന്നത് അറിഞ്ഞതും എന്റെ കൈ സ്തംഭിച്ചു. എന്താ ഞാൻ കാണിക്കാൻ പോയതെന്ന് അപ്പോഴാണ് ചിന്തിച്ചത്.

“എന്നാ പറ.” ചേട്ടൻ ചോദിച്ചു കൊണ്ട്‌ എന്റെ പിടിയില്‍ നിന്നും കൈ മെല്ലെ വലിച്ചു. ഇത്തവണ ഞാൻ മുറുകെ പിടിച്ചു വച്ചില്ല. മനസ്സില്ലാമനസ്സോടെ ആ കൈ ഞാൻ സ്വതന്ത്രമാക്കി.

“അതുപിന്നെ… ചേട്ടൻ ഫ്രാന്‍സിസ് ചേട്ടനോട് വിരൽ അല്ലെങ്കിൽ നാവ് മിനിടെ അവിടെ പ്രയോഗിച്ച് എന്തെങ്കിലും ശബ്ദം ഉണ്ടാക്കാന്‍ അന്ന് പറഞ്ഞത് ഞാൻ ഓര്‍ത്തുപോയി. അതുകൊണ്ടാ ചിരിച്ചത്.” പറഞ്ഞിട്ട് ഞാൻ ചേട്ടനെ നോക്കാതെ നാണിച്ച് പുറത്തു നോക്കിയിരുന്നു.

ഞാൻ പറഞ്ഞത് കേട്ട് ചേട്ടൻ ചമ്മലോടെ ചിരിച്ചു. ആ ചിരിയില്‍ നാണവും കലര്‍ന്നിരുന്നോ? ആ നാണം കാണാനായി പെട്ടന്ന് ചേട്ടന്റെ മുഖത്ത് നോക്കാന്‍ പ്രേരണ ഉണ്ടായെങ്കിലും എന്റെ നാണം അനുവദിച്ചില്ല.

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഒരു ഫ്യൂൽ പമ്പ് വന്നതും ചേട്ടൻ അവിടെ നിര്‍ത്തി വണ്ടി ടാങ്ക് ഫുള്ളാക്കി. എന്നിട്ട് അടുത്തുണ്ടായിരുന്ന സൂപ്പർ മാര്‍ക്കറ്റിനു മുന്നില്‍ കൊണ്ടു നിര്‍ത്തി.

42 Comments

Add a Comment
  1. പറയാൻ വാക്കുകളില്ല… ഗംഭീരം… 3 ിൽ ഒന്നും നിറുത്തല്ലേ… ഒരു 10 പാർട്ട് എങ്കിലും എഴുതനേ…. അസാധ്യ ഫീൽ ആണ്… മനസ്സിന് എന്തോ വല്ലാത്ത തൃപ്തി… കാത്തിരിക്കുന്നു…

  2. Cyril ബ്രോ… തകർത്ത് ബ്രോ👍❤️ ഇപ്പഴാണ് ബ്രോ ഇത് വായിക്കാൻ സമയം കിട്ടയത്ത്, അന്ന് 52 പേജിൽ നിർത്തി ബാക്കി ഇപ്പഴ വായിക്കുന്നേ (തിരക്കായി പോയി ബ്രോ) ഈ വെളുപ്പാൻ കാലത്ത്🙄

    🤭🤣

    അടുത്ത പാർട്ട്‌ സമയംപോലെ ഇടുക.. കാത്തിരിക്കും.. 🔥🔥

    1. Soju ബ്രോ….എന്ത് ഉണ്ട്…
      ഇതൊക്കെ ആണ് കഥ… മനസ്സിന് സന്തോഷവും കുളിരും… മനസ്സിൽ നിന്ന് നമ്മുടെ ആമിയെ പൂർണമായും കളയാൻ സാധിച്ചിരുന്നില്ല… പക്ഷേ ഇത് വായിച്ചപ്പോൾ മനസ്സ് നല്ല ശാന്തമായി.. ആമി പോയിട്ട് അവൾടെ മലര് പോലും ഇല്ല.

