“അവരേ നമുക്ക് വിശ്വസിക്കം, അല്ലേ…!!” അസ്വസ്ഥതയോടെ ഫ്രാന്‍സിസ് ചോദിച്ചു. ഉടനെ മറ്റുള്ളവരുടെ മുഖത്തും അല്‍പ്പം അസ്വസ്ഥത പടർന്നു പിടിച്ചു.
“എന്നെ വിശ്വസം ഉണ്ടെങ്കിൽ മാത്രം നിങ്ങൾ സമ്മതിച്ചാല്‍ മതി. പേടി ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം. അപ്പോഴും എന്റെ ആവശ്യം ഉണ്ടെങ്കിൽ ഞാൻ കൂടെ തന്നെ ഉണ്ടാവും.” ഞാൻ പറഞ്ഞത് കേട്ട് അവർക്ക് പെട്ടന്ന് വിഷമം ഉണ്ടായി.
“ചേട്ടനെ വിശ്വസം ഇല്ലെന്നല്ല ഞങ്ങൾ പറഞ്ഞത്—” ഗായത്രി പറഞ്ഞതും ഞാൻ ചിരിച്ചു.
“ഇത്ര വലിയ തുക ആവുമ്പോ പേടി തോന്നണം. പേടി തോന്നുന്നത് സ്വാഭാവികമാണ്.” ഞാൻ പറഞ്ഞു. “എന്റെ സ്ഥലം ഇടപാടുകളും, പിന്നെ ലോഡ്ജ്, കോട്ടേജ്, ഹൗസിംഗ് വില്ലകള്‍, ഓഫീസ്, കൂടാതെ മറ്റ് പലതും ഞാൻ അവരെയാണ് ഏല്‍പ്പിക്കാറുള്ളത്. എനിക്ക് അവരെ വിശ്വാസമാണ്.”
“അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും പ്രശ്നമില്ല, ചേട്ടാ.” അശ്വതി ആശ്വാസത്തോടെ പറഞ്ഞു.
“പിന്നേ സെക്കന്‍ഡ് ഹാന്‍ഡ് ഫാക്ടറിയും രണ്ടെണ്ണം വില്ക്കാന്‍ കിടപ്പുണ്ട്.” ഞാൻ പറഞ്ഞു.
“ആണോ…!!” അന്‍സാര്‍ ഉത്സാഹത്തോടെ മറ്റുള്ളവരെ നോക്കി. “അതിന്റെ കാര്യങ്ങൾ എങ്ങനെയാണ് റൂബി ബ്രോ..?” അവന്‍ ചോദിച്ചു.
“അതിൽ ഒരെണ്ണം പോരെന്നാണ് അറിയാൻ കഴിഞ്ഞത്.”
“അപ്പോ രണ്ടാമത്തെ എങ്ങനെയാ…?” അഭിനവ് ഉത്സാഹത്തോടെ ചോദിച്ചു.
“രണ്ടാമത്തെ ഫാക്ടറി നല്ലതാണ്. പുതിയതാണ്. പക്ഷേ—”
“എന്താ ചേട്ടാ… അതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?” മിനി തിടുക്കപ്പെട്ട് ചോദിച്ചു.
Backy evide? Why so late.
Any update bro