ഡാലിയ എന്നെ കളിയാക്കി ഒന്ന് ചിരിച്ചു. “ചേട്ടന്റെ മൊബൈൽ എന്റെ റൂമിൽ ചാർജ് ചെയ്യാൻ കുത്തി വച്ചിട്ടുണ്ട്. കഴിച്ച ശേഷം എടുത്തു തരാം.” അവള്‍ പറഞ്ഞു.
ഉടനെ ആരും കാണാതെ ഞാൻ മേശയ്ക്ക് അടിയിലൂടെ ഡാലിയയുടെ തുടയിൽ പതിയെ ഒരു നുള്ള് കൊടുത്തു. ഉടനെ അവളുടെ മുഖം തുടുത്തു കേറി.
ഞാൻ തുടയിൽ നിന്നും കൈ മാറ്റാൻ തുടങ്ങിയതും അവള്‍ എന്റെ കൈ ഒന്ന് അമർത്തി പിടിച്ചിട്ട് വിട്ടു.
എല്ലാവർക്കും ഫുഡ് വിളമ്പി വല്യമ്മയും ആന്റിയും ഇരുന്ന ശേഷമാണ് എല്ലാവരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയത്.
“റൂബി ബ്രോ, എല്ലാ എക്യുപ്മെൻസോടു കൂടി ഒരു ടീ ഫാക്ടറി തുടങ്ങി റണ്ണിങ് കണ്ടിഷണിൽ എത്തിക്കാൻ അപ്രോക്സിമേറ്റായി എത്ര ചിലവ് വരുമെന്നാ ബ്രോയുടെ ഒരു എസ്റ്റിമേഷൻ…?” കഴിക്കുന്നതിനിടെ രാഹുല്‍ ചോദിച്ചു.
ഉടനെ ഞാൻ അവനെ ഒന്ന് ആലോചനയോടെ നോക്കി.
“ഒരു ഐഡിയ കിട്ടാനായി ഓണം കഴിഞ്ഞ് ഞങ്ങൾ തിരികെ പോയതും ചെറിയൊരു റിസര്‍ച്ച് നടത്തി. കൂടാതെ ഇതിനെ കുറച്ചൊക്കെ അറിയാവുന്ന ഒത്തിരി പേരോടും ഞങ്ങൾ അന്വേഷിച്ചായിരുന്നു. പിന്നെ അതിനെ കുറിച്ച് ബ്രോയോടും ഞങ്ങൾ ഫോണിലൂടെ ഒരുപാട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയത് ബ്രോക്കും അറിയാമല്ലോ..!!”
“ഓഹോ, മറ്റുള്ളവരോട് നിങ്ങൾ അന്വേഷിച്ചപ്പോ നിങ്ങൾക്ക് എന്താണ് അറിയാൻ കഴിഞ്ഞത്…?” അങ്കിള്‍ ചോദിച്ചു.
“സ്ഥലം വാങ്ങണം, ഫാക്ടറി കെട്ടണം, എക്യുപ്മെൻസ് വാങ്ങണം, ലൈസൻസ് എടുക്കണം, പിന്നെ ജോലിക്ക് ആളെ ഹയര്‍ ചെയ്യണം, വേറെയും അല്ലറചില്ലറ ചിലവുകള്‍ എല്ലാം ചേര്‍ത്തു 90 ലക്ഷം മുതല്‍ ഒരു കോടി അഞ്ച് ലക്ഷം വരെ വേണ്ടിവരുമെന്നാ പറയുന്നത്.” ഫ്രാന്‍സിസ് അല്‍പ്പം ഉത്കണ്ഠ പ്രകടിപ്പിച്ചു.
Backy evide? Why so late.
Any update bro