“നീയും ഡെയ്സിയും കല്യാണം കഴിച്ച ശേഷം ഡാലിയയുടെ മനസ്സ് മാറ്റി അവളെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി, ഞാനും, നിന്റെ ആന്റിയും, വല്യച്ചനും, വല്യമ്മയുമെല്ലാം ഒരുപാട് ശ്രമിച്ചു നോക്കിയതാണ്. പക്ഷേ ഈ ഒരു കാര്യത്തിൽ അവളുടെ പിടിവാശി ഭയങ്കരമായിരുന്നു. ഇനി വിവാഹ കാര്യവും പറഞ്ഞ് ആരെങ്കിലും ചെന്നാല്‍ ഈ വീടും നാടും വിട്ട് അവള്‍ പോകുമെന്ന് പറഞ്ഞപ്പോ പിന്നേ ഞങ്ങൾ നാലു പേര്‍ക്കും അവളോട് വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കാനുള്ള ധൈര്യം വന്നതേയില്ല.”
അത്രയും പറഞ്ഞിട്ട് അങ്കിള്‍ ഒന്ന് നിര്‍ത്തിയ ശേഷം നിറഞ്ഞിരുന്ന കണ്ണുകൾ തുടച്ചു.
ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു. ഇങ്ങനെയൊക്കെ നടന്നത് ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഡാലിയയെ വിചാരിച്ച് എനിക്ക് വല്ലാത്ത സങ്കടം വന്നു. ഉള്ളില്‍ വല്ലാത്ത നീറ്റലും അനുഭവപ്പെട്ടു.
കണ്ണുകൾ തുടച്ച ശേഷം അങ്കിള്‍ പിന്നെയും തുടർന്നു…,
“പിന്നീട് ഡെയ്സി നമ്മൾ എല്ലാവരെയും വിട്ടു പോയി.”അങ്കിള്‍ ഭയങ്കര വിഷമത്തോടെ പറഞ്ഞു. “എല്ലാവരെയും പോലെ ഡാലിയക്കും ഡെയ്സി പോയതില്‍ വിഷമം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ അവള്‍ക്ക് നിന്നെ കിട്ടുമെന്ന പ്രതീക്ഷ കൂടി ഉണ്ടായിരുന്നു എന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.”
അങ്കിള്‍ ഒരിക്കല്‍ കൂടി നിര്‍ത്തി. ശേഷം പുഞ്ചിരിച്ചു. എന്നിട്ട് അല്‍പ്പനേരം പുറത്ത് നോക്കിയിരുന്നിട്ട് പിന്നെയും എന്റെ മുഖത്ത് കണ്ണുകൾ നട്ടു.
“നിന്നോടുള്ള ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം അവള്‍ക്ക് ഇല്ലായിരുന്നു. അവള്‍ക്കുവേണ്ടി നിന്നോട് സംസാരിക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ എല്ലാം വിധി പോലെ നടക്കട്ടെ എന്ന് കാത്തിരുന്നു. ഈ ഓണത്തിന് നി നാട്ടില്‍ വന്ന ശേഷം മുതല്‍ നിന്റെ ദുഃഖം കുറച്ചൊക്കെ കുറഞ്ഞു വരുന്നത് ഞങ്ങൾ എല്ലാവരും കാണുന്നുണ്ടായിരുന്നു. നിന്നില്‍ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം ഞങ്ങൾ നാലുപേരും നല്ലതുപോലെ നിരീക്ഷിച്ചു കൊണ്ടുമിരുന്നു.”
Backy evide? Why so late.
Any update bro