“ഇതുവരെ ചേട്ടന്റെ ടീം ചേട്ടനെ വിളിച്ചില്ലേ…?” ഷാഹിദ എന്നോട് ചോദിച്ചു.
“ഇല്ല, വിളിച്ചില്ല.” മറുപടി ഞാൻ പറഞ്ഞു. “പിന്നെ ആ സ്ഥലവും ഫാക്ടറിയും സകല എക്യുപ്മെൻസും ഉള്‍പ്പെടെ മാക്സിമം 55 ലക്ഷത്തിന് വില്ക്കാന്‍ സമ്മതമാണെങ്കിൽ വെറും രണ്ടു ദിവസത്തില്‍ കംപ്ലീറ്റ് ഇടപാടും ചെയ്തു ഞാൻ വാങ്ങിച്ചോളാമെന്ന് അറിയിക്കാനും എന്റെ ടീമിനേ ഞാൻ ഏല്പിച്ചിട്ടുണ്ട്.”
അത്രയും പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ അവർ എട്ടു പേരെയും മാറിമാറി നോക്കി. ഉടനെ അവർ തമ്മില്‍ പരസ്പ്പരം നോക്കി എന്തോ തീരുമാനം എടുത്തത് പോലെ പുഞ്ചിരിച്ചു.
“ആ ഫാക്ടറി വാങ്ങിക്കാൻ ഞങ്ങൾക്ക് പേടി ഒന്നുമില്ല. പക്ഷേ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ബ്രോ…?” അന്‍സാര്‍ എന്നോട് ചോദിച്ചു.
“വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിൽ പുതിയതായി തുടങ്ങുന്നതിനേക്കാൾ നല്ലത് അതിനെ വാങ്ങുന്നതായിരിക്കും.” ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ഞാൻ തന്നു കഴിഞ്ഞു. എന്റെ അഭിപ്രായവും ഞാൻ പറഞ്ഞു. ഇനി എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.” ഞാൻ കൂട്ടിച്ചേര്‍ത്തു.
“ഫാക്ടറിയും സ്ഥലവും എല്ലാം കൂടി എത്ര സെന്റ് ഉണ്ടാവും…?” അങ്കിള്‍ എന്നോട് ചോദിച്ചു.
“ഒരു ഏക്കർ ഉണ്ട്. അതിന്റെ നടുവിലാണ് ഫാക്ടറി.” ഞാൻ പറഞ്ഞു.
“എടാ മോനെ… ഒരു ഏക്കർ സ്ഥലവും, ഫാക്ടറിയും, പുതിയ എക്യുപ്മെൻസും എല്ലാം വെറും 55 ലക്ഷത്തിന് വിറ്റാൽ അവര്‍ക്ക് വന്‍ നഷ്ട്ടമല്ലേടാ…? അവർ ഒരിക്കലും ഈ വിലക്ക് സമ്മതിക്കില്ല.” അങ്കിള്‍ പറഞ്ഞു.
Backy evide? Why so late.
Any update bro