അടുത്തായി വേറെ ബേക്കറികൾ ഉണ്ടെങ്കിലും ആറ് കിലോമീറ്റർ അകലെയുള്ള ഈ ബേക്കറി അവര്‍ സെലക്ട് ചെയ്തത് എന്നോട് സംസാരിക്കാൻ കൂടുതൽ സമയം വേണം എന്നുള്ളത് എനിക്ക് മനസ്സിലായി.
അര കിലോമീറ്റർ പിന്നിട്ട ശേഷം അങ്കിള്‍ ഒന്ന് ചുമച്ചു. എന്നിട്ട് തല ചെരിച്ച് എന്നെ നോക്കി.
“റൂബി..” അങ്കിള്‍ പതിയെ തുടങ്ങി. “ഞങ്ങളുടെ രണ്ട് പൊന്ന് മക്കളെയും വേദനിപ്പിക്കുന്ന നോട്ടം പോലും നോക്കാതെയാണ് ഞങ്ങൾ വളർത്തിയത്, അത് നിനക്കും നന്നായറിയാം. അവർ സങ്കടപ്പെടുന്നതും വേദനിക്കുന്നതും ഒന്നും ഞങ്ങൾക്ക് ഇഷ്ട്ടമല്ല. പക്ഷേ തീരാത്ത ദുഃഖവും തന്നിട്ട് നമ്മുടെ ഡെയ്സി പോയി. ഇപ്പൊ ഞങ്ങൾക്ക് ഡാലിയ മാത്രമേ മകളായി ഉള്ളു.”അങ്കിള്‍ എന്നെ നോക്കി അത്രയും പറഞ്ഞിട്ട് വല്യച്ചനെ തിരിഞ്ഞു നോക്കി.
വല്യച്ചൻ ഒന്നും മിണ്ടാതെ പുറത്ത് നോക്കി ഇരിക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.
“ഡെയ്സി നിന്നെ സ്നേഹിച്ചത് പോലെ ഡാലിയയും നിന്നെ സ്നേഹിക്കുന്നു എന്ന് പണ്ട് മുതലേ ഞങ്ങൾ എല്ലാവർക്കും അറിയാവുന്ന സത്യമാണ്. പക്ഷേ അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.”
അന്നേരം ഞങ്ങൾ ബേക്കറിക്ക് മുന്നില്‍ എത്തിയതും അങ്കിള്‍ സംസാരം നിര്‍ത്തി. അസ്വസ്ഥതയോടെ ഞാനും അവരുടെ കൂടെ ബേക്കറിയിൽ പോയി. അങ്കിളും വല്യച്ചനും ഒരുപാട് സാധനങ്ങള്‍ അവിടെ നിന്നും വാങ്ങി. അധികവും കുട്ടികള്‍ക്ക് വേണ്ടിയാണ് അവർ വാങ്ങിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു.
ഒടുവില്‍ എല്ലാം വാങ്ങിച്ചു കൊണ്ട് ഞങ്ങൾ വണ്ടിയില്‍ വന്നു കേറി. വണ്ടി നീങ്ങാന്‍ തുടങ്ങിയതും അങ്കിള്‍ തുടർന്നു…,
Backy evide? Why so late.
Any update bro