“റൂബി ചേട്ടൻ പറഞ്ഞത് ശെരിയാണ്. ബിസിനസ്സ് ചെയ്യുമ്പോ ആ മൈന്റോടേ വേണം കഷ്ടപ്പെട്ടു എല്ലാം നോക്കി കൂടെ നിന്നു ചെയ്യാൻ. അങ്ങനെ കൂടെ നിന്ന് നോക്കി ചെയ്യാൻ കഴിയുമെങ്കില്‍ മാത്രം ബിസിനസ്സ് ചെയ്താല്‍ മതി.” ഷാഹിദ സീരിയസ്സായി പറഞ്ഞു.
“എന്റെയും അഭിപ്രായം അതുതന്നെയാണ്.” അശ്വതി പറഞ്ഞു.
“എന്റെയും…” ഗായത്രി ഏറ്റുപിടിച്ചു.
“എനിക്കും അതുതന്നെയ പറയാനുള്ളത്.” മിനിയും ഏറ്റുപാടി.
“ബിസിനസ്സ് ഒക്കെ നല്ലതാ, പക്ഷേ റൂബി പറഞ്ഞ ആ പ്രോസസ് കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിവ് ഉണ്ടോ…?” അങ്കിള്‍ ചോദിച്ചു.
ഉടനെ നാലുപേരും പരസ്പരം നിരാശയോടെ നോക്കിയിട്ട് ഒടുവില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി.
“എനിക്ക് പല സ്ഥലങ്ങളിലായി ഏക്കർ കണക്കിന് ചായ തോട്ടം ഉണ്ടെന്നത് നേരാണ്, ഇലകള്‍ ഞാൻ പല ഫാക്ടറികളിലായി വില്‍ക്കുന്നു എന്നല്ലാതെ പ്രോസസ് ഒന്നും ഞാൻ ചെയ്യുന്നില്ല.” ചേട്ടൻ പറഞ്ഞു. “പക്ഷേ നീലഗിരിയിൽ എന്റെ പരിചയത്തിൽ ഒരു അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ ഉണ്ട്. ഏതു കൃഷിയെ കുറിച്ചും, അതിന്റെയൊക്കെ പ്രോസസിനെ കുറിച്ചും എല്ലാം പുള്ളിക്ക് നല്ലതുപോലെ അറിയാം. പുള്ളി പ്രൈവറ്റ് ആയി ഇന്ത്യ മുഴുവനും സഞ്ചരിച്ച് ചില കോഴ്സൊക്കെ നടത്തുന്നുണ്ട്. വേണമെങ്കിൽ ഞാൻ നിങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തോട് സംസാരിക്കാം. എനിക്കുവേണ്ടി പുള്ളി ഫീസ് പോലും കുറച്ചു തരാന്‍ സാധ്യതയുണ്ട്. മൂന്നാഴ്ച കൊണ്ട് നിങ്ങള്‍ക്ക് ടീ പ്രോസസ് കുറിച്ചും ടീ ഫാക്ടറി നടത്തേണ്ട അറിവും കിട്ടും.”
Backy evide? Why so late.
Any update bro