“അവസാനം വരെ ഇതുപോലെ ട്രാഫിക് കുറവാണെങ്കിൽ നാല് മണിക്കൂര്‍ മതിയാവും.” ചേട്ടൻ മറുപടി തന്നു. “വേണേൽ നി കിടന്ന് മയങ്ങിക്കൊ.”
“വേണ്ട ചേട്ടാ, എനിക്ക് ഉറക്കം വരുന്നില്ല.” ഞാൻ പറഞ്ഞു.
എന്റെ മനസ്സ് മുഴുവനും ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ചേട്ടൻ എത്ര പേര്‍ക്കാ ജോലി കൊടുത്തിരിക്കുന്നത്….! നീലഗിരിയിൽ എന്തൊക്കെ പ്രശ്നങ്ങളാണ് സംഭവിച്ചിരിക്കുന്നത്….! അല്ലി, അരുള്‍, മല്ലിക, സാമുവേല്‍ — ഇവരെ പോലെ എത്രയെത്ര പേരാവും കുഞ്ഞമ്മ കാരണം നരക യാതനകള്‍ അനുഭവിച്ചിട്ടുണ്ടാവുക…!? എത്രയെത്ര കുടുംബാംഗങ്ങളെ കുഞ്ഞമ്മ കാരണം പലർക്കും നഷ്ട്ടപ്പെട്ടിട്ടുണ്ടാവും…??!!
ചേട്ടനും സാമുവേല്‍ അണ്ണനും, പിന്നെ ഇവരുടെ കൂടെ ആരൊക്കെ ചേര്‍ന്നാണ് കുഞ്ഞമ്മയുടെ സാമ്രാജ്യം നശിപ്പിച്ചത് എന്നൊക്കെ അറിയാൻ അതിയായ ആഗ്രഹം ഇപ്പോഴും ഉണ്ട്.. പക്ഷേ എന്റെ സങ്കടവും ഭയവും കരച്ചിലും കാരണം തല്‍കാലം ആ ടോപ്പിക്ക് വേണ്ടെന്ന് ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ അതിനെ കുറിച്ച് പിന്നേ ചോദിച്ചില്ല.
ചേട്ടനെ ഓര്‍ത്ത് എനിക്ക് ഭയങ്കര അഭിമാനം തോന്നിയെങ്കിലും ചേട്ടന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും എനിക്ക് ഉണ്ടായിരുന്നു. ചേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാനും ചേട്ടൻ പോയ ലോകത്തേക്ക് തന്നെ പോകും. ചേട്ടൻ ഇല്ലാതെ ഒരു സെക്കന്റ് ജീവിക്കുന്ന കാര്യം പോലും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
ഇടക്കിടെ ചേട്ടനെ ഞാൻ പാളി നോക്കിക്കൊണ്ടിരുന്നു. കള്ളന്റെ ചുണ്ടില്‍ ലഹരി പിടിപ്പിക്കുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ചേട്ടന്റെ ഈ വശ്യമായ പുഞ്ചിരിയെ കുറിച്ച് എന്റെയും ഡെയ്സിയുടേയും കൂട്ടുകാരികൾ ഒത്തിരി കമന്റ് ചെയ്തിട്ടുള്ളതാണ്. എന്റെ കുഞ്ഞുനാൾ തൊട്ടേ മറ്റുള്ള പെൺകുട്ടികൾ ചേട്ടനെ നോക്കുന്നതും, നോക്കി ആസ്വദിക്കുന്നതും ഒന്നും എനിക്ക് ഇഷ്ട്ടമില്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആ കാര്യങ്ങള്‍ എന്റെ മനസ്സിൽ കിടന്ന് പുഴുങ്ങി എന്റെ സമാധാനം നഷ്ടമാകും. അപ്പോ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഞാൻ ചേട്ടനെ നുള്ളും, പതിയെ അടി കൊടുക്കും, കടിക്കും, വഴക്കിനും പോകും. പണ്ട് തൊട്ടുള്ള ആ ശീലങ്ങള്‍ ഇപ്പോഴും എനിക്ക് മാറിയിട്ടില്ല. പക്ഷേ ഞാൻ ചേട്ടനോട് വഴക്ക് കൂടാനുണ്ടായ കാരണങ്ങള്‍ മാത്രം പാവം ചേട്ടന് എത്ര ആലോചിച്ചാലും കണ്ടുപിടിക്കാൻ കഴിയില്ല.
Backy evide? Why so late.
Any update bro