ഞാൻ പിന്നെയും അന്തംവിട്ട് വഴിയില്‍ തന്നെ നില്‍ക്കുകയായിരുന്നു. ചേട്ടൻ പിന്നെയും എന്റെ തോളത്ത് പിടിച്ചുകൊണ്ട് എന്നെ എന്റെ വീട്ടിലേക്ക് നയിച്ചു.
ഇത്തവണ ഞാൻ നടക്കാൻ തുടങ്ങിയപ്പോ ചേട്ടന്‍ എന്റെ തോളത്ത് നിന്നും കൈ മാറ്റിയില്ല.
“ഇതും ചേട്ടന്റെ ഒരു ബിസിനസ്സ് ആണോ…?” ഞാൻ ചോദിച്ചു.
“അതേ.. ബിസിനസ്സ് ആണെന്ന് പറയാം. മെയിനായി എന്റെ ബിസിനസ്സ് സേഫ്റ്റിയും, എന്റെ ബിസിനസ്സ് ആശ്രയിച്ച് ജോലി ചെയ്യുന്ന രണ്ടായിരത്തോളം സ്റ്റാഫ്സിന്റെ സേഫ്റ്റിയും, പിന്നെ നമുടെ കുടുംബത്തിന്റെ സേഫ്റ്റിക്കും വേണ്ടിയാണ് ഞാൻ എല്ലാവർക്കും ഒരു മുഴം മുന്നില്‍ എറിഞ്ഞു നില്‍ക്കുന്നത്…”
ഉടനെ ഞാൻ ചിരിച്ചു. “ഇത് വെറും ഒരു മുഴം ഒന്നുമല്ല, ചേട്ടാ.. ഇത് കിലോമീറ്ററുകളാണ് ചേട്ടൻ എറിഞ്ഞു നില്‍ക്കുന്നത്.”
അതുകേട്ട് ചേട്ടനും ചിരിച്ചു.
“ശെരി അത് പോട്ടെ. ഇപ്പൊ ആ സുമയെ വിളിക്കാൻ എന്താ കാരണം…?” ഞാൻ ചോദിച്ചു.
“ചിലരുടെ ഡീറ്റയിൽസ് വേണമായിരുന്നു…”
“ആരുടെ ഡീറ്റയിൽസ്…. എന്തിന്..?”
“എനിക്ക് വേണ്ടപ്പെട്ട ഒരാളെ അവർ ഉപദ്രവിക്കാൻ ശ്രമിക്കുകയാണോ എന്നറിയാൻ..”
“ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് അറിഞ്ഞാല്‍ പിന്നെ ചേട്ടൻ അവരെ എന്തു ചെയ്യും.”
“വെറുതെ അതുമിതും ചോദിക്കാതെ വേഗം നടക്ക് പെണ്ണേ.” ചേട്ടൻ പറഞ്ഞിട്ട് എന്റെ കൈയും പിടിച്ച് വേഗം നടന്നു.
എന്റെ കൈയും പിടിച്ചു ചേട്ടൻ നടന്നപ്പോ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഞാൻ മുഖം വീർപ്പിച്ചാണ് നടന്നത്.
Backy evide? Why so late.
Any update bro