      ഈ കഥ…Ufff മരണ സാധനം…

  3. അടിപൊളി ആയിട്ടുണ്ട് ഫസ്റ്റ് പാർട്ടിനേക്കാകും ഗംഭീരം ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ടും ഗംഭീരം ആവട്ടെ ❤❤❤

    1. Thank you bro. അടുത്ത പാര്‍ട്ടും നന്നായി എഴുതാന്‍ ശ്രമിക്കാം ❤️

  4. നന്നായിട്ടുണ്ട് ബ്രോ.. വായിച്ചതീർന്നത് അറിഞ്ഞില്ല.. അതുപോലത്തെ എഴുത്ത് ❤️

    ബ്രോ ശരിക്കും ഇതെല്ലാം എഴുതി വെച്ചേക്കുന്നത് അല്ലേ? അതോ ഓരോ പാർട്ട് കഴിഞ്ഞ ആണോ എഴുതുന്നത്? കാരണം ബ്രോ ഫസ്റ്റ് പാർട്ട് ഇട്ടപ്പോ ഞാൻ കരുതി ഓണം സ്പെഷ്യൽ ആയകൊണ്ട് പെട്ടെന്ന് പെട്ടെന്ന് നെക്സ്റ്റ് പാർട്ട് കിട്ടുമെന്ന്.. ബട്ട് അടുത്ത പാർട്ട് 1 വീക്ക് കഴിഞ്ഞ വന്നത്.. അപ്പോ ഞാൻ കരുതി അങ്ങനെ അല്ലെന്ന്.. ബട്ട് എടുത്തു നോക്കിയപ്പോ 80+ പേജ്സ് .. അതും അടിപൊളി ആയിട്ട് എഴുതിയട്ടുണ്ട്.. ഇത്രേം ഷോർട് ടൈമിൽ ഇത്രേം കിടു ആയിട്ട് ഇത്രേം പേജ് എഴുതാൻ പറ്റുവോ.. അതുകൊണ്ട് ചോദിച്ചതാ..

    എന്തായാലും പൊളിച്ചു, അടുത്ത ഭാഗം വേഗം പോരട്ടെ..😌❤️❤️

    1. കഥ നന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം bro ❤️. കഥ എഴുതി വച്ചിട്ടില്ല. ഓരോരോ പാര്‍ട്ടായി എഴുതിയാണ് പോസ്റ്റ് ചെയ്യുന്നത്. First part submit ചെയ്ത ശേഷം Second part എഴുതാൻ കുറച്ച് അധികം ഒഴിവു സമയം കിട്ടി, അതുകൊണ്ടാ വേഗം എഴുതി submit ചെയ്യാൻ കഴിഞ്ഞത്. എന്തായാലും നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി bro❤️

  5. പൊളി പാർട്ടാണ് സഹോ മുന്നത്തെ പാർട്ട്‌ പോലെ തന്നെ ഇതും തകർത്തു
    മിനിയെ മിസ്സ്‌ ചെയ്‌തൂട്ടൊ
    കഴിഞ്ഞ പാർട്ടിൽ പൊളിയായിരുന്നു
    അവരുടെ ടെറസിൽ ഉള്ള ഒരുമിച്ചുള്ള കിടത്തവും വെള്ളമടിച്ചു കളിയെ കുറിച്ചുള്ള സംസാരവും ലൈവ് ലിയായിരുന്നു
    അവർ എല്ലാവരും അവന്റെ റിസോർട്ടിലേക്ക് ഓണത്തിന് വന്നത് പോലെ ഒന്നുരണ്ടാഴ്ച്ച നിൽക്കാൻ വന്നാൽ രസകരമായിരിക്കും.
    ഈ പാർട്ടിൽ ഡാലിയ സ്കോർ ചെയ്തു

    1. ഒത്തിരി നന്ദി bro. അഭിപ്രായവും നല്ല വാക്കുകളും കേട്ട് സന്തോഷമായി. കഥയുടെ situation അനുസരിച്ച് എങ്ങനെയാണ് പോകുന്നതെന്ന്‌ കാത്തിരുന്നു കാണാം bro❤️

