പെട്ടന്ന് എന്റെ മുഖം വലിഞ്ഞു മുറുകി. ആ മൂന്ന് ആണുങ്ങളെ അവള്‍ സൂചിപ്പിച്ചപ്പോ എന്തിനാണ് അവള്‍ക്ക് ദേഷ്യവും വെറുപ്പും ഉണ്ടായത്…? അവിടെ എന്താണ് സംഭവിച്ചത്…?
നിസ്സാരമായ കാര്യങ്ങള്‍ക്കൊന്നും ഡാലിയ ദേഷ്യപ്പെടാറില്ല.. വെറുപ്പും പ്രകടിപ്പിക്കാറില്ല. അങ്ങനെയാണെങ്കില്‍ അവന്മാർ അനാവശ്യമായ എന്തോ പറഞ്ഞ് ഡാലിയേ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞുയർന്നു. രക്തം തലച്ചോറില്‍ ഇരച്ചുകയറി. ഇപ്പോഴും കണ്ണുമടച്ച് കിടക്കുന്ന ഡാലിയയുടെ മുഖത്ത് ഞാൻ സൂക്ഷിച്ചു നോക്കി. ഇപ്പോഴും ദേഷ്യം വെറുപ്പും അവള്‍ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സ്പഷ്ടമായി ഞാൻ കണ്ടു.
വണ്ടിക്കകത്തുള്ള അന്തരീക്ഷത്തെ പോലും എന്റെ കോപം ബാധിച്ചത് പോലെ ഡാലിയ പെട്ടന്ന് പിടഞ്ഞെഴുനേറ്റ് സീറ്റ് നേരെയാക്കി ഇരുന്നിട്ട് വെപ്രാളം പിടിച്ചെന്നേ നോക്കി.
“എന്തുപറ്റി ചേട്ടാ..? മുഖം എന്താ വല്ലാണ്ടിരിക്കുന്നേ….?” ഡാലിയ അസ്വസ്ഥതയോടെ ചോദിച്ചു.
“യേയ്.. ഒന്നുമില്ല…” പെട്ടന്ന് ദേഷ്യം അടക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ അവളെ നോക്കാതെ പറഞ്ഞു. എന്നിട്ട് വണ്ടി ഞാൻ സ്ലോ ചെയ്തു.
അവൾ എന്തോ പറയാൻ വായ് തുറന്ന സമയം ഞാൻ ഒരു ഹോട്ടലിന് മുന്നില്‍ വണ്ടി നിര്‍ത്തി.
“വാ, ഇവിടത്തെ ഫുഡിന് പ്രത്യേക ടേസ്റ്റാണ്, നമുക്ക് കഴിച്ചിട്ട് പോകാം.” പറഞ്ഞിട്ട് വണ്ടി ഓഫ് ചെയ്ത് ഞാൻ ഇറങ്ങി. അവളും ഇറങ്ങി എന്റെ കൂടെ നടന്നു.
Backy evide? Why so late.
Any update bro