അതുകേട്ട് ഞാനും പുഞ്ചിരിച്ചു. അവരെ പോലെതന്നെ ഡെയ്സിക്ക് കുഞ്ഞുങ്ങളെന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ട്ടമായിരുന്നു. അവള്‍ക്ക് മാത്രമല്ല, എനിക്കും ചേട്ടനും കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്. പിന്നെ ഡെയ്സിയും കുഞ്ഞും മരിച്ചു പോയ ശേഷം ചേട്ടന് എല്ലാ കുഞ്ഞുങ്ങളോടുള്ള സ്നേഹവും ഒരുപാട് വര്‍ദ്ധിക്കുകയാണ് ചെയ്തത്.
എന്നെ ചേട്ടന്റെ ഭാര്യയായി സ്വീകരിക്കുമോ എന്ന് ഇപ്പോഴും എനിക്കറിയില്ല. പക്ഷേ ചേട്ടൻ എന്നെ ഭാര്യയായി സ്വീകരിക്കുകയാണെങ്കിൽ ചേട്ടന്റെ ഇഷ്ട്ടം പോലെ എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും എന്റെ ചേട്ടന് ഞാൻ കൊടുക്കും.
പക്ഷേ ഒരു കാര്യമുണ്ട്..!! കല്യാണം കഴിഞ്ഞ് മൂന്ന് നാല് വര്‍ഷത്തേക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ ഞാൻ സമ്മതിക്കില്ല. കാരണം ആ മൂന്ന് നാല് വര്‍ഷമെങ്കിലും ചേട്ടനെ എനിക്കു മാത്രമായി വേണം… ചേട്ടന്റെ പൂര്‍ണ സ്നേഹവും എനിക്കു മാത്രമായി കിട്ടണം… ചേട്ടനെ മാത്രം എനിക്ക് സ്നേഹിക്കണം.., അപ്പോഴൊക്കെ ഞങ്ങളുടെ ഇടയില്‍ കുഞ്ഞുങ്ങള്‍ക്ക് പോലും സ്ഥാനമില്ല… കുഞ്ഞുങ്ങള്‍ പോലും ഞങ്ങളുടെ ഇടയില്‍ വരരുത്… വരാൻ ഞാൻ സമ്മതിക്കില്ല, അങ്ങനെ വന്ന് ചേട്ടന്റെ സ്നേഹത്തില്‍ പങ്കു പറ്റാൻ ഒന്നും ഞാൻ അനുവദിക്കുകയുമില്ല. മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം കുഞ്ഞുങ്ങള്‍ വന്നോട്ടെ, ഞങ്ങളുടെ സ്നേഹത്തില്‍ പങ്കു ചേര്‍ന്നോട്ടെ… അസൂയ തോന്നുമെങ്കിലും ഞാൻ സഹിച്ചോളാം.
“മനസ്സിലായല്ലോ…?” വാശിയോടെ ചോദിച്ചിട്ട് ഞാൻ ചേട്ടന്റെ തുടയിൽ വലിച്ച് ഒരു അടിയും കൊടുത്തു.
Backy evide? Why so late.
Any update bro