  6. നന്ദുസ്

    സിറിൽ saho… സന്തോഷം.. ❤️❤️❤️❤️
    കാത്തിരിക്കുകയായിരുന്നു..
    ഇനി വായിച്ചിട്ടു വരാം ട്ടോ… ❤️❤️❤️

    1. കാത്തിരുന്നതിൽ ഒത്തിരി സന്തോഷം bro ❤️❤️

      1. നന്ദുസ്

        Saho സിറിൽ ന്താ പറയ്ക… ഒന്നും പറയാനില്ല.. അത്രക്കും വികാരഭരിതമായ പാർട്ട്‌.. ഈ പാർട്ടിന്റെ ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ വയ്യ.. Saho.. അത്രക്കും അതിഗംഭീരം…
        കാത്തിരിക്കുന്നു റൂബിന്റെയും ഡാലിയയുടെയും റൊമാൻസിനു വേണ്ടി… ❤️❤️❤️❤️❤️❤️

  7. Hi.Cyril..
    ഇന്നാണ് ഈ കഥ വായിച്ചത് മച്ചാന്റെ എഴുത്ത് ഒരു രക്ഷയും ഇല്ല🔥 കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല. Super❣️❣️

    1. വളരെ സന്തോഷം bro. ഇത്രയും വാക്കുകൾ തന്നെ ധാരാളം. ❤️❤️

  8. വളരെ വളരെ സന്തോഷം bro. നിങ്ങളുടെ ഇത്ര ഉത്സാഹം കണ്ടിട്ട് സന്തോഷിക്കാതിരിക്കാൻ കഴിയുന്നില്ല. നല്ല വാക്കുകള്‍ക്കും നന്ദി ❤️

    1. @സോജു. ഇത് നിങ്ങള്‍ക്ക് തന്ന റിപ്ലൈ ആണ്.

  9. ബ്രോ, നിങ്ങളുടെ കഥകൾ. Com ലെ കഥ ഞാൻ വായിച്ചിരുന്നു… എജ്ജാതി എഴുത്താണ് 💕…. ഒരു ത്രില്ലെർ സ്റ്റോറി എഴുതാൻ കഴിവുള്ള ആളാ 😱…..ഇതും അതുപോലെ ഒരു കിടിലൻ സ്റ്റോറി ആവട്ടെ… 𝓓𝓪𝓵𝓲𝓪😍

    1. അവിടെയുള്ള കഥ വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro. എന്തായാലും ഇവിടെ thriller ആയിട്ട് അല്ല എഴുതാന്‍ ഉദേശിച്ചത്… മനസ്സിൽ തോന്നുന്ന ഒരു ഫ്ലോയിൽ അങ്ങ് എഴുതുന്നു എന്നേയുള്ളു. പിന്നെ അവിടെയും ഇവിടെയും എന്റെ കഥകൾ വായിക്കുന്നതിൽ ഒരുപാട്‌ സന്തോഷമുണ്ട് bro❤️❤️

  10. പ്രവാസി അച്ചായൻ

    Cyril , താങ്കളുടെ സാംസൺ എന്ന കഴിഞ്ഞ കഥയിലെ നായകൻ ഒരു അഭിനവ കാസനോവ ആയിരുന്നു . എന്നാൽ ഈ കഥയിലെ നായകൻ തികഞ്ഞ സദാചാരക്കാരൻ . റൂബിൻ തൻ്റെ ഭാര്യയുടെ അകാലത്തിൽ ഉണ്ടായ വേർപാടും അതിന്റെ വേദനയും പേറുമ്പോൾ , സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരു റൊമാൻ്റിക്ക് മൂഡിലേക്ക് മാറാൻ അവൻ്റെ മനസ് അനുവദിക്കുന്നില്ല ….ഭാര്യയുടെ ഇരട്ടസഹോദരിക്ക് അവനോട് ഭയങ്കര പ്രേമവും .
    എന്തായിത്തീരുമെന്ന് അറിയാൻ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..
    தம்பி, என்ன சொல்வதென்றே தெரியவில்லை, மிக அருமையான கதை
    🌷🌷🌷🙏🙏🙏❤️❤️❤️

