ഞാനും ചേട്ടനെ വിചാരിച്ച് പുഞ്ചിരിച്ചു.
“അവന്റെ ബിസിനസ്സ് തല്‍കാലം അവിടെതന്നെ നില്‍ക്കട്ടെ. ഇപ്പൊ കുറച്ച് ഉപദേശങ്ങള്‍ തരാൻ ഞാൻ ആഗ്രഹിക്കുന്നു.”
ആന്റി പറഞ്ഞതും അവർ എട്ടുപേരും ശ്രദ്ധയോടെ ആന്റിയെ നോക്കിയിരുന്നു. ഞാനും ആന്റി പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ ആകാംഷയോടെ ഇരുന്നു.
“നിങ്ങൾ തകര്‍ച്ചയിൽ വീഴാതിരിക്കാനും ഫലപ്രദമായി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമുള്ള ചാതുര്യം അവന്‍ നിങ്ങള്‍ക്ക് പകര്‍ന്നു തന്നാൽ ഊഗോ ഇല്ലാതെ അതൊക്കെ സ്വീകരിക്കണം. പക്ഷേ അവന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ട്ടമായില്ലെങ്കിൽ അതിനെ നിങ്ങൾ അവനോട് മടി കൂടാതെ തുറന്നു പറയണം. അങ്ങനെ ചെയ്താല്‍ മനസ്സിൽ ഒരിക്കലും ഊഗോയും പകയും വളറില്ല.”
ആന്റി പറഞ്ഞത് കേട്ട് മിനിയും ബാക്കി ഏഴു പേരും അസ്വസ്ഥതയോടെ പരസ്പരം നോക്കി.
“ചേട്ടന്റെ എക്സ്പീരിയൻസ് എന്താണെന്ന പൂര്‍ണ വിവരം ഞങ്ങൾക്ക് ഇല്ലെങ്കിലും, കുറച്ചൊക്കെ ഞങ്ങൾ അറിഞ്ഞത് വച്ച് ചേട്ടൻ അപാര കഴിവുള്ള ആളാണെന്ന് അറിയാം. അതുകൊണ്ട് ചേട്ടൻ പറയുന്നത് എന്തും കേള്‍ക്കാനും ചെയ്യാനും ഞങ്ങൾ തയാറാണ്.” ഗായത്രി സീരിയസ്സായി പറഞ്ഞു. ഉടനെ മറ്റുള്ളവരും തലയാട്ടി ഗായത്രി പറഞ്ഞതിനോട് യോജിച്ചു.
ഉടനെ ആന്റി പുഞ്ചിരിച്ചു.
“പിന്നേ, വേണ്ട ഇടത്തൊക്കെ അവന്‍ നിങ്ങളെ ഉപദേശിക്കും, നല്ലതാണെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം. ഇല്ലെങ്കില്‍ തള്ളിക്കളഞ്ഞാൽ മതി. അവന്‍ അത് മനസ്സിലാക്കി നല്ല മനസ്സോടെ തന്നെ എടുക്കും. പിന്നീട് അവന്‍ സൂക്ഷ്മമായി എല്ലാം നിരീക്ഷിച്ച് ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടാത്ത ഉപദേശങ്ങള്‍ തരുന്നതും അവന്‍ തീര്‍ച്ചയായും ഒഴിവാക്കും.” പറഞ്ഞിട്ട് ആന്റി ചിരിച്ചു. “അതാണ് അവന്റെ സ്വഭാവം.”
Backy evide? Why so late.
Any update bro