മിനി സാധാരണയായി തന്നെയാ കണ്ണിറുക്കി കാണിച്ചത്. എന്നാലും എനിക്ക് മതമിളകി വന്നു. പക്ഷേ എങ്ങനെയോ ഞാൻ അടക്കി വച്ചു.
“ശെരി എല്ലാവരും വരൂ. നമുക്ക് തുടങ്ങാം.” അങ്കിള്‍ പറഞ്ഞതും എല്ലാവരും ഹാളില്‍ കൊണ്ട് വച്ചിരുന്ന ആഹാരത്തിന് ചുറ്റും ഇരുന്നു. മൂന്ന് മദ്യകുപ്പികളും ഉണ്ടായിരുന്നു.
ഞങ്ങൾ സ്ത്രീകൾ ഭക്ഷണം മാത്രമാണ് കഴിച്ചത്. ആണുങ്ങള്‍ മദ്യപിക്കാനും തുടങ്ങി.
“ഇനി നിങ്ങൾ നാലും കൂടി തുടങ്ങാൻ പോകുന്ന ബിസിനസ്സിനെ കുറിച്ച് പറഞ്ഞേ, കേള്‍ക്കട്ടെ…” മൂന്ന് പെഗ് കുടിച്ചു കഴിഞ്ഞ് പപ്പ കുടി നിർത്തി അന്‍സാര്‍ ചേട്ടനും കൂട്ടരെയും നോക്കി ആവശ്യപ്പെട്ടതും കളിയും ചിരിയുമെല്ലാം നിന്നു.
“ഒരു ടീ ഫാക്ടറി റൺ ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം ഞങ്ങൾ അതിനെ റൂബി ബ്രോയോടും സൂചിപ്പിച്ചിരുന്നു.” അന്‍സാര്‍ ചേട്ടൻ പറഞ്ഞു. “പിന്നീട് വരുമാനവും സാഹചര്യം കണ്ടത് പോലെ വേറെയും ബിസിനസ്സ് സ്റ്റാര്‍ട്ട് ചെയ്യാനാണ് പ്ലാൻ.”
“ഇതില്‍ റൂബി ബ്രോയുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ടീ ഫാക്ടറിയുടെ പ്ലാൻ ഉറപ്പിക്കാന്‍.” ഫ്രാന്‍സിസ് ചേട്ടൻ പപ്പയോട് പറഞ്ഞിട്ട് ചേട്ടനെ നോക്കി. “ബ്രോയുടെ അഭിപ്രായം എന്താണ്…..?” ഫ്രാന്‍സിസ് ചേട്ടൻ ചോദിച്ചു.
ഉടനെ ഞങ്ങൾ പതിമൂന്ന് പേരുടെ കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു.
“ഐഡിയ കൊള്ളാം. നല്ലതാണ്. ടീ ബിസിനസ്സ് അവിടെ ക്ലിക്കാവും. പക്ഷേ നിങ്ങൾ കളി തമാശ കളഞ്ഞിട്ട് ചായ ഇലയിൽ തുടങ്ങി, അതിനെ ചായ പൊടിയിലേക്ക് മാറ്റുന്നത് വരെയുള്ള പ്രോസസ് എല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം. അതിനു വേണ്ട മെഷീനറി കുറിച്ചും അറിഞ്ഞിരിക്കണം. പിന്നെ എല്ലാം തനിയേ ക്ലിക്കായി വരില്ല, നിങ്ങൾ കൂടെ നിന്ന് ക്ലിക്കാക്കി എടുക്കണം.. അതിനായി നിങ്ങൾ എല്ലാത്തിന്റെയും കൂടെ തന്നെ നിന്നു ചെയ്യിക്കണം.” ചേട്ടൻ അവരോട് പറഞ്ഞതും അവർ നാലുപേരും അവരുടെ ഭാര്യമാരെ നോക്കി.
Backy evide? Why so late.
Any update bro