    1. നിങ്ങളുടെ കമന്റ് കണ്ടത്തില്‍ ഒത്തിരി സന്തോഷം അച്ചായാ. ഇനി എന്തായിത്തീരുമെന്ന് കാത്തിരുന്നു കാണാം. என்ன சொல்லவேண்டும் என்று தெரியாவிட்டாலும் பரவாயில்லை.. எல்லாமே எனக்கு புரிகிறது. நல்ல வார்த்தைகளுக்கு மிக்க நன்றி ❤️❤️❤️

      1. പ്രവാസി അച്ചായൻ

        Cyril , ഒന്നര പതിറ്റാണ്ട് ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഞാൻ തമിഴ് നന്നായി സംസാരിക്കും , വായിക്കാനും അറിയാം . എന്നാൽ എഴുതാൻ അത്ര വശമില്ല . Google Translate ഉപയോഗിച്ചാണ് ഒരു വാചകം കമൻ്റിൽ ഇട്ടത് .
        😂😂

        1. എന്തായാലും നന്നായിരുന്നു 😀

  11. 89 പേജ് ദാ പറയുന്നതിനകത്തത്തുതീർന്നു അമ്മാതിരി എഴുത്തല്ലേ ബ്രോ ❤️ keep continuing 👍🏻

    1. വളരെ സന്തോഷം bro. നല്ല വാക്കുകള്‍ക്കും നന്ദി ❤️❤️

  12. ഇതൊക്കെയാണ് കഥ👌🏻💯

    1. വളരെ നന്ദി. വെറും രണ്ടു വാക്കുകൾ ആണെങ്കിലും വളരെയേറെ സന്തോഷിപ്പിച്ചു

  13. Super♥️♥️♥️

  14. ♥️♥️♥️

  15. 𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒

    👌❤️❤️

      1. Soooooooper story bro
        Next part എന്ന് വരും
        ആകാംഷയോടെ നിങ്ങളുടെ ഒരു ആരാധകൻ

        1. Thanks bro❤️.
          ദിവസത്തിന്റെ അധിക സമയവും എന്റെ ജോലിയിൽ തീരും. പിന്നെ എഴുതാനുള്ള ആ മൂടും സാഹചര്യവും വേണം. സോ കഴിയുന്നതും വേഗം എഴുതി submit ചെയ്യാൻ ശ്രമിക്കാം bro.

  16. ഓ..മച്ചാ. നിങ്ങൾ വീണ്ടും return😂❤️

    ഒന്നുരണ്ട് ദിവസമായി പ്രതീക്ഷിച്ചിരുന്ന കഥകളുടെ തുടർഭാഗങ്ങളൊന്നും വരുന്നില്ലല്ലൊ എന്ന് സാഡടിച്ചിരിക്കുമ്പോഴാണ് മുൻകൂട്ടി അറിയിക്കാതെയുള്ള ബ്രോടെ അപ്രതീക്ഷിതമായ മാസ്സ് entry…. ഈ വരവ് എന്തായാലും പൊളിച്ച്…

    കഴിഞ്ഞ ഭാഗം വായിച്ച ശേഷം അഭിപ്രായം പറയാൻ പറ്റിയില്ല… അതിന്റെ എല്ലാത്തിന്റെയും ചേർത്ത് ഈ പാർട്ടിലങ്ങ് തീർത്തേക്കാം…,അപ്പൊ., ഇനി വൈകിക്കുന്നില്ല പോയി വായിച്ചിട്ട് വരട്ടെ… ❤️🔥

    1. വളരെ വളരെ സന്തോഷം bro. നിങ്ങളുടെ ഇത്ര ഉത്സാഹം കണ്ടിട്ട് സന്തോഷിക്കാതിരിക്കാൻ കഴിയുന്നില്ല. നല്ല വാക്കുകള്‍ക്കും നന്ദി ❤️

Leave a Reply

Your email address will not be published. Required fields are marked *