“വേണ്ടി വന്നാൽ അത്രയും കാശൊക്കെ ഞങ്ങൾക്ക് അറേഞ്ച് ചെയ്യാൻ കഴിയും റൂബി ബ്രോ…. പക്ഷേ എന്നാലും ഇതില്‍ നിന്റെ വാക്കാണ് ഫൈനല്‍. നിന്റെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി മതി എന്നാണ് ഞങ്ങൾ എട്ടുപേരും ഒരുപോലെ തീരുമാനിച്ചിരുന്നത്.” അഭിനവ് പറഞ്ഞു.
“നിങ്ങൾ രണ്ടു ദിവസം മുമ്പ് ഫോണിലൂടെ ടീ ഫാക്ടറിയുടെ കാര്യം സൂചിപ്പിച്ചതും എനിക്ക് വേണ്ടപ്പെട്ട ചിലരോട് മൊത്തം കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു.”
“ഏഹ്… സത്യമോ…!?” രാഹുല്‍ ആശ്ചര്യപ്പെട്ടു.
“എന്നാൽ അന്വേഷിച്ച് മനസ്സിലാക്കിയ കാര്യം ഞങ്ങളോട് പറ ബ്രോ…” അഭിനവ് തിടുക്കം കൂട്ടി.
“പുതിയ ഫാക്ടറി തുടങ്ങാൻ ഉണ്ടാവുന്ന ചിലവിനെ കുറിച്ചും, പിന്നെ സ്ഥലവും ഫാക്ടറിയും എക്യുപ്മെൻസ് ഉള്‍പ്പെടെ വിൽക്കാന്‍ കിടക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാക്ടറികളേ കുറിച്ചുമൊക്കെ ഞാൻ അന്വേഷിച്ചായിരുന്നു.” ഞാൻ പറഞ്ഞതും എട്ടു മുഖങ്ങളില്‍ ആശ്ചര്യം നിറയുന്നത് കണ്ട് അങ്കിളും വലിയച്ഛനും ചിരിച്ചു.
“ഇത്ര പെട്ടന്ന് ബ്രോ അതിനെ കുറച്ചൊക്കെ അന്വേഷിച്ച് കഴിഞ്ഞോ…!!!” അന്‍സാര്‍ വായും പൊളിച്ച് എല്ലാവരെയും നോക്കി.
“ആശ്ചര്യം ഒന്നും വേണ്ട. പണ്ടു തൊട്ടേ റൂബി അങ്ങനെയാണ്.” വലിയച്ഛന്‍ ഉറക്കെ ചിരിച്ചു. “അവന് ഇഷ്ടമുള്ള ആരെങ്കിലും എന്തെങ്കിലും ചെറിയ കാര്യം അവനോട് വെറുതെ സൂചിപ്പിച്ചാൽ പോലും അവന്‍ അതിന്റെ A ടൂ Z വരെയുള്ള കാര്യങ്ങളെ കുറിച്ച് പൂര്‍ണമായി അന്വേഷിച്ച് കഴിയാതെ ഉറങ്ങില്ല.”
Backy evide? Why so late.
Any update bro