അതേ പുഞ്ചിരിയോടെ തന്നെ എന്റെ മുഖത്ത് നോക്കി ഇരിക്കുന്ന അങ്കിളും വല്യച്ചനേയും ഞാൻ നോക്കി. എന്നെ തന്നെ ആശങ്കയോടെ നോക്കി ഇരിക്കുന്ന അവരുടെ മുഖത്ത് പെട്ടന്ന് ആശ്വാസം ഉണ്ടായത് ഞാൻ കണ്ടു. എന്റെ കണ്ണുകളില്‍ നിന്നും, എന്റെ പുഞ്ചിരിയിൽ നിന്നുമൊക്കെ അവര്‍ക്ക് വേണ്ട മറുപടി ലഭിച്ചത് പോലെ അവർ രണ്ടുപേരുടെ മുഖവും പ്രസന്നമായി. അവരും പെട്ടന്ന് പുഞ്ചിരിച്ചു. എന്നിട്ട് പുറത്ത് നോക്കിയിരുന്നു.
ഒരു മിനുട്ട് കഴിഞ്ഞ് ഞാൻ വീട്ട് മുറ്റത്ത് വണ്ടി കൊണ്ട് നിര്‍ത്തി. കുട്ടികൾ കൂവി വിളിച്ചു കൊണ്ട് ഓടി വരുന്നത് കണ്ട് ഞങ്ങൾ മൂന്നുപേരും ചിരിയോടെ വണ്ടിയില്‍ നിന്നിറങ്ങി.
അങ്കിളും വല്യച്ചനും കൂടി കുട്ടികള്‍ക്ക് വേണ്ടി വാങ്ങിച്ച് മാറ്റി വച്ചിരുന്ന അഞ്ച് കിറ്റുകൾ എടുത്ത് അഞ്ചു പേര്‍ക്കും കൊടുത്തു. അവർ അതും വാങ്ങി അങ്കിള്‍ക്കും വല്യച്ചനും ഉമ്മ കൊടുത്തിട്ട് വീട്ടിനകത്തേക്ക് ഓടിപ്പോയി.
അന്നേരം ഡാലിയ പുറത്തേക്ക് വന്നു. എന്നെ കണ്ടതും പെണ്ണിന് നാണവും സന്തോഷവും എല്ലാം മുഖത്ത് ഉണ്ടായിരുന്നു.
“ചേട്ടന്റെ ഈ മൊബൈലില്‍ 150 കോളുകളും മുന്നൂറ് മെസേജുകളും വന്നിട്ടുണ്ടാകും. ഇന്നാ ഈ സാധനം ചേട്ടൻ തന്നെ വച്ചോ.” ഡാലിയ തലയാട്ടി കൊണ്ട് എന്റെ മൊബൈൽ എനിക്ക് തന്നു.
“ശെരി ഞാൻ വീട്ടില്‍ പോകുന്നു. കുറച്ച് കഴിഞ്ഞ് തിരികെ ഇങ്ങോട്ട് വരാം.” പറഞ്ഞിട്ട് ഞാൻ വണ്ടിയില്‍ കേറി. ഉടനെ ഡാലിയയുടെ മുഖം മങ്ങി.
എതിർത്ത് എന്തോ പറയാൻ തുടങ്ങിയെങ്കിലും ഒന്നും പറയാതെ അവള്‍ പെട്ടന്ന് വായടച്ചു. എന്നിട്ട് ദേഷ്യത്തില്‍ വെട്ടി തിരിഞ്ഞ് അവള്‍ വീട്ടിനകത്തേക്ക് പോയി. അങ്കിളും വല്യച്ചനും എന്തോ തമാശ കണ്ട പോലെ ചിരിച്ചിട്ട് അവരും അകത്തേക്ക് പോയി.
Backy evide? Why so late.
Any update bro