ട്വിൻ ഫ്ലവർസ് 4 [Cyril] 844

 

“ആ ഒരു ഏക്കർ സ്ഥലം അവർ അധ്വാനിച്ച് വാങ്ങിച്ചതല്ല അങ്കിള്‍. പണ്ട്‌ ആ സ്ഥലത്തിന്റെ ഉടമസ്ഥനായിരുന്ന ഒരു കോടീശ്വരനെ ഇവർ തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. എന്നിട്ട് അതിൽ നിന്നും അയാളെ രക്ഷപ്പെടുത്താനായി ആ ഒരു ഏക്കർ സ്ഥലം ഇവർ എഴുതി വാങ്ങിച്ചു. പിന്നെ ഫാക്ടറിയില്‍ ആവശ്യമായ എക്യുപ്മെൻസ് പലതും ഇന്ത്യയില്‍ പല സ്ഥലങ്ങളിലായി കസ്റ്റംസ് പിടിച്ചിട്ടിരുന്ന സാധനങ്ങളാണ്. കാണേണ്ടവരെ കണ്ട് അവര്‍ക്ക് ആ എക്യുപ്മെൻസിന്റെ യാഥാര്‍ത്ഥ വിലയുടെ ഇരുപത് ശതമാനം മാത്രം കാശും, പിന്നേ അവരുടെ ഭാര്യമാരുടെ സഹകരണം കൊണ്ടും നേടിയതാണ്. സത്യത്തിൽ ആ ഫാക്ടറി കെട്ടാന്‍ മാത്രമാണ് കുറച്ച് കാശ് ചിലവാക്കിയത്. എല്ലാം കണക്കുകൂട്ടി നോക്കിയാൽ അവർ ചിലവാക്കിയ കാശിനേക്കാൾ കൂടുതലാണ് ഞാൻ ഓഫർ ചെയ്യുന്നത്.” അത്രയും പറഞ്ഞു ഞാൻ നിർത്തി.

 

ഞാൻ പറഞ്ഞത് കേട്ട് മൊത്തം പേരും കഴിക്കാൻ പോലും മറന്ന് എന്റെ മുഖത്ത് തന്നെ മിഴിച്ച് നോക്കിയിരുന്നു.

 

ഒടുവില്‍ വല്യച്ഛന്‍ തലയാട്ടി. എന്നിട്ട് അഭിമാനത്തോടെ ചിരിച്ചു. “നിനക്ക് ബിസിനസ്സ് ചെയ്യാൻ മാത്രമല്ല, സാഹചര്യം മുതലെടുത്ത് പ്രവര്‍ത്തിക്കാനും അറിയാം.” പുള്ളി പറഞ്ഞു. “പക്ഷേ മോനെ, ഇത്തരം വിവരങ്ങൾ ഒക്കെ ശേഖരിക്കുന്നത് വളരെ അപകടകരമാണ്. നി ശെരിക്കും സൂക്ഷിക്കണം.” വല്യച്ചൻ സീരിയസ്സായി പറഞ്ഞു.

 

“എഡ്വിന്‍ പറഞ്ഞത് ശരിയാണ് മോനെ.” അങ്കിള്‍ വല്യച്ചനെ പിന്താങ്ങി.

 

“എനിക്കറിയാം അങ്കിള്‍.” ഞാൻ പറഞ്ഞു. “പക്ഷേ ഞാനായിട്ട് ആര്‍ക്കും എതിരായി പ്രവർത്തിക്കാതിരുന്നാൽ അവരാരും എന്റെ പുറകെ വരില്ല.”

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *